Tag "Trump"

Back to homepage
FK Special Slider

ഇംപീച്ച്‌മെന്റിലേക്ക് അടുക്കുന്ന ഡൊണാള്‍ഡ് ട്രംപ്

നിലവിലെ ലോക മുതലാളിത്തത്തിന് ജനാധിപത്യത്തോട് യാതൊരു കൂറുമില്ല. സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി ജനാധിപത്യ വ്യവസ്ഥയെ ആകെ നിര്‍ദ്ദയം ചോരയില്‍ മുക്കിക്കൊല്ലാന്‍ ഒരു മടിയും ഇത്തരം ഭരണകൂടങ്ങള്‍ കാട്ടാറില്ല. അമേരിക്കയിലെ പടര്‍ന്ന് പന്തലിച്ച മുതലാളിത്ത വ്യവസ്ഥ ഇന്ന് തനി സാമ്രാജ്യത്വ ഭരണകൂടമായി മാറിയിട്ടുമുണ്ട്.

Editorial Slider

ട്രംപിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റണ്‍ സന്ദര്‍ശനം ചരിത്രമായി മാറിയെന്നതില്‍ തര്‍ക്കമില്ല. അരലക്ഷത്തിലധികം പേര്‍ പങ്കെടുത്ത ഹൗദി മോദി പരിപാടി മറ്റേതൊരു വിദേശ നേതാവിനും അസൂയ ജനിപ്പിക്കുന്നതായും മാറി. ഒരിക്കല്‍ വിസ നിഷേധിച്ച രാജ്യത്താണ് മോദി ഈ നിലയില്‍ ആഘോഷിക്കപ്പെട്ടതെന്നതും കരണീയം. ആഗോള

FK News

യുഎസ്-ഇന്ത്യ കരാറിനെപ്പറ്റി സൂചിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഞായറാഴ്ച യുഎസിലെ ഹൂസ്റ്റണില്‍ നടക്കാനിരിക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കിടെ ഇന്ത്യ-യുഎസ് വാണിജ്യ കരാര്‍ സംബന്ധിച്ച വമ്പന്‍ പ്രഖ്യാപനം നടന്നേക്കാമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘അതിന് സാധ്യതയുണ്ട്. പ്രധാനമന്ത്രി മോദിയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്,’ ട്രംപ്

Editorial Slider

ട്രംപിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹം

ജി-7 ഉച്ചകോടിയോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്രാന്‍സില്‍ കൂടിക്കാഴ്ച്ച നടത്തിയത്. കശ്മീര്‍ വിഷയത്തിലെ ട്രംപിന്റെ അപക്വവും അനുചിതവുമായ മുന്‍ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച ശ്രദ്ധേയവുമായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കശ്മീരിനെ ചൊല്ലി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക്

FK News

ചുഴലിക്കാറ്റിനെ ആണവ ബോംബ് ഉപയോഗിച്ച് തകര്‍ത്തു കൂടേയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കരയില്‍ നാശം വിതയ്ക്കുന്നതിനു മുമ്പ് ചുഴലിക്കാറ്റിനെ ആണവ ബോംബ് ഉപയോഗിച്ചു തകര്‍ത്തു കൂടേയെന്ന് ട്രംപ് യുഎസ് സൈനികവൃത്തങ്ങളോടു ചോദിച്ചതായി ഞായറാഴ്ച ന്യൂസ് വെബ്‌സൈറ്റായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റ് സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഭീഷണിയെക്കുറിച്ചു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്

FK Special Slider

അതിശയോക്തി കലര്‍ന്ന ട്രംപ് നയതന്ത്രത്തിനു പിന്നില്‍

തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിലേക്ക് നയിക്കുകയും എല്ലാ വഴക്കങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ദുരവസ്ഥയിലേക്ക് സാഹചര്യങ്ങളെ എത്തിക്കാതെ നോക്കുന്ന ന്യൂനോക്തിയുടെ കലയാണ് നയതന്ത്രം എന്ന, സാര്‍വത്രികമായി ഉരുവിട്ടുവരുന്ന മന്ത്രത്തെ പൂര്‍ണമായി തകര്‍ത്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വഴക്കമുണ്ടായിരിക്കുകയെന്നാല്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ കാപട്യമുണ്ടായിരിക്കുകയെന്ന് അര്‍ത്ഥമില്ല.

FK News

ഫ്രാന്‍സിനെതിരെ ട്രംപ്-ഗൂഗിള്‍-ഫേസ്ബുക് സഖ്യം

വാഷിംഗ്ടണ്‍: ടെക് കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ പ്രതിരോധിക്കാനായി ഫേസ്ബുക്ക്, ഗൂഗിള്‍ അടക്കം വമ്പന്‍ ടെക് കമ്പനികള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൈകോര്‍ക്കുന്നു. 750 ദശലക്ഷം യൂറോയുടെ ആഗോള വരുമാനവും കുറഞ്ഞത് 25 ദശലക്ഷം യൂറോയുടെ ഡിജിറ്റല്‍ വില്‍പ്പനയുമുള്ള

Top Stories

ഭരണകൂടത്തില്‍ ഇഷ്ടക്കാരെ അണിനിരത്തി ട്രംപ്

അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ഇന്റലിജന്‍സിന്റെ തലവനായി ടെക്‌സസ് റെപ്രസന്റേറ്റീവ് ജോണ്‍ റാറ്റ്ക്ലിഫിനെ നിയമിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഏറ്റവും ഭയാനകമായ തീരുമാനങ്ങളിലൊന്നായിരിക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനം ഇപ്പോള്‍ വഹിക്കുന്നത് ഡാന്‍ കോട്ട്‌സ് ആണ്. കോട്ട്‌സ്

FK News Slider

കശ്മീര്‍: ട്രംപിന്റെ മധ്യസ്ഥത വീണ്ടും തള്ളി ഇന്ത്യ

ന്യൂഡെല്‍ഹി: കശ്മീര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ മധ്യസ്ഥ വാഗ്ദാനവും ഇന്ത്യ തള്ളിക്കളഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് അമേരിക്കയെ അറിയിച്ചത്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ആവശ്യമായി വന്നാല്‍ അത് പാക്കിസ്ഥാനുമായി മാത്രമായിരിക്കുമെന്നും അത്

Arabia

സൗദിയുമായുള്ള ആയുധ ഇടപാട്:ട്രംപിന്റെ വീറ്റോ അധികാരത്തെ മറികടക്കാനുള്ള സെനറ്റ് ശ്രമം പരാജയം

റിയാദ്: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ആയുധ ഇടപാട് ചെറുക്കാനുള്ള സെനറ്റിന്റെ ശ്രമത്തിന് തിരിച്ചടി. സൗദിക്ക് ചില പ്രത്യേക ആയുധങ്ങള്‍ വില്‍ക്കുന്നതിനെ എതിര്‍ക്കുന്ന, കോണ്‍ഗ്രസ് പാസാക്കിയ നിയമ നിര്‍മാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള വീറ്റോ അധികാരത്തെ മറികടക്കാന്‍ സെനറ്റിന് സാധിച്ചില്ല.

Top Stories

റഷ്യയെ അല്ല, അമേരിക്ക ഇനി ഭയപ്പെടേണ്ടത് ഇറാനെ

2020-നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 2016-ലേതു പോലെ റഷ്യയുടെ അനധികൃത ഇടപെടല്‍ ഉണ്ടാകുമെന്നു യുഎസ് മുന്‍ സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബേര്‍ട്ട് എസ്. മ്യൂളര്‍ ഈ മാസം 24-ാം തീയതി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 2016 നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍

Editorial Slider

നുണ പറഞ്ഞ് ഇന്ത്യയെ വെറുപ്പിക്കുന്ന ട്രംപ്

ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യരാജ്യങ്ങള്‍ തമ്മില്‍ ഊഷ്മളമാകേണ്ട ബന്ധം വഷളാകുന്നതിന് വഴിവെക്കുന്നതാണ് അമേരിക്കന്‍ പ്രസിഡന്റും കടുത്ത വലതുപക്ഷ, സംരക്ഷണവാദിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. രണ്ടാഴ്ച്ച മുമ്പ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു. താങ്കള്‍ക്ക് ഒരു

Arabia

ട്രംപിന് തിരിച്ചടി;സൗദിയുമായുള്ള ആയുധ വില്‍പ്പന തടയുന്ന പ്രമേയങ്ങള്‍ക്ക് പ്രതിനിധിസഭയുടെ അംഗീകാരം

വാഷിംഗ്ടണ്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള ആയുധ ഇടപാടില്‍ ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രതിനിധി സഭയില്‍ നിന്ന് തിരിച്ചടി. സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങളുമായുള്ള ട്രംപിന്റെ ആയുധ ഇടപാട് തടയുക എന്ന ലക്ഷ്യത്തോടെയുള്ള മൂന്ന് പ്രമേയങ്ങള്‍ പ്രതിനിധി സഭ അംഗീകരിച്ചു. അമേരിക്കന്‍

Top Stories

സോഷ്യല്‍ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ച് ട്രംപ്

എതിരാളികളെ വിമര്‍ശിക്കാനും, സ്വയം പ്രോത്സാഹിപ്പിക്കാനും സോഷ്യല്‍ മീഡിയയെ ആയുധമാക്കിയ ട്രംപ്, വ്യാഴാഴ്ച (ജുലൈ 11) വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ സോഷ്യല്‍ മീഡിയ ഉച്ചകോടി സംഘടിപ്പിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയൊന്നും ഉച്ചകോടിക്കു

Arabia

സമ്പുഷ്ടീകരണ പരിധി ലംഘിക്കുമെന്ന ഭീഷണി; കരുതലോടെ ഇരിക്കാന്‍ ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ട് യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. കരുതലോടെ ഇരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പരിധിയായ 3.67 ശതമാനം മറികടക്കുന്നതിന്