Tag "sreejith death"

Back to homepage
Current Affairs

ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്നതാണു കത്തിലെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതി വരുമെന്നും കത്തില്‍ ഭീഷണി

More

വരാപ്പുഴ കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് കോടതി ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിഐക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സംഘം

More

ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും

  തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും തീരുമാനമായി.

More

ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റം. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത് എസ്പിയുടെ

FK News

കസ്റ്റഡി മരണം; വരാപ്പുഴ എസ്.ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ വരാപ്പുഴ എസ്.ഐ ദീപക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ പറവൂര്‍ സി.ഐ സാം ക്രിസ്പിന്‍, വരാപ്പുഴ എസ്‌ഐ ദീപക്ക് എന്നിവര്‍ക്ക് ഗുരുതര വീഴ്ച്ചയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എസ്.ഐ

More

വരാപ്പുഴ സംഭവം: ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ വെളിപ്പെടുത്തലുമായി ഗൃഹനാഥന്റെ മകന്‍. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷിന്റെ വെളിപ്പെടുത്തല്‍. അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിനീഷ്

More

ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി റിപ്പോര്‍ട്ട്

  കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്നാരോപിക്കുന്ന വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി ആശുപത്രി റിപ്പോര്‍ട്ട്. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ചികിത്സയിലിരിക്കെ

More

പറവൂര്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; വാഹനങ്ങള്‍ തടഞ്ഞു

കൊച്ചി: ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് പറവൂരില്‍ ബി.ജെ.പി നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. പറവൂര്‍ നിയോജകമണ്ഡലത്തില്‍ സര്‍വ്വീസ് നടത്തിയ ബസ്സുകളും വാഹനങ്ങളും തടഞ്ഞു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ ശ്രീജിത് ആണ് തിങ്കളാഴ്ച്ച വൈകിട്ട് മരിച്ചത്.