Tag "pollution"

Back to homepage
Health

മലിനീകരണം ഹൃദ്രോഗകാരണം

പരിസ്ഥിതി മലിനീകരണം മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ജേണല്‍ ഓഫ് ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത്, മലിനീകരണം സമുദ്ര ജീവികളുടെ ഹൃദയത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമോ അതേ അളവില്‍ മനുഷ്യര്‍ക്കും ബാധകമാകുമെന്നാണ്.

FK News

അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ സാങ്കേതികവിദ്യയെക്കാള്‍ നല്ലത് വൃക്ഷത്തൈകള്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ സാങ്കേതികവിദ്യയേക്കാള്‍ മികച്ചതും ചെലവ് കുറഞ്ഞതുമായ ബദല്‍മാര്‍ഗമാണു സസ്യങ്ങളും വൃക്ഷങ്ങളുമെന്നു ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് & ടെക്‌നോളജി മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍, ഫാക്ടറികള്‍ക്കും മറ്റ് മലിനീകരണ സ്രോതസ്സുകള്‍ക്കും സമീപമുള്ള പ്രദേശങ്ങളില്‍ സസ്യങ്ങളും

Editorial Slider

ഭൂമിയെ സംരക്ഷിക്കേണ്ടത് സകലരുടെയും ചുമതല

ഹരിതരാഷ്ട്രീയം മറ്റെന്നത്തേക്കാളും പ്രസക്തമാകേണ്ട, അനിവാര്യമാകുന്ന ഈ കാലഘട്ടത്തില്‍ ലോകശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ ഭരണാധികാരി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വിനാശകരമായി പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്‍വലിയുന്നതിനായുള്ള ഔപചാരിക നടപടിക്രമങ്ങള്‍ക്ക് യുഎസ് തുടക്കമിട്ടത്. 2020 നവംബര്‍ നാലോടെ ഇത് പൂര്‍ത്തിയാകും.

Health

മലിനീകരണം വിഷാദരോഗത്തിനു വഴിവെക്കും

അന്തരീക്ഷ മലിനീകരണം മാനസിക വൈകല്യങ്ങളുടെ വികാസത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് നിഗമനം. പ്രത്യേകിച്ച് ജീവിതത്തിന്റെ ആദ്യ 10 വര്‍ഷങ്ങളില്‍, പൊടിയും പുകയും ശ്വസിച്ചു ജീവിക്കുന്നത് വിഷാദരോഗത്തിനും ചിത്തഭ്രമത്തിനു വരെ കാരണമാകുമെന്നാണ് പഠനം. പരിസ്ഥിതി മലിനീകരണവും മാനസിക വൈകല്യങ്ങളും തമ്മിലുള്ള ബന്ധം

Health

വാഹനപ്പുക നേത്രരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും

വാഹനങ്ങള്‍ പുറന്തള്ളുന്ന പുക ശ്വാകോശത്തെ മാത്രമല്ല, മനുഷ്യരുടെ കാവ്ചശക്തിയെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി വാഹനപ്പുക കണ്ണിലടിക്കുന്നത് നേത്രരോഗങ്ങള്‍ക്ക് വലിയ അളവില്‍ കാരണമാകുമെന്നാണ് കണ്ടെത്തിയത്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ രോഗം (എഎംഡി) വഷളാക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. റെറ്റിനയുടെ മധ്യഭാഗത്തെ ബാധിക്കുന്ന ന്യൂറോ-ഡീജനറേറ്റീവ്

Health

മലിനീകരണം തലച്ചോറിനെ ബാധിക്കുമ്പോള്‍

മലിനീകരണവും മസ്തിഷ്‌കരോഗങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കാലങ്ങളായി, ഗവേഷകര്‍ ഗവേഷണം നടത്തി വരുകയാണ്. പാര്‍ക്കിന്‍സണ്‍സ്, അല്‍സ്‌ഹൈമഴ്‌സ് പോലുള്ള സ്മൃതിഭ്രംശ രോഗങ്ങള്‍ക്ക് വായുമലിനീകരണവുമായി ബന്ധമുണ്ടെന്നു മുമ്പ് തന്നെ വ്യക്തമായിട്ടുണ്ടെങ്കിലും വായുവിലൂടെയുള്ള കണികകള്‍ തലച്ചോറിനെ എങ്ങനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍, അടുത്തിടെ,

Health

വായുമലിനീകരണം ഹൃദ്രോഗ,പക്ഷാഘാത സാധ്യത കൂട്ടും

അന്തരീക്ഷമലിനീകരണം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയേറ്റുന്നുവെന്ന് പഠനം. അന്തരീക്ഷത്തെ മലിനീകരിക്കുന്ന ഘടകങ്ങളില്‍ മനുഷ്യശരീരത്തില്‍ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് നില, മോശം കൊളസ്‌ട്രോള്‍, രക്തത്തിലെ ഗ്ലൂക്കോസ്, അമിതവണ്ണം എന്നിവ ഉണ്ടാക്കാനുള്ള വസ്തുക്കള്‍ ഉള്‍പ്പെടുന്നതിനാലാണിത്. വായു മലിനീകരണവും അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ താമസിക്കുന്നതും ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ

FK News

കല്യാണാഘോഷം കെങ്കേമം, പക്ഷേ പരിസ്ഥിതിയെ മലിനപ്പെടുത്തിയതിന് റിപ്പോര്‍ട്ട്

ഔലി(ഉത്തരാഖണ്ഡ്): ഈ മാസം 18 മുതല്‍ 22 വരെ ഉത്തരാഖണ്ഡിലെ ഔലിയില്‍ ഇതുവരെ കാണാത്ത ആഢംബര വിവാഹാഘോഷങ്ങള്‍ക്കാണു നാട്ടുകാര്‍ സാക്ഷ്യംവഹിച്ചത്. ബോളിവുഡ് താരം കത്രീന കൈഫ് മുതല്‍ യോഗാ ഗുരു ബാബാ രാംദേവ് വരെയുള്ള സെലിബ്രിറ്റികള്‍ പങ്കെടുക്കുകയുണ്ടായി. കല്യാണാഘോഷങ്ങളുടെ ഭാഗമായി രണ്ട്

Health

ഈ ജനാധിവാസ കേന്ദ്രങ്ങളിലെ അന്തരീക്ഷം മലിനമാകുന്നു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐഐടിഎം) രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണത്തിനിടയാകാവുന്ന സ്ഥലങ്ങളേതൊക്കെയെന്ന് നിര്‍ണയിച്ചു. ഓരോ ദിവസവും ധാരാളം വാഹനങ്ങള്‍ ഈ കവലകളിലൂടെ കടന്നുപോകുന്നു, തല്‍ഫലമായി യാത്രക്കാര്‍ ട്രാഫിക് സിഗ്‌നലുകളില്‍ കൂടുതല്‍ സമയം കാത്തിരിക്കും. അത്തരം സ്ഥലങ്ങളില്‍ ദീര്‍ഘനേരം

Health

അന്തരീക്ഷമലിനീകരണവും മാംസാഹാരവും

അന്തരീക്ഷമലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന കാര്‍ബണ്‍ പുറന്തള്ളലും മാംസാഹാര ഉപഭോഗവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മാംസാഹാര ഉല്‍പ്പന്ന വ്യവസായം ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍തോത് ഞെട്ടിക്കുന്നതാണ്. ധാന്യ, പഴം, പച്ചക്കറിക്കൃഷിയേക്കാള്‍ പല മടങ്ങാണ് കന്നുകാലിവളര്‍ത്തലും മാംസസംസ്‌കരണവും മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഉല്‍പ്പാദനം. ഇതില്‍ മാട്ടിറച്ചി ഉല്‍പ്പാദനവും

Current Affairs Slider

മലിനീകരണം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ഇന്ത്യയില്‍

ന്യൂഡല്‍ഹി: മലിനീകരണം മൂലം ലോകത്തില്‍ ഏറ്റവും കുട്ടികള്‍ മരിക്കുന്നത് ഇന്ത്യയില്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുള്ളത്. 2016ല്‍ 5 വയസ്സില്‍ താഴെയുള്ള 60,987 കുട്ടികളാണ് ഇന്ത്യയില്‍ മലിനീകരണ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെട്ടത്. ലോകത്തിലെ 90 ശതമാനത്തിലധികം കുട്ടികള്‍

Current Affairs

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞ് മൂടിയതോടെ, ഡല്‍ഹിയില്‍ വായു മലിനീകരണം ഈ സീസണിലെ ഏറ്റവും മോശം നില ഞായറാഴ്ച രേഖപ്പെടുത്തി.വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തുന്ന സൂചികയായ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സില്‍(എക്യുഐ) ഏറ്റവും മോശം വിഭാഗത്തില്‍പ്പെടുന്ന 381 ആണ് ഞായറാഴ്ച രേഖപ്പെടുത്തിയതെന്നു കേന്ദ്ര മലിനീകരണ

FK News

മലിനീകരണം രൂക്ഷമായ 10 നഗരങ്ങള്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള ചൈന രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും അതിരൂക്ഷമായ മലിനീകരണത്തില്‍ ചൈനയോട് മല്‍സരിക്കുകയാണെന്ന് പഠനങ്ങല്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നേരിടുന്ന നഗരങ്ങളില്‍ പത്തെണ്ണം ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്.

FK News

മലിനീകരണ വിമുക്ത ഊര്‍ജ മേഖല

ന്യൂഡെല്‍ഹി: മലിനീകരണ വിമുക്ത ഊര്‍ജ മേഖലയിലെ ഇന്നൊവേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും (ഐഇഎ) തമ്മില്‍ ധാരണമായി. ഡെല്‍ഹിയില്‍ വെച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റും ഐഇഎയും ഇതു സംബന്ധിച്ച ധാരാണാപത്രം ഒപ്പുവെച്ചു.

Health

മുംബൈ നഗരത്തിലെ വായു ശ്വസിക്കുന്നത് നാല് സിഗരറ്റ് വലിക്കുന്നതിനു തുല്യം

മുംബൈ: നാല് സിഗരറ്റ് ഒരു ദിവസം വലിക്കുമ്പോള്‍ സംഭവിക്കുന്ന ഫലമായിരിക്കും മുംബൈ നഗരത്തിലെ വായു ശ്വസിക്കുമ്പോഴെന്നു പുതിയ കണ്ടെത്തല്‍. ഡല്‍ഹിയിലെത്തുമ്പോള്‍ ഇത് 7.7 സിഗരറ്റിന്റെ ഫലമായിരിക്കും. ഇന്ത്യയിലെ മറ്റു നഗരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. പാരീസില്‍ കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍

World

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിന്ധു നദി മലിനമാക്കുന്നതായി റിപ്പോര്‍ട്ട്

കറാച്ചി: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സിന്ധു നദി മലിനമാകുന്നതായി സിന്ധ് അസ്സമ്പിളിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഫാക്ടറികളിലുണ്ടാവുന്ന വിഷമയമായ മാലിന്യമാണ് നദിയിലേക്ക് ഒഴുക്കുന്നത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി നോതാവ് നിസാര്‍ അഹമ്മദ് ഇക്കാര്യം സുപ്രീം കോടതിയുടെ

FK Special Top Stories World

മലിനമായ പരിസ്ഥിതി ഒരു വര്‍ഷം 1.7 മില്യണ്‍ കുട്ടികളെ കൊല്ലുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ആഗോളതലത്തില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തില്‍ കാല്‍ഭാഗത്തിനും കാരണമാകുന്നത് അനാരോഗ്യമോ മലിനമോ ആയ പരിസ്ഥിതിയാണെന്ന് ലോകാരോഗ്യ സംഘടന. ശുചിത്വമില്ലാത്തതും മലിനവുമായ സാഹചര്യങ്ങള്‍ മാരകമായ അതിസാരം, മലേറിയ, ന്യൂമോണിയ, എന്നിവയിലേക്കു നയിക്കുമെന്നും ഇതിന് പ്രതിവര്‍ഷം 1.7 മില്യണ്‍ കുട്ടികളെ കൊല്ലാന്‍

FK Special Life Trending World

കാലാവസ്ഥക്കെടുതി

  ചിലിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളമില്ല കൊടുങ്കാറ്റോടുകൂടിയ പേമാരിയും ഉരുള്‍പൊട്ടലും ചിലിയിലെ പ്രധാന ജലസ്രോതസായ ‘മൈപോ’നദിയെ മലിനമാക്കി. ഇത് സാന്റിയാഗോയിലെ 400 മില്ല്യണ്‍ ആളുകള്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കാന്‍ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കി. വെള്ളം സാധാരണനിലയിലാകുന്നത് വരെ നദിയില്‍ നിന്നുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി

FK Special Slider

വിഷപ്പുക ശ്വസിക്കുന്ന അത്യാധുനികനഗരം

ലോകത്തെ ഏറ്റവും ജീവിതച്ചെലവേറിയ ലണ്ടന്‍ നഗരത്തില്‍ ജനം ജീവശ്വാസത്തിനു കേഴുന്നു. വ്യവസായവല്‍ക്കരണം ഉയര്‍ത്തി വിട്ട അന്തരീക്ഷ മലിനീകരണത്തിന്റെ മിസ്റ്റിക് കാഴ്ച ഒരു കാലത്ത് സമ്പല്‍സമൃദ്ധിയുടെയും കാല്‍പ്പനികതയുടെയും അടയാളമായിരുന്നെങ്കില്‍ ഇന്ന്, വരുംതലമുറയ്ക്കു വിനാശകാരിയെന്ന് തിരിച്ചറിവ് നഗരവാസികള്‍ക്കുണ്ടായിരിക്കുന്നു. ലോകത്തിനു മുന്നറിയിപ്പായി വികസിത നഗരത്തിന്റെ ദുരവസ്ഥ.

World

വടക്കന്‍ ചൈനയില്‍ വായുമലിനീകരണം ഉയരുന്നു

ബീജിംഗ്: വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഷിജിയാ സുവാങ് നഗരത്തില്‍ വായുമലിനീകരണം ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളെക്കാള്‍ 100 ഇരട്ടിയെന്നു ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഡബ്ല്യുഎച്ച്ഒ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വായുമലിനീകരണ തോത് 10 മൈക്രോഗ്രാമാണ്. എന്നാല്‍