December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉത്തരകൊറിയയിലും വൈറസ് വ്യാപനമുണ്ടെന്ന് വിദഗ്ധര്‍

1 min read

സോള്‍: നിഗൂഢതകള്‍മാത്രം കൈവശമായുള്ള ഉത്തരകൊറിയയില്‍ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച വസ്തുതകളുടെ യാഥാര്‍ത്ഥ്യം എന്താവും? വൈറസ് വ്യാപനം ഉണ്ടായ കാലം മുതല്‍ ആ രാജ്യത്ത് കൊറോണ വൈറസ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വുഹാനില്‍ ആദ്യത്തെ കൊറോണ വൈറസ് കേസുകള്‍ ചൈന സ്ഥിരീകരിച്ചതുമുതല്‍ അതിര്‍ത്തികള്‍ അടച്ചിരുന്നതായും വിദേശികളുടെ പ്രവേശനം നിരോധിക്കുക തുടങ്ങിയ നടപടികള്‍ തങ്ങള്‍ സ്വീകരിച്ചിരുന്നതായി ഉത്തരകൊറിയ പറയുന്നു. എന്നാല്‍ ഇതുകൊണ്ടുമാത്രം വൈറസ് വ്യാപനം തടഞ്ഞു എന്നവകാശപ്പെടാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ അത് പരിശോധിച്ചുനോക്കാന്‍ പുറത്തുനിന്നുള്ളവരെ അ്‌വര്‍ അനുവദിക്കാറുമില്ല.

രാജ്യത്തിനകത്ത് വൈറസ് പടരാതിരിക്കാന്‍ ഉത്തരകൊറിയയുടെ സ്വേച്ഛാധിപത്യ സംവിധാനത്തിന് എന്ത് നടപടിയും സ്വീകരിക്കാം. 2020 ല്‍ ഒരു കോവിഡ് -19 കേസ് പോലും അവിടെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. ഏറ്റവും മികച്ച ആരോഗ്യ പരിപാലന സംവിധാനമാണ് അഴിടെ നിലനില്‍ക്കുന്നതെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ഇക്കാരണത്താലാണ് അവര്‍ പകര്‍ച്ചവ്യാധിയെ അകറ്റിനിര്‍ത്തുന്നതെന്നുംഅവര്‍ പറയുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി ഇതിന് വിദൂര സാമീപ്യം പോലുമില്ലെന്ന് ലോകത്തിന് തിരിച്ചറിവുണ്ട്. അവിടെ നടക്കുന്ന കാര്യങ്ങള്‍ മറച്ചുവെയ്ക്കാന്‍ അധികാരികല്‍ക്കു കഴിയും. ഇല്ലാതാക്കാനാവില്ല. ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നത് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ മാത്രമാണ്. അതിനു പുറത്ത് കാര്യമായ ഒരു സംവിധാനവും നിലവിലില്ല. തലസ്ഥാനത്തിനു പുറത്തുള്ളവര്‍ പകര്‍ച്ചവ്യാധിയോടൊപ്പം ജീവിക്കുകയോ മരിക്കുകയോ ചെയ്യേണ്ടിവരും എന്നതാണ് വസ്തുത. ഉത്തരകൊറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഏക രാജ്യം ചൈനയാണ്. ഇക്കാരണത്താല്‍ വൈറസ് വ്യാപനം ആദ്യമെത്തിയിരിക്കുക പ്യോങ്യാങ്ങ് ആയിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വളരെ ഗുരുതരമായ അവസ്ഥയിലൂടെ ആ രാജ്യം കടന്നുപോയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. 2020 ജനുവരിയില്‍ ചൈന വൈറസ് സ്ഥിരീകരിച്ചതിനുശേഷം അതിര്‍ത്തി അടയ്ക്കാന്‍ കൊറിയ വൈകിയതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടത് ഇതിന് അടിവരയിടുന്നു. ചൈനയുമായുള്ള അതിര്‍ത്തി അടച്ചതിനുശേഷം കൊറിയയുടെ വ്യാപാരം 75ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഇത് അവശ്യവസ്തുക്കളിലും ക്ഷാമം വരുത്തിയേക്കാവുന്നതാണ്.

സ്ഥിരീകരിച്ച ഒരു കൊറോണ വൈറസ് കേസ് പോലും ഉണ്ടായിട്ടില്ലെന്ന് ഉത്തരകൊറിയ് പറയുന്നുണ്ടെങ്കിലും, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ഉത്തര കൊറിയ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചില അവസരങ്ങളില്‍ കെയ്സോംഗ്, ഹൈസന്‍, നമ്പോ, പ്യോങ്യാങ് തുടങ്ങിയ നഗരങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും പറയുന്നു. അതേസമയം, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളും പരാമര്‍ശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. അവര്‍ തിരിച്ചറിയുന്നതിനുമുമ്പുതന്നെ വൈറസ് ഉത്തരകൊറിയയില്‍ കടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇപ്പോഴും ആരാജ്യത്ത് സ്ഥിതിഗതിഗതികള്‍ മോശമാണെന്നുതന്നെയാണ് വിലയിരുത്തല്‍.

 

 

 

Maintained By : Studio3