Tag "Uber"

Back to homepage
FK News

മറവിയില്‍ മുന്നിലെത്തി മുംബൈ നഗരം

യുബര്‍ യാത്രക്കിടയില്‍ റൈഡര്‍മാര്‍ മറന്നിട്ടു പോകുന്ന വസ്തുക്കളില്‍ കുടയും ഫോണും മാങ്ങയും വരെ ഉള്‍പ്പെടുന്നു മുന്നില്‍ നില്‍ക്കുന്നത് ഫോണ്‍. മാങ്ങയും ടെഡി ബെയറും കുട്ടികളുടെ മുചക്ര സൈക്കിളും വരെ പട്ടികയില്‍ വരുന്നു കൊച്ചി: യാത്രയ്ക്കിടയില്‍ നഷ്ടമായതിന്റെയും കണ്ടെത്തിയതിന്റെയും സൂചിക 2020ന്റെ (ലോസ്റ്റ്

FK News

വനിതാ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം

യുബറില്‍ ജൂനിയര്‍ വനിതാ ജീവനക്കാരുടെ കരിയര്‍ മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചു. ജൂനിയര്‍ വനിതാ ജീവനക്കാര്‍ക്ക് അവരുടെ കരിയര്‍ വികസനത്തിനും ഭാവിയില്‍ കമ്പനിയില്‍തന്നെ നേതൃനിരയിലേക്ക് കടക്കുന്നതിന് പാകമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുബറിലെ സീനിയര്‍ എക്‌സിക്യൂട്ടിവുകള്‍ 6 മുതല്‍

Business & Economy

ഊബര്‍ ബ്രേക്ക്ത്രൂവുമായി സഹകരിക്കുന്നു

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഊബറിന്റെ ആഗോള “ഡ്രൈവിംഗ് ചേഞ്ച്” പ്രചാരണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ലാഭേതര പ്രസ്ഥാനമായ ബ്രേക്ക്ത്രൂവുമായി ഊബര്‍ സഹകരിക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ബ്രേക്ക്ത്രൂ “#അവഗണന ഇനിവേണ്ട” (#IgnoreNoMore)

FK News

ഇന്ത്യന്‍ ഇവി നിര നാലിരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് യുബര്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ യുബറിന്റെ മുഴുവന്‍ വാഹനങ്ങളും വൈദ്യുതീകരിക്കും ഈ വര്‍ഷം അവസാനത്തോടെ ഇവി വാഹനങ്ങളുടെ എണ്ണം 1500 ആക്കും ഓട്ടോ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുമായി പങ്കാളിത്തം കാബ് സേവന ദാതാക്കളായ യുബറിന്റെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര നാലിരട്ടിയാക്കി മാറ്റാന്‍ പദ്ധതിയിടുന്നു.

FK News

ഹൈദരാബാദില്‍ യുബറിന് ഫിന്‍ടെക് ടീം

രാജ്യത്തെ ഫിന്‍ടെക് ബിസിനസ് കൂടുതല്‍ ശക്തമാക്കാന്‍ യുബര്‍. ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ നൂറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന യുബര്‍ മണി ടീമിനെ നിയോഗിച്ചു. യാത്രാ സേവന പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ട് യുബര്‍ കഴിഞ്ഞ ഒക്ടോബറില്‍ യുബര്‍ മണി അവതരിപ്പിച്ചിരുന്നു.

Business & Economy

സെല്‍ഫ്‌ഡ്രൈവ്, ഷട്ടില്‍ ബസ് ബിസിനസില്‍ ശ്രദ്ധയൂന്നി യുബര്‍

 തന്ത്രപരമായ ബിസിനസ് പങ്കാളിത്തം ഫോര്‍ വീലര്‍ സെല്‍ഫ്‌ഡ്രൈവ് റെന്റല്‍ ബിസിനസ് രംഗത്ത് യുബറിന്റെ ആദ്യ ചുവടുവെപ്പ് ബെംഗളുരു: ഭക്ഷ്യവിതരണ രംഗത്തു നിന്നും പിന്‍വാങ്ങിയ പ്രമുഖ യാത്രാ സേവന സംരംഭമായ യുബര്‍ ഇന്ത്യയില്‍ പുതിയ ബിസിനസ് തന്ത്രങ്ങള്‍ മെനയുന്നു. സെല്‍ഫ്‌ഡ്രൈവ് കാര്‍ റെന്റല്‍,

Business & Economy

നാലാംപാദത്തില്‍ യുബറിന് 1.1 ബില്യണ്‍ ഡോളര്‍ നഷ്ടം

വരുമാനത്തില്‍ മൂന്ന് മടങ്ങ് വര്‍ധന ഭക്ഷ്യവിതരണം, ഡ്രൈവറില്ലാ കാര്‍ മേഖലയിലെ നിക്ഷേപത്തില്‍ തിരിച്ചടി ഭക്ഷ്യ വിതരണത്തില്‍ മാത്രം 461 ദശലക്ഷം ഡോളര്‍ നഷ്ടം യുബറിന്റെ വരുമാനം 37 % വര്‍ധിച്ച് 4.1 ബില്യണ്‍ ഡോളറായി എല്ലാ തരത്തിലും കമ്പനിയുടെ വളര്‍ച്ചാ യുഗം

Arabia

നഷ്ടം കുമിഞ്ഞുകൂടുന്ന യുബര്‍ പശ്ചിമേഷ്യ, ഇന്ത്യന്‍ വിപണികളിലേക്ക് തിരിയുന്നു

ന്യൂഡെല്‍ഹി: ഒരു വശത്ത് ഓഹരിവിലത്തകര്‍ച്ച, മറുവശത്ത് കുമിഞ്ഞുകൂടുന്ന നഷ്ടം. നിക്ഷേപകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൊണ്ട് സാമ്പത്തികത്തകര്‍ച്ചയിലേക്ക് നീങ്ങുന്ന ആഗോള ടാക്‌സി സേവനമായ യുബര്‍ പ്രതീക്ഷയായി കാണുന്നത് പശ്ചിമേഷ്യ,ആഫ്രിക്ക, ഇന്ത്യന്‍ വിപണികളെ. ഭാവി വളര്‍ച്ചയില്‍ കമ്പനി പ്രാധാന്യം കല്‍പ്പിക്കുന്നത് ഈ വിപണികളെയാണെന്ന് യുബര്‍

FK News

കര്‍ഷകര്‍ക്ക് യുബര്‍ ടാക്‌സി

ന്യൂഡെല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കര്‍ഷക ക്ഷേമത്തിനും കുട്ടികളുടെ വികസനത്തിനുമായി ബുദ്ധിമാന്‍ ഭാരത്, യുബര്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ എന്നീ രണ്ട് പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. എട്ടുവയസ് വരെ പ്രായമുള്ള കുട്ടികളുടെ ബൗദ്ധികവളര്‍ച്ചയ്ക്ക് ഊര്‍ജമേകാനാണ് ‘ബുദ്ധിമാന്‍ ഭാരത്’ പദ്ധതി ലക്ഷ്യമിടുന്നത്. ആപ്പ് അധിഷ്ഠിത

Current Affairs Slider

യുബറിന്റെ പറക്കും ടാക്‌സികള്‍ ഇന്ത്യയിലുമെത്തിയേക്കും

വാഷിംഗ്ടണ്‍: യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ ഫ്‌ളൈയിംഗ് ടാക്‌സികള്‍ ഇന്ത്യയിലും സര്‍വീസ് ആരംഭിച്ചേക്കുമെന്ന് സൂചന. കമ്പനിയുടെ പ്രധാന വിപണിയായി ഇന്ത്യ തുടരുന്നെന്ന യുബര്‍ എലിവേറ്റ്‌സിന്റെ (യുബറിന്റെ എയര്‍ കാബ് സേവന വിഭാഗം) മേധാവി എറിക് അല്ലിസണിന്റെ വാക്കുകളാണ് പ്രതീക്ഷ സജീവമാക്കിയിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍

Arabia

യുബറിനും കരീമിനും പുതിയ എതിരാളി ടാലിക്‌സോ

അബുദാബി: പശ്ചിമേഷ്യയില്‍ യുബറിനും കരീമിനും എതിരെ ശക്തമായ മത്സരത്തിനൊരുങ്ങി യൂറോപ്യന്‍ കാര്‍ ബുക്കിംഗ് പോര്‍ട്ടലായ ടാലിക്‌സോ. തങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നാണ് പശ്ചിമേഷ്യയെന്നും പശ്ചിമേഷ്യയിലെ നിക്ഷേപകരുടെ താല്‍പര്യം പിടിച്ചുപറ്റാന്‍ സാധിക്കുന്നുണ്ടെന്നുമാണ് ടാലിക്‌സോയുടെ അവകാശവാദം. 2012ല്‍ ബെര്‍ലിനില്‍ സ്ഥാപിതമായ ടാലിക്‌സോ

Arabia

ഒടുവില്‍ 21,300 കോടി രൂപയ്ക്ക് യുബര്‍ കരീമിനെ വാങ്ങി

ദുബായ്: ആപ്പ് അധിഷ്ഠിത ടാക്‌സി സേവന രംഗത്ത് തന്ത്രപ്രധാന നീക്കവുമായി വീണ്ടും യുബര്‍. പശ്ചിമേഷ്യയിലെ ശക്തനായ എതിരാളി കരീമിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് യുബര്‍ അന്തിമധാരണയിലെത്തി. 3.1 ബില്യണ്‍ ഡോളറിനാണ്(21,300 കോടി രൂപ)യുബര്‍ കരീമിനെ ഏറ്റെടുക്കുക. ചൈന, ദക്ഷണ കിഴക്കന്‍ ഏഷ്യ, റഷ്യ

Auto

സെല്‍ഫ് ഡ്രൈവിംഗ്; യുബറില്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്, ടൊയോട്ട

ന്യൂയോര്‍ക് : യുബര്‍ ടെക്‌നോളജീസിന്റെ സെല്‍ഫ് ഡ്രൈവിംഗ് യൂണിറ്റില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും ടൊയോട്ടയും നിക്ഷേപത്തിനൊരുങ്ങുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ എല്ലാവരും ചേര്‍ന്ന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ മുതല്‍മുടക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ നിക്ഷേപം വന്നുചേരുന്നതോടെ യുബറിന്റെ സെല്‍ഫ്

Arabia

പശ്ചിമേഷ്യന്‍ എതിരാളി കരീമിനെ വിലക്കെടുക്കാന്‍ യുബര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എതിരാളി കരീം നെറ്റ്‌വര്‍ക്ക് എഫ്‌സിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച യുബര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വ്വീസ് ഭീമനായ യുബര്‍ പശ്ചിമേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേഖലയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ കരീമിനെ ഏറ്റെടുക്കാന്‍

Business & Economy

ഐപിഒക്ക് തയാറെടുക്കുന്ന യുബറിന് മോശം കാലം തന്നെ

സാന്‍ഫ്രാന്‍സിസ്‌കോ: പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന യൂബറിന് സ്ഥിതിഗതികള്‍ വിഷമകരം തന്നെ. ടാക്‌സി സര്‍വ്വീസ്, ഫുഡ് ഡെലിവറി ബിസിനസ് രംഗങ്ങളില്‍ നിന്നുമായി 50 ബില്യണ്‍ ഡോളറിന്റെ ഇടപാട് മൂല്യമാണ് കഴിഞ്ഞ വര്‍ഷം യൂബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാലാംപാദത്തില്‍ കേവലം 2 ശതമാനത്തിന്റെ വളര്‍ച്ച

FK News Slider

യുബര്‍ ഇന്ത്യയുടെ ബുക്കിംഗ് നിരക്ക് 1.64 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: യുഎസ് കേന്ദ്രമാക്കിയ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബറിന്റെ ഇന്ത്യയിലെ ബുക്കിംഗ് നിരക്ക് മൂന്നാം പാദത്തില്‍ 1.64 ബില്യണ്‍ ഡോളറിലെത്തിയതായി സിഎന്‍ബിസി റിപ്പോര്‍ട്ട്. ചൈന, റഷ്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളിലെ ബിസിനസ് വിറ്റശേഷം യുബറിന്റെ ഏഷ്യയിലെ ഒരേയൊരു പ്രധാന വിപണിയാണ് ഇന്ത്യ.

Business & Economy

മാനിക് ഗുപ്ത യുബര്‍ സിപിഒ പദവിയില്‍

ന്യൂഡെല്‍ഹി: കാബ് സേവനദാതാക്കള്‍ എന്നതിലുപരിയായി സമ്പൂര്‍ണ ഗതാഗത സേവന കമ്പനിയായി വളരാന്‍ തയാറെടുക്കുന്ന യുബര്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ഇന്ത്യന്‍ വംശജന്‍ മാനിക് ഗുപ്തയ്ക്ക് യുബര്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി (സിപിഒ) സ്ഥാനകയറ്റം നല്‍കി. യുഎസ് ഓണ്‍ലൈന്‍ കാബ് സേവനദാതാക്കള്‍

FK News

സമ്പൂര്‍ണ ഗതാഗത സേവനങ്ങളൊരുക്കാന്‍ യുബര്‍

ന്യൂഡെല്‍ഹി: യുഎസ് കാബ് സേവനദാതാക്കളായ യുബര്‍ പോയിന്റ് ടു പോയിന്റെ കാര്‍ കമ്പനി എന്ന നിലയില്‍ നിന്ന് സമ്പൂര്‍ണ ഗതാഗതസേവനദാതാക്കള്‍ എന്ന നിലയിലേക്ക് മാറാന്‍ പദ്ധതിയിടുന്നതായി യുബറിന്റെ ഇന്ത്യ, ദക്ഷിണേഷ്യന്‍ ബിസിനസിന്റെ പുതിയ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍. ഇതിന്റെ ഭാഗമായി സൈക്കിള്‍,

Auto

വ്യക്തി വിവര ചോര്‍ച്ച: യുബറിന് 1000 കോടി രൂപ പിഴ

വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന വിവരം മറച്ചുവെച്ച കേസില്‍ ആഗോള ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യുബര്‍ 14.8 കോടി ഡോളര്‍ (1000 കോടി രൂപ) പിഴയൊടുക്കും. വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ഇതുവരെയുണ്ടായതില്‍ വെച്ചേറ്റവും വലിയ പിഴത്തുകയാണിത്. യുഎസ്

Business & Economy

15,000 കോടിയുടെ കച്ചവടം; ഡെലിവെറൂവിനെ വാങ്ങാന്‍ യുബര്‍

ദുബായ്: ഭക്ഷ്യവിതരണ കമ്പനിയായ ഡെലിവെറൂവിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബര്‍ ടെക്‌നോളജീസ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ യുബര്‍ നടത്തിയതായാണ് വിവരം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡെലിവെറൂ. ഏകദേശം രണ്ട് ബില്ല്യണ്‍