Tag "investment"

Back to homepage
Business & Economy Slider

5 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ‘ഓപ്പണ്‍’

കൊച്ചി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ‘ഓപ്പണ്‍’ അഞ്ച് ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളായ ബീനെസ്റ്റ്, സ്പീഡ്ഇന്‍വെസ്റ്റ്, 3വണ്‍4 കാപ്പിറ്റല്‍ എന്നിവരും മുന്‍ നിക്ഷേപകരായ യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സും എയ്ഞ്ചല്‍ലിസ്റ്റ് സിന്‍ഡിക്കേറ്റ്‌സുമാണ് ചെറുകിട സംരംഭങ്ങള്‍ക്ക്

Business & Economy

ഡോ.അഗര്‍വാള്‍ ഹെല്‍ത്ത്‌കെയറില്‍ 270 കോടി രൂപയുടെ നിക്ഷേപവുമായി ടിമാസെക്

ചെന്നൈ ഡോ.അഗര്‍വാള്‍ ഹെല്‍ത്ത് കെയറിലെ ചെറിയൊരു ശതമാനം ഓഹരികള്‍ ആഗോള ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ടിമാസെക് ഏറ്റെടുത്തു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.അഗര്‍വാള്‍ നേത്രസംരംക്ഷണ ആശുപത്രിയില്‍ 270 കോടി രൂപയുടെ നിക്ഷേപമാണ് ടിമാസെക് നടത്തിയത്. വേദ കോര്‍പ്പറേറ്റ് അഡ്‌വൈസേഴ്‌സ് മുഖേനയാണ് ഇടപാട് നടന്നത്.

Business & Economy

എംബസി ഗ്രൂപ്പില്‍ കെകെആറിന് 725 കോടിയുടെ നിക്ഷേപം

ആഗോള നിക്ഷേപകസ്ഥാപനമായ കെകെആര്‍, ബംഗളൂരു ആസ്ഥാനമായ റിയല്‍റ്റി ഡെവലപ്പര്‍ എംബസിയില്‍ 725 കോടി രൂപയുടെ നിക്ഷേപം നടത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം ബാങ്കിതര ധനകാര്യ സ്ഥാപനം കെകെആര്‍ ഇന്ത്യ അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് (കെഐഎഫ്എഫ് എല്‍) വഴിയാണ് നിക്ഷേപം

Business & Economy

സംസ്ഥാനം ആകര്‍ഷിച്ചത് 2.48 ലക്ഷം കോടി രൂപയുടെ നിക്ഷേപം

കൊല്‍ക്കത്ത: അഞ്ചാമത് ബംഗാള്‍ ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംസ്ഥാനത്തിന് 2,48, 288 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനായതായി പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഉച്ചകോടിയുടെ ഭാഗമായി 86 ധാരണാപത്രങ്ങളിലാണ് ഒപ്പുവെക്കപ്പെട്ടിട്ടുള്ളതെന്നും മുഖ്യ മന്ത്രി പറഞ്ഞു. 1,200 ബിസിനസ്

Business & Economy

പശ്ചിമ ബംഗാളില്‍ ആര്‍ഐഎല്‍ 10,000 കോടി രൂപ കൂടി നിക്ഷേപിക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അഞ്ചാമത് ബംഗാള്‍ ആഗോള ബിസിനസ് ഉച്ചകോടി (ബിജിബിഎസ്) യില്‍ സംസാരിക്കുമ്പോഴാണ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്. റിലയന്‍സ് ജിയോയോടൊപ്പം നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാന്‍

Arabia

ഇന്ത്യയിലെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാന്‍ കുവൈറ്റ് തീരുമാനം

കുവൈറ്റ്:ഇന്ത്യയിലുള്ള നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാനൊരുങ്ങി എണ്ണസമ്പന്ന രാഷ്ട്രമായ കുവൈറ്റ്. ഇന്ത്യയുടെ വളര്‍ച്ചാഗാഥ തങ്ങള്‍ക്കും അനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ ഇന്ത്യയിലെ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ കുവൈറ്റ് ആലോചിക്കുന്നത്. അടിസ്ഥാനസൗകര്യം, വിമാത്താവളങ്ങള്‍, ദേശീയപാതകള്‍ തുടങ്ങിയ മേഖലകളിലാണ് ലോകത്തിലെ തന്നെ

Business & Economy

ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി വേദാന്ത

ന്യൂഡെല്‍ഹി: ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വമ്പന്‍ നിക്ഷേപം നടത്താന്‍ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് തയാറെടുക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ 8,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് കമ്പനിയുടെ ഖനന ബിസിനസ് വിപുലീകരിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഈ നിക്ഷേപം വിനിയോഗിക്കുക.

Business & Economy

ഏറ്റവും ആകര്‍ഷകമായ നിക്ഷേപ വിപണികളില്‍ നാലാം സ്ഥാനം ഇന്ത്യക്ക്

ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ സിഇഒമാര്‍ക്കുള്ള ആന്മവിശ്വാസം കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യയുടെ മുന്നേറ്റത്തില്‍ അവര്‍ക്ക് മികച്ച പ്രതീക്ഷയാണുള്ളതെന്ന് പിഡബ്ല്യുസിയുടെ സര്‍വേ റിപ്പോര്‍ട്ട്. യുകെയെ മറികടന്ന് ലോകത്തിലെ നാലാമത്തെ ആകര്‍ഷകമായ നിക്ഷേപ വിപണിയായി ഇന്ത്യ മാറിയെന്നും പിഡബ്ല്യുസി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക സാമ്പത്തിക

Arabia

വീവര്‍ക്കില്‍ 14,000 കോടി നിക്ഷേപിക്കാന്‍ സോഫ്റ്റ്ബാങ്ക്

റിയാദ്: ജാപ്പനീസ് ശതകോടീശ്വര സംരംഭകനായ മസയോഷി സണ്ണിന്റെ കമ്പനിയായ സോഫ്റ്റ്ബാങ്ക് പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പായ വീവര്‍ക്കില്‍ 14,000 കോടി രൂപയുടെ നിക്ഷേപം കൂടി നടത്തുന്നു. വീവര്‍ക്കിന്റെ നിയന്ത്രണാധികാരം നേടാന്‍ ഇപ്പോള്‍ സോഫ്റ്റ്ബാങ്കിന് പദ്ധതിയില്ലെന്നാണ് സൂചന. സൗദി അറേബ്യ പിന്തുണയ്ക്കുന്ന നിക്ഷേപ

Business & Economy

ഫ്രാക്റ്റല്‍ അനലിറ്റിക്‌സില്‍ അപാക്‌സ് പാര്‍ട്‌നേഴ്‌സ് നിക്ഷേപമിറക്കും

മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപാക്‌സ് പാര്‍ട്‌നേഴ്‌സ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ ഫ്രാക്റ്റല്‍ അനലിറ്റിക്‌സില്‍ മൈനോറിറ്റി സ്റ്റേക്ക് സ്വന്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത് അനുസരിച്ച് നിലവിലുള്ള നിക്ഷേപകര്‍ ഒഴിയും. അടുത്ത ആഴ്ച കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ഇന്ത്യ, യുഎസ് ആസ്ഥാനമായ സ്വകാര്യ

Arabia

‘ബിസിനസിന്റെ അടിത്തറ മനുഷ്യനാണ്; നിക്ഷേപം മനുഷ്യവിഭവശേഷിയിലാകട്ടെ’

ദുബായ്: ജീവനക്കാരുടെ വൈദഗ്ധ്യത്തില്‍ വലിയ പ്രതിസന്ധിയാണ് 2030 ആകുമ്പോഴേക്കും യുഎഇ നേരിടുകയെന്ന് കോണ്‍ ഫെറിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജൊനാതന്‍ ഹോംസ്. ഏകദേശം 50 ബില്ല്യണ്‍ ഡോളറിന്റെ ബിസിനസ് ഇത് മൂലം ബാധിക്കപ്പെടും. സമ്പദ് വ്യവസ്ഥയുടെ അഞ്ച് ശതമാനത്തോളം വരുമിത്-അദ്ദേഹം പറഞ്ഞു. ബിസിനസ്

Business & Economy

പരിഷ്‌കരണങ്ങള്‍ റിയല്‍റ്റി മേഖലയിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിച്ചു

മുംബൈ: റിയല്‍റ്റി രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ മേഖലയിലേക്കുള്ള വിദേശ നിക്ഷേപം (എഫ്‌ഐഐ) പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്. റിയല്‍റ്റി മേഖലയുമായി ബന്ധപ്പെട്ട പുതിയ നയങ്ങളും ചട്ടക്കൂടും ആഗോള ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ക്കിടയില്‍ റിസ്‌കുകള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചുവെന്ന് ജെഎല്‍എല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Business & Economy

നിക്ഷേപ അവബോധത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍

ന്യൂഡെല്‍ഹി: ഏഷ്യയില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും അവബോധമുള്ള സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ സമ്പന്ന വിഭാഗത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു. ബഹുരാഷ്ട്ര ബാങ്കിംഗ്, ധനകാര്യ

Arabia

വിദേശനിക്ഷേപം ഖത്തറിലേക്ക്, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

ദോഹ: സാമൂഹ്യ, സാമ്പത്തിക നയങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിലും ഉള്‍പ്പെടെ ഖത്തര്‍ നടപ്പാക്കി വരുന്ന പുതിയ പരിഷ്‌കാര നടപടികള്‍ രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് റിപ്പോര്‍ട്ട്. സൗദിയിലേക്കായിരുന്നു നിക്ഷേപകര്‍ കൂടുതലായി കണ്ണുവെച്ചിരുന്നതെങ്കിലും അടുത്തിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി

Business & Economy

നിക്ഷേപം ഒരു വളരുന്ന ധനം

  നിക്ഷേപം എന്താണ് എന്നും എങ്ങിനെ എന്നും പഠിക്കണം എങ്കില്‍ ഏറ്റവും എളുപ്പം ഗുജറാത്തികളിലേക്ക് നാം നോക്കേണ്ടിയിരിക്കുന്നു. നമ്മള്‍ നിക്ഷേപത്തെ കാണുന്ന രീതിയും ഗുജറാത്തികള്‍ പിന്തുടരുന്ന രീതിയും രണ്ടും രണ്ടാണ്. സാധാരണയായി ഒരു കുട്ടി ജനിച്ചാല്‍ നമ്മള്‍ ചെയ്യുക അവര്‍ക്കു വേണ്ട