“അണ്‍ബൗണ്ട്”, തനിഷ്‌ക് നാച്ചുറൽ ഡയമണ്ട് ശേഖരം വിപണിയിൽ
കൊച്ചി: ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജൂവലറി ബ്രാന്‍ഡ് ആയ തനിഷ്‌ക് പുതിയ നാച്ചുറൽ ഡയമണ്ട് ആഭരണ ശേഖരമായ അണ്‍ബൗണ്ട് വിപണിയിലവതരിപ്പിച്ചു. തനിഷ്‌കിന്‍റെ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സ് ആഘോഷത്തിന്‍റെ ഭാഗമായാണ് പുതിയ ശേഖരം അവതരിപ്പിച്ചത്. ആധുനിക ഇന്ത്യന്‍ വനിതകളുടെ സ്വതന്ത്ര ചിന്തയ്ക്കുള്ള ആദര സൂചകമായാണ് തനിഷ്‌ക് പുതിയ നാച്ചുറൽ ഡയമണ്ട് ശേഖരമായ അണ്‍ബൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വനിതകളുടെ വ്യക്തിത്വവും അവർ നയിക്കുന്ന വൈവിധ്യമാര്‍ന്ന ജീവിതവും ഇതിലൂടെ ആഘോഷിക്കുന്നു. ഈ ശേഖരത്തിലെ ഓരോ ആഭരണവും വനിതകളുടെ കുലീനതയും ശക്തിയും വ്യക്തിഗത പ്രയാണവും പ്രതിഫലിപ്പിക്കുന്നതാണ്. 18 കാരറ്റ് സ്വർണ്ണത്തിൽ ഒന്ന് മുതല്‍ മൂന്നു വരെ കാരറ്റ് ഡയമണ്ടുകള്‍ പതിച്ച് അതിമനോഹരമായി നിർമ്മിച്ചവയാണ് അണ്‍ബൗണ്ട് ശേഖരം. ശേഖരത്തിലെ നെക്ക് വെയര്‍, പെന്‍ഡന്‍റ് സെറ്റുകള്‍, കോക്ക്‌ടെയില്‍ റിങുകള്‍, ഇയര്‍ റിങുകള്‍ എന്നിവ ഓരോ വനിതയ്ക്കും തിളക്കമാർന്ന സാക്ഷാത്ക്കാരമാണ് നൽകുന്നത്. ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിൽ 20 ശതമാനം വരെ ഇളവും തനിഷ്‌ക് നൽകുന്നുണ്ട്. കൂടാതെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പഴയ തനിഷ്‌ക് ഡയമണ്ട് ആഭരണങ്ങള്‍ നൂറു ശതമാനം നിലവിലുള്ള നിരക്കില്‍ എക്സ്ചേഞ്ചും ചെയ്യാം. 15,000 രൂപ മുതലാണ് തനിഷ്‌കിന്‍റെ നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ വില. തനിഷ്‌ക് ഷോറൂം സന്ദര്‍ശിച്ചോ ഓണ്‍ലൈനായി www.tanishq.co.in/festival-of-diamond?lang=en_IN – സന്ദർശിച്ചോ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന്‍റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.