Tag "Toyota"

Back to homepage
Auto

ഓഗസ്റ്റില്‍ ടൊയോട്ട, ഹ്യുണ്ടായ് ഉള്‍പ്പെടെ ഉല്‍പ്പാദനം വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായം തളര്‍ച്ച നേരിടുന്നതിനിടെ, ഓഗസ്റ്റ് മാസത്തില്‍ ടൊയോട്ട, ഹ്യുണ്ടായ് ഉള്‍പ്പെടെയുള്ള വാഹന നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉല്‍പ്പാദനം താല്‍ക്കാലികമായി ഏതാനും ദിവസങ്ങള്‍ നിര്‍ത്തിവെച്ചത്. പല വാഹന നിര്‍മ്മാതാക്കളും ഫാക്റ്ററികള്‍ ദിവസങ്ങളോളം അടച്ചിട്ടതിന് പുറമേ

Auto

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന തുടരുമെന്ന് ടൊയോട്ട

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (ടികെഎം) തീരുമാനം. ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ കാറുകളുടെ വില കാര്യമായി വര്‍ധിക്കും. എന്നാല്‍ ടികെഎം അത് കാര്യമാക്കുന്നില്ല. ബിഎസ് 6 നടപ്പാക്കിയശേഷവും ഡീസല്‍ കാറുകളുടെ ഡിമാന്‍ഡ് തുടരുമെന്നാണ്

Auto

ചെലവുകള്‍ കുറയ്ക്കുമെന്ന് ടൊയോട്ട, ഹോണ്ട

ടോക്കിയോ : വരും വര്‍ഷങ്ങളില്‍ ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഹോണ്ടയും പ്രഖ്യാപിച്ചു. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനും റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്കും പണം കണ്ടെത്തുന്നതിനാണ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാഹന വ്യവസായത്തില്‍ പരമ്പരാഗത വാഹന

Auto

ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി ടികെഎം

ന്യൂഡെല്‍ഹി : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി. ക്വാളിസ് എന്ന മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) പുറത്തിറക്കി 1999 ലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ എട്ട് സികെഡി മോഡലുകളും മൂന്ന്

Auto

ഗൂഗിളില്‍ ഏറ്റവുമധികം തെരഞ്ഞ കാര്‍ ബ്രാന്‍ഡ് ടൊയോട്ട

കാര്‍ഡിഫ് : ആഗോളതലത്തില്‍ ഗൂഗിളില്‍ ഏറ്റവുമധികം തെരഞ്ഞ കാര്‍ ബ്രാന്‍ഡ് ടൊയോട്ട. 171 രാജ്യങ്ങളില്‍ 57 ഇടത്താണ് ടൊയോട്ട മുന്നില്‍ വന്നത്. 25 രാജ്യങ്ങളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ബിഎംഡബ്ല്യു സര്‍വ്വെയില്‍ രണ്ടാമതെത്തി. 23 രാജ്യങ്ങളില്‍ ഒന്നാമതെത്തിയ മെഴ്‌സേഡസ് ബെന്‍സ് സര്‍വെയില്‍

Auto

സിയാസിന്റെയും എര്‍ട്ടിഗയുടെയും ടൊയോട്ട പതിപ്പ് പുറത്തിറങ്ങും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പരസ്പര സഹകരണം വിപുലീകരിക്കുകയാണെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകിയും ടൊയോട്ടയും ഇന്നലെ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മാരുതി സുസുകിയുടെ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ ഇന്ത്യയിലും ആഫ്രിക്കയിലുമായി ടൊയോട്ടയ്ക്ക് വിതരണം ചെയ്യും. എന്നാല്‍ ഈ രണ്ട് മാരുതി സുസുകി മോഡലുകളുടെയും

Auto

ചന്ദ്രനില്‍ വെന്നിക്കൊടി പാറിക്കാന്‍ ടൊയോട്ട ഓഫ് റോഡര്‍

ടോക്കിയോ : ജാപ്പനീസ് ബഹിരാകാശ പര്യവേക്ഷണ എജന്‍സിയുടെ ചാന്ദ്രദൗത്യത്തില്‍ ടൊയോട്ട പങ്കാളിയാകും. ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും (ജാക്‌സ) ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും ഇതുസംബന്ധിച്ച കരാര്‍ പ്രഖ്യാപിച്ചു. 2029 ലാണ് ജാക്‌സയുടെ ചാന്ദ്രദൗത്യം. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചാന്ദ്രദൗത്യത്തിന് സഹകരിക്കുന്നതിന്റെ സാധ്യതകളാണ് ജാക്‌സയും

Auto

ടൊയോട്ടയുടെ ടോപ് 10 വിപണികളിലൊന്ന് ഇന്ത്യ

ന്യൂഡെല്‍ഹി : ആഗോളതലത്തില്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ടോപ് 10 വിപണികളിലൊന്ന് ഇന്ത്യ. 2018 പിന്നിടുമ്പോള്‍ സൗദി അറേബ്യയെ ഇന്ത്യ മറികടക്കുകയായിരുന്നു. മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇന്നോവ ക്രിസ്റ്റയാണ് ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയ ടൊയോട്ട വാഹനം. ജപ്പാനിലെ ഏറ്റവും വലിയ

Auto

പുതിയ ടൊയോട്ട കാമ്‌റി ഹൈബ്രിഡ് ഇന്ത്യയില്‍

2019 മോഡല്‍ ടൊയോട്ട കാമ്‌റി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 36.95 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ തലമുറ കാമ്‌റി ഹൈബ്രിഡിന് 37.38 ലക്ഷം രൂപയായിരുന്നു ഡെല്‍ഹി എക്‌സ് ഷോറൂം വില.

Auto

പങ്കാളിത്തം ശക്തമാക്കാന്‍ സുസുക്കിയും ടൊയോട്ടയും

മുംബൈ: ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ പോരാടുന്ന വാഹനനിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും ജനകീയ സ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃകമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും ഓഹരി പങ്കാളിത്തമൊഴികെ മറ്റെല്ലാ മേഖലകളിലുമുള്ള സഹകരണം ശക്തമാക്കാന്‍ തയാറെടുക്കുന്നു. സജീവമായ ഓട്ടോമൊബീല്‍

Auto

ടൊയോട്ട കാറുകളുടെ വില വര്‍ധിക്കും

ന്യൂഡെല്‍ഹി : 2019 ജനുവരി ഒന്ന് മുതല്‍ ഇന്ത്യയിലെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. നാല് ശതമാനം വരെയായിരിക്കും വില വര്‍ധനയെന്ന് ടികെഎം അറിയിച്ചു. ഉല്‍പ്പാദനച്ചെലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും വ്യക്തമാക്കി. ഇന്നോവ ക്രിസ്റ്റ, ഇന്നോവ

Auto

ടൊയോട്ട കൊറോളയുടെ പുതിയ പതിപ്പ് അടുത്ത മാസമെത്തും

ടൊയോട്ടയുടെ സെഡാന്‍ മോഡലായ കൊറോളയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാന്‍ തയാറെടുക്കുന്നു. ഈ വാഹനത്തിന്റെ പുതിയ പതിപ്പ് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൊറോളയുടെ 11ാം തലമുറ മോഡലാണ് നിരത്തുകളിലുള്ളത്. അടുത്ത മാസം അവതരിപ്പിക്കുന്ന ഈ വാഹനം നോര്‍ത്ത് അമേരിക്കയിലും

Auto

ടൊയോട്ട 24 ലക്ഷം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു

ടൊയോട്ട (ജപ്പാന്‍) : ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട 24 ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. വാഹനാപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന തകരാറിനെതുടര്‍ന്നാണ് തിരിച്ചുവിളി. ഒരു മാസം മുമ്പ് ടൊയോട്ട പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. കാറുകളില്‍ തീപ്പിടുത്തത്തിന് വരെ കാരണമായേക്കാവുന്ന സാങ്കേതികപ്രശ്‌നത്തെതുടര്‍ന്നാണ്

Auto

പറക്കും കാര്‍ നിര്‍മിക്കാനൊരുങ്ങി ടൊയോട്ട

ന്യൂഡെല്‍ഹി: പറക്കും കാര്‍ കണ്‍സെപ്റ്റിന് പേറ്റന്റ് അപേക്ഷ നല്‍കി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ‘ഡ്യുവല്‍ മോഡ് വെഹിക്കിള്‍ വിത്ത് വീല്‍ റോട്ടോഴ്‌സ്’ എന്ന വാഹന സങ്കല്‍പത്തിനാണ് ടൊയോട്ട പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ കാറിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ചിത്രങ്ങള്‍

Auto

ടൊയോട്ട പത്ത് ലക്ഷം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു

ടൊയോട്ട (ജപ്പാന്‍) : ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. വാഹനങ്ങളില്‍ തീ പിടിക്കാന്‍ വരെ കാരണമായേക്കാവുന്ന സാങ്കേതിക പ്രശ്‌നത്തെതുടര്‍ന്നാണ് തിരിച്ചുവിളി. സുരക്ഷാ പരിശോധനകള്‍ക്കായി ഏകദേശം 10,03,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു. 2015 ജൂണിനും