Tag "blood pressure"

Back to homepage
Health

രക്താതിമര്‍ദ്ദ നിരീക്ഷണം ജീവന്‍ രക്ഷിക്കും

ഹൃദ്രോഗത്തിനും വൃക്കരോഗങ്ങള്‍ക്കും കാരണമാകുന്ന ഒരു പ്രധാന ഘടകമെന്ന നിലയില്‍, അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം ആഗോളതലത്തില്‍ ഒരു പ്രധാന മരണകാരണമായിത്തീരുന്നു. രക്താതിമര്‍ദ്ദം ഉള്ള ഒരാള്‍ക്ക് വ്യക്തമായ ലക്ഷണങ്ങളില്ലാത്തതിനാല്‍, പല ഡോക്ടര്‍മാരും ആരോഗ്യ സംരക്ഷണ വിദഗ്ധരും ഇതിനെ നിശബ്ദ കൊലയാളി എന്ന്

Health

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ലിംഗോണ്‍ബെറി

ലിംഗോണ്‍ബെറി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. രക്തസമ്മര്‍ദ്ദം, നീര്‍വീക്കം എന്നിവയുമായി ബന്ധപ്പെട്ട രക്തധമനീ തകരാറുകളുള്ളവരില്‍ മരുന്ന് ചികിത്സകള്‍ക്ക് പുറമേ, പോഷകാഹാരത്തിനും ഒരു പ്രധാന പങ്കുണ്ട്. പോളിഫെനോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദ്രോഗസാധ്യത

Health

വീട്ടില്‍ ബിപി നോക്കുമ്പോള്‍ ശ്രദ്ധിക്കുക

ബിപി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. 40 വയസ്സിനു മുകളിലുള്ള ഉദ്ദേശം 30–42 ശതമാനം പേര്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ് കേരളത്തില്‍ നടക്കുന്ന പഠനങ്ങള്‍ പറയുന്നത്. 60 വയസ്സിനു മുകളിലുള്ള 62 ശതമാനം പേരിലും ഉയര്‍ന്ന ബിപി ഉണ്ടെന്നും

Health

ഉറക്കത്തിലെ രക്തസമ്മര്‍ദ്ദം അറിയാന്‍ രക്തപരിശോധന

ഉറക്കത്തില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്ന റിവേഴ്‌സ് ഡിപ്പിംഗ് എന്ന പ്രതിഭാസത്തെത്തുടര്‍ന്ന് ഹൃദ്രോഗസാധ്യത സൃഷ്ടിക്കുന്ന സ്ലീപ് അപ്‌നിയ (ഒഎസ്എ) ഉള്ളവരെ തിരിച്ചറിയാന്‍ ലളിതമായ രക്തപരിശോധന സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരു ഉറക്ക പഠനത്തിന്റെ തുടക്കത്തില്‍ നടത്തിയ ലളിതമായ രക്തപരിശോധന ഓരോ രോഗിയുടെയും ഹൃദയ

Health

ആയുസ് വര്‍ധിപ്പിക്കാന്‍ രക്തസമ്മര്‍ദ്ദനിയന്ത്രണം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടതിന്റെ അവശ്യകതയെപ്പറ്റി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) നിരന്തരമായി ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നു. 2017 ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) രക്താതിമര്‍ദ്ദത്തിന്റെ പരിധി കുറച്ചിരുന്നു. എന്നാല്‍ ഇതിന്റെ സ്വാധീനം എന്താണ്, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ചലവ് കുറഞ്ഞ രീതികളെന്തൊക്കെയാണ് എന്നതു

Health

ശബ്ദമലിനീകരണം രക്തസമ്മര്‍ദ്ദത്തിനു കാരണമാകും

ഉച്ചത്തിലുള്ള ശബ്ദവും ശ്രവണ നഷ്ടവും രക്തസമ്മര്‍ദ്ദമുണ്ടാക്കാന്‍ കാരണമാകുമെന്ന് പഠനം. തുടര്‍ച്ചയായ ശബ്ദമലിനീകരണം രക്താതിമര്‍ദ്ദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണു ഗവേഷകരുടെ നിഗമനം. ആഗോളതലത്തില്‍ 600 ദശലക്ഷത്തിലധികം ആളുകള്‍ അപകടകരമായ ശബ്ദത്തിനിടയില്‍ കഴിയേണ്ടി വരുന്ന ജോലികളില്‍ കഴിയുന്നുണ്ട്. ഇത് ജോലിസ്ഥലത്തെ സര്‍വ്വ സാധാരണമായ അപകടങ്ങളിലൊന്നായി മാറിയിരിക്കുന്നു.

Health

രക്താതിമര്‍ദ്ദവും ചികിത്സാരീതികളും

രക്താതിമര്‍ദ്ദമുള്ള ആളുകള്‍ക്ക്, ഏത് മരുന്ന് കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഒരു വെല്ലുവിളിയാണ്. പൊതുവെ അഞ്ച് തരം ചികിത്സാരീതികളാണ് ഡോക്ടര്‍മാര്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഒരു പുതിയ പ്രബന്ധം രക്താതിമര്‍ദ്ദത്തിനുള്ള ഏറ്റവും മികച്ച ചികിത്സാരീതി ഏതെന്ന് തീരുമാനിക്കുന്നതിന് പിന്നിലെ ചില അപാകതകള്‍ കാണിക്കുന്നു.

Health

രോഗനിര്‍ണയവും ഉയര്‍ന്ന രക്ത സമ്മര്‍ദവും

തെറ്റായ രോഗ നിര്‍ണയത്താല്‍ കേരളം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ റിസ്‌കിലാണെന്ന് ഇന്ത്യ ഹാര്‍ട്ട് സ്റ്റഡിയുടെ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ 36.2 ശതമാനം പേരും വൈറ്റ്-കോട്ട് ഹൈപ്പര്‍ ടെന്‍ഷന്റെ പിടിയിലാണെന്നും 15.4 ശതമാനം പേര്‍ മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനിലാണെന്നും പഠനത്തില്‍ കണ്ടെത്തി. അങ്ങനെ ആകെ

Health

രക്തസമ്മര്‍ദ്ദപരിശോധനയില്‍ പിഴവ്

ഇന്ത്യന്‍ ക്ലിനിക്കുകളിലെ രക്തസമ്മര്‍ദ്ദപരിശോധനയില്‍ കൃത്യത കുറവാണെന്ന് റിപ്പോര്‍ട്ട്. ക്ലിനിക്കുകളില്‍ ബിപി പരിശോധിക്കുന്ന 20% പേര്‍ തെറ്റായ രോഗനിര്‍ണയത്തിന് ഇരയാകുന്നുവെന്നാണ് യുപിയില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ അഞ്ചില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് തെറ്റായി നിര്‍ണ്ണയിക്കപ്പെടുന്നതായാണു റിപ്പോര്‍ട്ട്. 16 സംസ്ഥാനങ്ങളിലായി 18,000 പേരെ

Health

രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാരോഗ്യത്തെ ബാധിക്കും

30-40 പ്രായപരിധിയിലെ രക്തസമ്മര്‍ദ്ദം വ്യാപകമായ പ്രത്യാഘാതത്തിനു കാരണമാകും. പഠനത്തില്‍ 30-കളുടെ പകുതി മുതല്‍ 70 കളുടെ ആരംഭം വരെയുള്ളവരെയാണ് പരിശോധിച്ചത്. യൗവനത്തിലെയും മധ്യവയസിലെയും രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങളും മസ്തിഷ്‌ക വ്യതിയാനങ്ങളും തമ്മിലുള്ള ബന്ധം ഇത് കാണിക്കുന്നു. രക്തസമ്മര്‍ദ്ദം തലച്ചോറിന്റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

Health

രക്തസമ്മര്‍ദ്ദ നിര്‍ണയത്തില്‍  42% രോഗികള്‍ക്കും തെറ്റുപറ്റാം

ഇന്ത്യക്കാരില്‍ ബിപി പരിശോധനയില്‍ പകുതിയോളം പേര്‍ക്കും തെറ്റായ രോഗനിര്‍ണയം നടത്തുന്നതായി റിപ്പോര്‍ട്ട്. 19,000 ഇന്ത്യക്കാരില്‍ നടത്തിയ ഒരു പഠനത്തില്‍, പങ്കെടുത്തവരില്‍ 42% പേര്‍ക്കും രോഗം കണ്ടെത്താനാകാത്ത അവസ്ഥകളായി വൈറ്റ് കോട്ട് സിന്‍ഡ്രോമും മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇത് രക്തസമ്മര്‍ദ്ദത്തെ സംബന്ധിച്ചിടത്തോളം

Health

രക്തസമ്മര്‍ദ്ദമളക്കാന്‍ സെല്‍ഫിവീഡിയോ

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുന്നത്. നിലവില്‍, രക്തസമ്മര്‍ദ്ദപരിശോധനയ്ക്കുള്ള സാധാരണ മാര്‍ഗ്ഗം രസം ഉപയോഗിക്കുന്ന മെര്‍ക്കുറി മാനോമീറ്റര്‍ അഥവാ സ്ഫിഗ്മോ മാനോമീറ്റര്‍ ആണ്. പ്രത്യക്ഷ രീതിയിലും പരോക്ഷരീതിയിലും രക്തസമ്മര്‍ദം അളക്കാനാവും. പ്രത്യക്ഷരീതിയില്‍ രക്തസമ്മര്‍ദം അളക്കണമെങ്കില്‍ രക്തക്കുഴലിലൂടെ ഒരു സവിശേഷ

Health

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

മരണനിരക്ക് കുറയ്ക്കുന്നതിന് നാല് ജില്ലകളില്‍ ബിപി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നു. ഉയര്‍ന്ന ബിപി കാരണം ഉണ്ടാകുന്ന രക്താതിമര്‍ദ്ദവും ഹൃദ്രോഗവുമടങ്ങുന്ന സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധനവ് മൂലം മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യ ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്ന

Health

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ കണ്ടെത്തി

രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ടെന്‍ഷനും ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പ്രധാന കാര്യങ്ങളാണ്. ഇത് നിയന്ത്രിക്കാന്‍ പറ്റുന്ന ഏട്രിയല്‍ നാട്രിയൂററ്റിക് പെപ്‌റ്റൈഡ് (എഎന്‍പി) എന്ന ഹോര്‍മോണ്‍ പേശീകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി പുതിയ പഠനത്തില്‍ കണ്ടെത്തി. ഈ ഹോര്‍മോണുകള്‍ ധമനികളെ വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കിയും മൂത്രത്തിലൂടെ സോഡിയം പുറന്തള്ളിയും രക്തസമ്മര്‍ദ്ദം

Health

രക്തസമ്മര്‍ദ്ദ മരുന്നുകള്‍ ഓര്‍മ്മക്കുറവിനും ഗുണകരം

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന മരുന്നുകള്‍ പ്രായമേറിവരിലെ സ്മൃതിഭ്രംശ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തിരിച്ചറിയല്‍ ശേഷിക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങള്‍ക്ക് ഇത് പുതിയൊരു ദിശാബോധം നല്‍കുമെന്ന് കരുതുന്നു. സ്മൃതിഭ്രംശ രോഗങ്ങളായ പാര്‍ക്കിന്‍സണ്‍സ്, അല്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയവയെ എല്ലാം

Health

അതിരക്താതിമര്‍ദ്ദം മറഞ്ഞിരിക്കുന്ന അപകടങ്ങള്‍

യുഎസിലെ 100 മില്യണ്‍ ആളുകളില്‍ പകുതിയോളം പേര്‍ക്കും ഹൈപ്പര്‍ടെന്‍ഷനുണ്ട്. എന്നാല്‍ യുഎസ് പൗരന്‍മാര്‍ ഇതിന്റെ പ്രത്യാഘാതം അത്രകണ്ടു മനസിലാക്കുന്നില്ലെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വ്വേ കണ്ടെത്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള അമേരിക്കക്കാരില്‍ 80 ശതമാനവും മതിയായ പരിശോധനയ്ക്കു വിധേയരാകുന്നില്ലെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

Health

രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ഉയരുന്നു

സാംക്രമികേതര രോഗി(എന്‍സിഡി)കളുടെ എണ്ണമെടുക്കാന്‍ നടത്തിയ സര്‍വേയില്‍ പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉയര്‍ന്നു വരുന്നതില്‍ കടുത്ത ആശങ്ക. രണ്ടു ഘട്ടങ്ങളിലായി, ഹൈദരാബാദിലെ 11 ജില്ലകളില്‍ നടത്തിയ സര്‍വേകളിലാണിത് വ്യക്തമായത്. 32 ലക്ഷം പേരില്‍ രോഗനിര്‍ണയം നടത്തിയപ്പോള്‍ 2.72 ലക്ഷം രോഗികള്‍ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിതരാണെന്നും 1.69

Health

ജോലിസമ്മര്‍ദ്ദവും ഉറക്കക്കുറവും ഹൃദ്രോഗത്തിനു വഴിവെക്കും

ജോലിയുടെ സമ്മര്‍ദ്ദവും ഉറക്കക്കുറവും തൊഴിലാളികളില്‍ ഹൃദ്രോഗത്തിനു മൂന്നിരട്ടി സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി. രക്താദിമര്‍ദ്ദം ഉള്ള തൊഴിലാളികള്‍ക്കിയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിനു കാരണം ഇതാണ്. ഉറക്കം പ്രധാനമായും വിശ്രമമാണ്, ഇതില്‍ വിനോദം, വിശ്രാന്തി, നഷ്ടമായ ഊര്‍ജം തിരിച്ചുപിടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതായി പഠനത്തിനു നേതൃത്വം കൊടുത്ത

Health

കൗമാരപ്രായത്തിലെ രക്തസമ്മര്‍ദ്ദം അവഗണിക്കരുത്

കൗമാരപ്രായത്തില്‍ രക്തസമ്മര്‍ദ്ദരോഗികളാകുന്നവരില്‍ മധ്യവസാകുമ്പോഴേക്കും വൃക്കരോഗം പിടിപെടാനുള്ള സാധ്യത ഏറെയെന്നു പഠനം. ഇത്തരക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടി വരെയാണ് വൃക്കരോഗത്തിനു സാധ്യതയെന്ന് ഇസ്രായേലില്‍ നിന്നുള്ള പഠനം പറയുന്നു. 17 വയസുള്ള 2.7 ദശലക്ഷം പേരില്‍ രണ്ടു ദശകമായി നടത്തിയ പഠനത്തില്‍ നിന്നാണ് നിര്‍ണായക

Health

രക്തസമ്മര്‍ദ്ദം അമിത ഭയം വേണ്ട

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകാറുണ്ടെങ്കിലും അതേക്കുറിച്ച് അമിതമായ ആശങ്ക വേണ്ടെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ 75 മില്യണ്‍ ആളുകള്‍ രക്തസമ്മര്‍ദ്ദരോഗികളാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെപ്പറ്റി