January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ചെറുകിട ബിസിനസുകളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിന് 100 മില്ല്യന്‍ ഡോളറിന്റെ വായ്പാ പദ്ധതി

1 min read
  • എച്ച്ഡിഎഫ്സി ബാങ്ക്, മാസ്റ്റര്‍കാര്‍ഡ്, യുഎസ്എഐഡി, ഡിഎഫ്സി എന്നിവര്‍ ഇന്ത്യയിലെ എംഎസ്എംഇകള്‍ക്ക് 100 മില്ല്യന്‍ ഡോളറിന്റെ വായ്പാ സൗകര്യം അവതരിപ്പിക്കുന്നു.

കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക്, മാസ്റ്റര്‍കാര്‍ഡ്, യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (ഡിഎഫ്സി), യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ഡിജിറ്റല്‍വല്‍ക്കരണത്തിന് പ്രോല്‍സാഹിപ്പിക്കുന്നതിനും ഉയര്‍ത്തുന്നതിനുമായി ഇന്ന് 100 മില്ല്യന്‍ ഡോളറിന്റെ വായ്പാ സൗകര്യം അവതരിപ്പിച്ചു. പകര്‍ച്ചവ്യാധിയില്‍ നിന്നും കരകയറുന്നതിന്, പ്രത്യേകിച്ച് വനിത സംരംഭകരുടെ ബിസിനസുകളെ സഹായിക്കുകയും ലക്ഷ്യമിടുന്നു.

കോവിഡ്-19 ചെറുകിട സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചു, പലതും അകാലത്തില്‍ അടച്ചു പൂട്ടി. പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഡിജിറ്റല്‍ പേയ്മെന്റുകളിലേക്കുള്ള മാറ്റം ത്വരിതഗതിയിലായി. മല്‍സര രംഗത്ത് നിലനില്‍ക്കാനും ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാനും ചെറുകിട ബിസിനസുകള്‍ക്ക് ഈ മാറ്റങ്ങള്‍ സ്വീകരിക്കേണ്ട അവസ്ഥയായി. പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാനും ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ തിരിച്ചു വരാനും ചെറുകിട ബിസിനസുകള്‍ക്ക് ആവശ്യമായ വായ്പ നല്‍കുകയാണ് പുതിയ ക്രെഡിറ്റ് സൗകര്യം ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ചെറുകിട ബിസിനസുകാരെ പിന്തുണയ്ക്കാനായി മാസ്റ്റര്‍കാര്‍ഡ്, യുഎസ്എഐഡി, ഡിഎഫ്സി എന്നിവരുമായി സഹകരിക്കുന്നതില്‍ എച്ച്ഡിഎഫ്സി അഭിമാനിക്കുന്നുവെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എംഎസ്എംഇകളെന്നും പകര്‍ച്ചവ്യാധി അവരുടെ ജീവിതത്തെയും ബിസിനസിനെയും കാര്യമായി ബാധിച്ചെന്നും ഈ സഹകരണത്തിലൂടെ അവര്‍ക്ക് വായ്പ ലഭ്യമാക്കുന്നുവെന്നു മാത്രമല്ല, ബിസിനസുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനും ആധുനികവല്‍ക്കരിക്കാനും സഹായിക്കുന്നുവെന്നും വനിത സംരംഭകരെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ സവിശേഷതയെന്നും എച്ച്ഡിഎഫ്സി ബാങ്ക് കമേഴ്സ്യല്‍ ആന്‍ഡ് റൂറല്‍ ബാങ്കിങ് ഗ്രൂപ്പ് മേധാവി രാഹുല്‍ ശുക്ള പറഞ്ഞു.

  വിദ്യ വയേഴ്‌സ് ഐപിഒ

യുഎസ്ഐഡി ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നു, വനിതാ ശാക്തീകരണം എന്നാല്‍ വികസനം മാത്രമല്ല, വികസനത്തിന്റെ കാതലാണെന്നും ഇന്ത്യയിലെ വനിതകളെ കോവിഡ്-19 പകര്‍ച്ചവ്യാധി കാര്യമായി ബാധിച്ചെന്നും അവരുടെ സാമ്പത്തിക ക്ലേശങ്ങള്‍ കുടുംബങ്ങളെയും സമൂഹത്തെയും നേരിട്ട് ബാധിച്ചെന്നും വനിത സംരംഭകരെയും അവരുടെ ചെറിയ ബിസിനസുകളെയും പൂര്‍ണമായും തിരിച്ചെത്തിക്കുന്നതിന് സഹായിക്കാനുള്ള ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ യുഎസ്എഐഡിക്ക് സന്തോഷമുണ്ടെന്നും യുഎസ്എഐഡി ഇന്ത്യ മിഷന്‍ ഡയറക്ടര്‍ വീണ റെഡ്ഡി പറഞ്ഞു.

ചെറുകിട ബിസിനസുകാരെ പ്രത്യേകിച്ച്, വനിതകളുടെ നേതൃത്വത്തിലുള്ള, ബിസിനസുകളെ സഹായിക്കാനുള്ള ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഡിഎഫ്സിക്ക് അഭിമാനമുണ്ടെന്നും ഈ സാമ്പത്തിക പിന്തുണ ഇന്ത്യയിലെ വനിതകളെ തൊഴില്‍ രംഗത്ത് നിലനിര്‍ത്തുമെന്നും സംരംഭകരെന്ന നിലയില്‍ വിജയം കൈവരിക്കുകയും സാമ്പത്തികമായി ശാക്തീകരിക്കുകയും കോവിഡ്-19ന് ശേഷം സാമ്പത്തിക സ്ഥിരത കൈവരിക്കാനും അതുവഴി ജിഡിപി ഉയര്‍ത്താനും ലിംഗ വ്യത്യാസമില്ലാതെ തൊഴില്‍ അവസരം വര്‍ധിപ്പിക്കുമെന്നും ഡിഎഫ്സി വിദേശകാര്യ ഓഫീസ് വൈസ് പ്രസിഡന്റും ആഗോള ലിംഗ തുല്ല്യതാ ദൗത്യ മേധാവിയുമായ അല്‍ജെനി സജെരെ പറഞ്ഞു.

  നാസ്കോം ഫയ:80യുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള സെമിനാര്‍

പകര്‍ച്ചവ്യാധികളില്‍ നിന്ന് ശക്തമായി തിരിച്ചുവരാന്‍ സ്വകാര്യമേഖല, സര്‍ക്കാര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശക്തികളെ യോജിപ്പിക്കുന്ന പങ്കാളിത്തം നിര്‍ണ്ണായകമാണെന്നും എച്ച്ഡിഎഫ്സി ബാങ്ക്, യുഎസ്എഐഡി, ഡിഎഫ്സി എന്നിവയുമായുള്ള മാസ്റ്റര്‍കാര്‍ഡിന്റെ സഹകരണം ശരിയായ സമയത്താണെന്നും എംഎസ്എംഇകള്‍ക്ക് ഡിജിറ്റല്‍വല്‍ക്കരണത്തില്‍ മികച്ച പിന്തുണ നല്‍കാനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കു വഹിക്കാനും ഇതുവഴി സഹായിക്കുമെന്നും മാസ്റ്റര്‍കാര്‍ഡ് ദക്ഷിണേഷ്യ ഡിവിഷന്‍ പ്രസിഡന്റ് നിഖില്‍ സാഹ്നി പറഞ്ഞു.

  • ചെറുകിട ബിസിനസുകാരെയും വനിത സംരംഭകരെയും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്കു ശക്തി പകരുന്ന നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കും. എച്ച്ഡിഎഫ്സി ബാങ്ക് നിലവിലെ ഉപഭോക്തൃ അടിത്തറയ്ക്ക് അപ്പുറത്തേക്ക് ഈ വായ്പയുടെ 50 ശതമാനം പുതിയ ബിസിനസുകാര്‍ക്കായി ലഭ്യമാക്കും, 50 ശതമാനവും വനിത സംരംഭങ്ങളെയായിരിക്കും ലക്ഷ്യമിടുക. ദേശീയ തലത്തിലുള്ള എച്ച്ഡിഎഫ്സി ബാങ്ക് ബ്രാഞ്ച് നെറ്റ്വര്‍ക്കുകളിലൂടെയായിരിക്കും വായ്പ ചാനല്‍ ചെയ്യുക.
  • നിലവിലെ പങ്കാളികളായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യന് ട്രേഡേഴ്സ് (സിഎഐടി) എന്നിവരുമായി ചേര്‍ന്ന് മാസ്റ്റര്‍കാര്‍ഡ് ചെറികിട ബിസിനസ് ഉടമകള്‍ക്ക് ഡിജിറ്റല്‍വല്‍ക്കരണത്തില്‍ പരിശീലനവും ബോധവല്‍ക്കരണവും നല്‍കും. ദേശീയ തലത്തില്‍ ജീവ കാരുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ച് അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് മാസ്റ്റര്‍കാര്‍ഡ് സെന്റര്‍ ഫോര്‍ ഇന്‍ക്ലുസീവ് ഗ്രോത്ത് സഹായിക്കും. കോവിഡ്-19ന്റെ ആഘാതത്തില്‍ നിന്നും ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ കരകയറ്റുന്നതിനുള്ള മാസ്റ്റര്‍കാര്‍ഡിന്റെ 33മില്ല്യന്‍ ഡോളറിന്റെ (250 കോടി) പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം.
  • ഡിഎഫ്സിയും യുഎസ്എഐഡിയും ചെറുകിട ബിസിനസ് ഉടമകള്‍ക്ക് വായ്പ നല്‍കുന്നതിലുള്ള എച്ച്ഡിഎഫ്സിയുടെ റിസ്‌ക്ക് കുറയ്ക്കുന്നതിന് സൗകര്യമൊരുക്കുന്നു. ഡിഎഫ്സി വനിതകളുടെ സംരംഭങ്ങളെ, വനിതകള്‍ നേതൃത്വം നല്‍കുന്ന, വനിതകളെ ശാക്തീകരിക്കുന്ന സേവനങ്ങളെ, ഉല്‍പ്പന്നങ്ങളെ സഹായിക്കുന്നതിനെ പിന്തുണയ്ക്കുന്നു. യുഎസ്എഐഡിയുടെ ഇന്ത്യയിലെ കോവിഡ്-19 പ്രതികരണത്തിന്റെയും ആഗോള വനിത സാമ്പത്തിക ശാക്തീകരണ ദൗത്യത്തിന്റെയും ഭാഗമാണ് പരിപാടി.
  ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ
Maintained By : Studio3