Tag "FK editorial"
ചലനാത്മകമായ നയതന്ത്രം
ഇസ്രയേലി ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെ ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററില്‍ റാമള്ളയിലെത്താന് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്, അതും തീവ്രവര്ഗീയവാദിയെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടവും ‘മാധ്യമ’പിന്തുണയോടെ തന്നെ പലരും മുദ്രകുത്തുന്ന ഒരു രാഷ്ട്രീയ നേതാവിന് കഴിഞ്ഞെങ്കില്‍ അത് വലിയ നയതന്ത്ര വിജയം തന്നെയാണ്, സംശയമൊന്നും വേണ്ട. നരേന്ദ്ര
പക്വത കൈവരിക്കുന്ന ജിഎസ്ടി
രാജ്യം ഏറെ പ്രതീക്ഷയോടുകൂടി കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കി തുടങ്ങിയ ചരക്കു സേവന നികുതി (ജിഎസ്ടി) സമയമെടുത്താണെങ്കിലും ട്രാക്കിലേക്ക് വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ജിഎസ്ടി കളക്ഷനില്‍ വര്‍ധനയുണ്ടായിരിക്കുന്നത് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. നവംബര്‍ മാസത്തെ അപേക്ഷിച്ച്
സഹിഷ്ണുതയാണ് വേണ്ടത്, അതിക്രമമല്ല
അതിക്രമങ്ങളുടെ നാടായി ഭാരതത്തെ മുദ്ര കുത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന കപട പുരോഗമനവാദികളുണ്ട്. അവരുടെ കയ്യിലെ ചട്ടുകമാവുകയാണ് പലപ്പോഴും പലതിന്റെയും പേരില്‍ സംസ്കാരം സംരക്ഷിക്കാന്‍ എന്ന് പറഞ്ഞ് അതിക്രമം നടത്തുന്നവര്‍ ചെയ്യുന്നത്. പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് രാജസ്ഥാന്, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്,
വളര്‍ച്ച തിരിച്ചുപിടിക്കട്ടെ ബാങ്കുകള്‍
പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന പൊതുമേഖല ബാങ്കുകള്‍ക്ക് വലിയ ആശ്വാസമാകും ബുധനാഴ്ച്ച കേന്ദ്ര ധനകാര്യ മന്ത്രാലയം കൈക്കൊണ്ട തീരുമാനം. 20 പൊതുമേഖല ബാങ്കുകള്‍ക്കായി 88,139 കോടി രൂപയുടെ അധിക മൂലധനം നല്‍കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അതും മാര്‍ച്ച് 31ന് മുമ്പ്. വായ്പാ
ട്രംപിനുള്ള മോദിയുടെ സന്ദേശം സുവ്യക്തം
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് കിട്ടിയ അവസരം ശരിയായി തന്നെ വിനിയോഗിച്ചു. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ പൊസിഷന്‍ ചെയ്യാന്‍ നരേന്ദ്ര മോദിക്കായി എന്നത് ശ്രദ്ധേയമാണ്. അതിനേക്കാള്‍ ഉപരിയായി മോദി അവിടെ നടത്തിയ
ചൈനയെ മറികടക്കട്ടെ, പക്ഷേ പരിഹരിക്കാനുണ്ട് പ്രശ്നങ്ങള്‍
ആഗോള സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവരുന്ന പഠന റിപ്പോര്‍ട്ടുകളെല്ലാം തന്നെ ഇന്ത്യക്ക് അനുകൂലമായതും സന്തോഷിക്കാന്‍ ഏറെ വക നല്കുന്നതുമാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്നത് അന്താരാഷ്ട്ര നാണ്യ നിധിയുടെ റിപ്പോര്‍ട്ടാണ്. ഇന്ത്യ 2018ല്‍ കൈവരിക്കുന്നത് 7.4 ശതമാനം വളര്‍ച്ചാ നിരക്കായിരിക്കുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വകാര്യ ബാങ്കുകളും വിദേശ ഉടമസ്ഥതയും
സ്വകാര്യ മേഖലാ ബാങ്കുകളില്‍ 100 ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുമേഖല ബാങ്കുകളിലെ എഫ്ഡിഐ പരിധി 20 ശതമാനത്തില്‍ നിന്ന് 49 ശതമാനത്തിലേക്ക് ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സ്വകാര്യ ബാങ്കുകളുടെ പൂര്‍ണ
റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യം
റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തില്‍ കടുത്ത ഇടിവാണ് 2017ല്‍ സംഭവിച്ചിരിക്കുന്നത്, 29 ശതമാനം. 15,600 കോടി രൂപ മാത്രമാണ് മേഖലയിലേക്ക് എത്തിയത്. പുതിയ പരിഷ്കരണ നയങ്ങളുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ മന്ദത അനുഭവപ്പെട്ടത് മിക്ക പദ്ധതികളുടെയും വൈകലിന് കാരണമായതായി അടുത്തിടെ
‘മേക്ക് ഇന്‍ ഇന്ത്യ’ രണ്ടാം പതിപ്പ് ഫ്യൂച്ചറിസ്റ്റിക്കാകണം
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം മുന്നോട്ടുവെച്ച സുപ്രധാനമായ വികസന പദ്ധതികളിലൊന്നായിരുന്നു മേക്ക് ഇന്‍ ഇന്ത്യ. ഉല്‍പ്പാദനകേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റുകയെന്ന ഉദ്ദേശ്യത്തിലായിരുന്നു മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടത്. നിരവധി മേഖലകളില്‍ അത് പല തലങ്ങളില്‍ പ്രഭാവമുണ്ടാക്കി. പ്രത്യേകിച്ചും
എഫ്ഡിഐ നയം കൂടുതല്‍ ഉദാരമാകുമ്പോള്‍
നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുന്നതിന് സുപ്രധാന തീരുമാനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത് മികച്ച തീരുമാനമായി. അതിനേക്കാളുപരി, എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപത്തിന്റെ പരിധി
മികച്ച ലോജിസ്റ്റിക്സ് ശൃംഖല വേണം
ലോജിസ്റ്റിക്സ് ശൃംഖല ശക്തമല്ലാത്ത രാജ്യങ്ങള്‍ വ്യാപാരത്തിന്റെ കാര്യത്തില്‍ പുറകിലായിരിക്കുമെന്നാണ് സാധാരണ പറയാറുള്ളത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ മത്സരക്ഷമതയോടെ നിലനില്ക്കണമെങ്കില് മികവുറ്റ ലോജിസ്റ്റിക്സ് ശൃംഖല അനിവാര്യമാണ്. പുതിയ വിപണികളിലേക്ക് കടന്നുകയറുന്നതിനും രാജ്യത്തെ എല്ലായിടങ്ങളിലും സ്വതന്ത്രമായ വ്യാപാരം നടക്കുന്നതിനും ഇത് നിര്‍ണായകമാണ്. മേക്ക് ഇന്‍
ആഗോളവല്‍ക്കരണത്തിന്റെ പുതിയ നായകര്‍
ലോകത്ത് മേധാവിത്വം നേടാന്‍ വളരെ കൃത്യമായ നീക്കങ്ങളാണ് ചൈന നടത്തുന്നത്. അടിസ്ഥാനപരമായി ഒരു കമ്യൂണിസ്റ്റ് രാജ്യമായിട്ടായിരുന്നു ആധുനിക ചൈനയുടെ പിറവിയെങ്കിലും വികസനത്തെ പുല്കാന് പിന്നീട് അത് മുതലാളിത്ത കമ്യൂണിസത്തിലേക്ക് മാറിയെന്ന് ലോകം വിമര്‍ശിച്ചു. എന്നാല്‍ അതുംകടന്ന് ചൈനയുടെ നയം സുവ്യക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്
ഇന്ത്യയുടെ അതിവേഗ വളര്‍ച്ച
ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കില്‍ ഒരു ശതമാനം കുറവായിരുന്നു അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) കഴിഞ്ഞ ദിവസം വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നയമാണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തിയതെന്നും ഐഎംഎഫ്
മാതൃകയാകുന്ന ‘ഹരിത’ കമ്പനികള്‍
ലോകത്തിലെ ഏറ്റവും മികച്ച ഹരിത ടെക് കമ്പനിയെന്ന ഖ്യാതി നേടിയിരിക്കുകയാണ് ആപ്പിള്‍. ഗ്രീന്‍ പീസിന്റെ പുതിയ ഗ്രീന്‍ റിപ്പോര്‍ട്ടിലാണ് എ ഗ്രേഡ് നേടി ക്ലീന്‍ എനര്‍ജി ഇന്‍ഡെക്സില്‍ ആപ്പിള്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 83 ശതമാനം സ്കോറാണ് ആപ്പിള്‍ നേടിയത്. തൊട്ടു പുറകില്‍
അസമത്വം വലിയ വെല്ലുവിളി
ലോകത്തിന്റെയും ഇന്ത്യയുടെയും മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്നായി മാറുകയാണ് സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം. രാജ്യത്ത് ധനികര്‍ കൂടുതല്‍ ധനികരായി മാറുമ്പോള്‍ സമ്പത്ത് കുറച്ച് പേരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകസാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട കണക്കുകള്‍ നയകര്‍ത്താക്കളുടെ