Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് ലോകത്ത് യോഗ പ്രതീക്ഷയുടെ ശുഭകിരണം: പ്രധാനമന്ത്രി

1 min read

കൊറോണ മുന്നണിപോരാളികള്‍ യോഗയെ അവരുടെ പരിചയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: മഹാമാരിയുടെ കാലത്ത് പ്രതീക്ഷയുടെ ശുഭകിരണമായി മാറിയിരിക്കുകയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, മഹാമാരിക്കാലത്ത് യോഗയുടെ പങ്കിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദുഷ്കരമായ സമയത്ത് യോഗ ആളുകള്‍ക്ക് ശക്തിയുടെ ഒരു സ്രോതസും സാമര്‍ത്ഥ്യവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സംസ്ക്കാരത്തില്‍ അന്തര്‍ലീനമല്ലാത്തതുകൊണ്ടുതന്നെ രാജ്യങ്ങള്‍ക്ക് ഈ മഹാമാരിക്കാലത്ത് യോഗ ദിനം മറക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ അതിനുപകരം ആഗോളതലത്തില്‍ യോഗയോടുള്ള ഉത്സാഹം വര്‍ദ്ധിക്കുകയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

യോഗയുടെ പ്രധാന ഘടകങ്ങളിലൊന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന മനോഭാവമാണ്. മഹാമാരി പ്രത്യക്ഷപ്പെട്ടപ്പോള്‍, കാര്യശേഷിയുടെയോ, വിഭവങ്ങളുടെയോ അല്ലെങ്കില്‍ മാനസിക കാഠിന്യത്തിന്‍റെയോ കാര്യത്തില്‍ ആര്‍ക്കും ഒരു മുന്നൊരുക്കവുമുണ്ടായിരുന്നില്ല. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മഹാമാരിക്കെതിരായ പേരാട്ടത്തിന് ആത്മവിശ്വാസവും കരുത്തും കൂട്ടിചേര്‍ക്കുന്നതിന് യോഗ സഹായിച്ചു.

കൊറോണ മുന്‍നിര പോരാളികള്‍ യോഗയെ തങ്ങളുടെ പരിചയാക്കി മാറ്റിയെന്നും മോദി പറഞ്ഞു. യോഗയിലൂടെ തങ്ങളെത്തന്നെ ശക്തരാക്കിയതും വൈറസിന്‍റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ ജനങ്ങളും, ഡോക്ടര്‍മാരും, നഴ്സുമാരും യോഗയെ സ്വീകരിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഡോക്ടര്‍മാരും നഴ്സുമാരും യോഗ സെഷനുകള്‍ എല്ലായിടത്തും സംഘടിപ്പിച്ച സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പ്രാണായാമം, അനുലോം-വിലോം തുടങ്ങിയ ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യം വിദഗ്ധര്‍ ഊന്നിപ്പറയുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍
Maintained By : Studio3