Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പകര്‍ച്ചവ്യാധിക്കാലത്ത് വൃക്ക രോഗികളുടെ എണ്ണം കൂടി, പരിശോധനകളുടെ അഭാവം പ്രധാനകാരണം

1 min read

മാർച്ച് 11 – ലോക വൃക്ക ദിനം

വൈറസ് ബാധയേല്‍ക്കുമെന്ന ഭയവും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുമാണ് സ്ഥിരമായി നടത്താറുള്ള ആരോഗ്യ പരിശോധനകള്‍ മാറ്റിവെക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. 

ഇന്ന് ലോക വൃക്ക ദിനം. വൃക്ക സംബന്ധമായ അസുഖങ്ങളെ കുറിച്ചും വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും വൃക്ക ദിനം ആചരിക്കുന്നത്. ലോകം ഇന്ന് കോവിഡ്-19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. എല്ലാ ജനങ്ങള്‍ക്കും കോവിഡ്-19നെതിരായ വാക്‌സിന്‍ ലഭ്യമാക്കിക്കൊണ്ട് രോഗത്തിനെതിരെ സമ്പൂര്‍ണമായി പ്രതിരോധശക്തിയാര്‍ജിച്ച സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും.

എന്നാല്‍ പകര്‍ച്ചവ്യാധിയും അത് സൃഷ്ടിച്ച ഭീതിജനകമായ സാഹചര്യങ്ങളും മൂലം കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട ആരോഗ്യ പരിശോധനകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ന് ആളുകള്‍. രോഗനിര്‍ണയത്തിനായുള്ള അത്തരം പരിശോധനകള്‍ കുറഞ്ഞതിന്റെ പ്രത്യാഘാതങ്ങള്‍ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പ്രമേഹം മുതല്‍ വൃക്കകളുടെ തകരാറുകള്‍ വരെ പല രോഗങ്ങളും സമൂഹത്തില്‍ പിടി മുറുക്കിക്കൊണ്ടിരിക്കുകയാണ്.

വൈറസ് ബാധയേല്‍ക്കുമെന്ന ഭയവും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുമാണ് സ്ഥിരമായി നടത്താറുള്ള ആരോഗ്യ പരിശോധനകള്‍ മാറ്റിവെക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങാതിരിക്കുകയും വീട്ടിലിരുന്ന് ജോലി ആരംഭിക്കുകയും ചെയ്തതോടെ ദിവസത്തില്‍ കൂടുതല്‍ സമയവും ഇരുന്നുള്ള ഒരു പുതിയ ജീവിതശൈലി സമൂഹത്തില്‍ രൂപപ്പെട്ടിരിക്കുകയാണ്. സമൂഹത്തില്‍ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ പോലുള്ള അസുഖങ്ങള്‍ കൂടാനുള്ള ഒരു കാരണം ഇതാണ്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും വൃക്കസംബന്ധ അസുഖങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഇന്ന് സമൂഹത്തിലെ വൃക്കരോഗികളുടെ എണ്ണത്തില്‍ പെട്ടന്നുള്ള വര്‍ധനയാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയിരിക്കുന്നത്.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

വിവിധ രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് പല തരത്തിലുള്ള വെല്ലുവിളികളാണ് ലോക്ക്ഡൗണ്‍ മൂലം ഉണ്ടായത്. നിരന്തരമായ പരിശോധകളും പരിചരണവും ആവശ്യമായവരെ സംബന്ധിച്ചെടുത്തോളം ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അനിയന്ത്രിതമായ ഹൈപ്പര്‍ടെന്‍ഷനും പ്രമേഹവും ഗുരുതരമായ വൃക്കരോഗത്തില്‍ (സികെഡി) എത്തിച്ച നിരവധി കേസുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആശുപത്രികളിലെ ഒപി സേവനം നിര്‍ത്തിവെച്ചിരുന്ന ഘട്ടത്തില്‍ നിയന്ത്രിക്കാനാകാത്ത പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും മൂലം വൃക്കകള്‍ തകരാറിലായ സംഭവങ്ങള്‍ പകര്‍ച്ചവ്യാധിക്കാലത്തുണ്ടായി. മാത്രമല്ല, ലോക്ക്ഡൗണിനെ തുടര്‍ന്ന് അവയവമാറ്റത്തിന് വിധേയമായവര്‍ക്കുള്ള പ്രത്യേക പരിശോധനകള്‍ക്കും കണ്‍സള്‍ട്ടേഷനുമുള്ള സൗകര്യം കുറഞ്ഞതും രോഗികളുടെ അവസ്ഥ മോശമാകാന്‍ കാരണമായി. ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ കേന്ദ്രീകരിച്ചതോടെ മുന്‍ നിശ്ചയിച്ചിരുന്ന നിരവധി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും നീണ്ടുപോയി. നേരിട്ടുള്ള രോഗ പരിശോധനയ്ക്ക് ടെലി കമ്മ്യൂണിക്കേഷന്‍ എന്ന ബദല്‍ രൂപപ്പെട്ടുവെങ്കിലും മുന്‍കൂട്ടിയുള്ള പരിചരണം ആവശ്യമായ രോഗികള്‍ക്ക് ഇത് അത്ര ഗുണകരമായില്ല.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

വൃക്കരോഗങ്ങളുടെ ആദ്യ സൂചനകളും ലക്ഷണങ്ങളും പലപ്പോഴും ശരീരം മറച്ചുപിടിക്കാറുണ്ട്. ഇതുമൂലം രോഗം കണ്ടെത്തുമ്പോഴേക്കും വൃക്കകളുടെ 50-60 ശതമാനം ശേഷിയും നഷ്ടമായിട്ടുണ്ടാകും. കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധനകളുടെ പ്രാധാന്യം ഇവിടെയാണ്. ഇത്തരം പരിശോധകളിലൂടെ ഒളിച്ചിരിക്കുന്ന പല അസുഖങ്ങളെയും കുറിച്ചുള്ള സൂചനകള്‍ നമുക്ക് ലഭ്യമാകും. വൃക്ക സംബന്ധമായ തകരാറുകള്‍ ഉള്ള രോഗികളും നിരന്തരമായി ആരോഗ്യ പരിശോധനകള്‍ ചെയ്യേണ്ടത് അനിവാര്യമാണ്.

പകര്‍ച്ചവ്യാധിയുമായി പൊരുത്തപ്പെട്ട് ജീവിച്ച ഒരു വര്‍ഷത്തിന് ശേഷം പലതരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് ലോകം പഠിച്ച് വരികയാണ്. ഈ അവസ്ഥയില്‍ ആരോഗ്യകാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുതിയൊരു ജീവിതശൈലിയും ജോലിരീതിയും രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധനകള്‍ മാറ്റിനിര്‍ത്തേണ്ട ഒന്നല്ല. കൂടുതല്‍ സമയവും അകത്തളങ്ങളില്‍ ഇരുന്ന് ചിലവഴിക്കുന്നതിനാല്‍ പതുങ്ങിയിരിക്കുന്ന രോഗങ്ങളെ നേരത്തെ കണ്ടെത്താന്‍ കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തണം.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തില്‍ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. അതിനാല്‍ ആരോഗ്യപൂര്‍ണമായ, പോഷകസമ്പുഷ്ടമായ സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുക. രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ , മാനസിക സമ്മര്‍ദ്ദം എന്നിവയെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനുള്ള മികച്ച മാര്‍ഗം ഭക്ഷണം നിയന്ത്രിക്കുകയെന്നതാണ്. വീട്ടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടുമ്പോള്‍ നമ്മുടെ ശരീര ചലനങ്ങള്‍ പോലും പരിമിതപ്പെടുന്നു. വ്യായാമം ഈ ഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. നടക്കലാണ് ഏറ്റവും ലളിതമായ വ്യായാമം. ആരോഗ്യപൂര്‍ണമായ ഒരു ജീവിതം നയിക്കാന്‍ ലളിതവും എളുപ്പവുമായ വ്യായാമമുറകള്‍ ശീലിക്കേണ്ടത് ആവശ്യമാണ്. രോഗാവസ്ഥ ഉള്‍പ്പടെ നമ്മുടെ ആരോഗ്യ വിവരങ്ങള്‍ അത് കുടുംബാംഗങ്ങളുടേതായാലു നമ്മുടേത് തന്നെയാണെങ്കിലും രേഖപ്പെടുത്തി വെക്കേണ്ടത് പകര്‍ച്ചവ്യാധിക്കാലത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Maintained By : Studio3