Tag "BCCI"

Back to homepage
Editorial Slider

ബിസിസിഐയുടെ പുതിയ മുഖം

ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)യുടെ പുതിയ മുഖമായി ഇന്നലെ മുന്‍ ക്രിക്കറ്റര്‍ സൗര് ഗാംഗുലി ചുമതലയേറ്റിരിക്കുന്നു. 1928 ഡിസംബറില്‍ രൂപീകൃതമായ ബിസിസിഐയുടെ മുപ്പന്തൊമ്പതമാത് പ്രസിഡന്റായാണ് ഗാംഗുലി ചുമതലയേറ്റിരിക്കുന്നത്. ക്രിക്കറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന

Sports

വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍: മൂന്നംഗ ചുരുക്കപ്പട്ടികയുമായി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേുള്ള ചുരുക്കപ്പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. നിലവില്‍ മൂന്ന് പേരുടെ പേരാണ് ചുരുക്കപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇന്ത്യന്‍ പുരുഷ ടീം മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവര്‍ക്കൊപ്പം നിലവിലെ

Sports

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ മൂന്നംഗ സമിതി

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ ബിസിസിഐ മൂന്നംഗ സമിതിയെ ഏര്‍പ്പെടുത്തി. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതി അംഗങ്ങള്‍. വെള്ളിയാഴ്ച വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി. അപേക്ഷകരുമായി സമിതി അംഗങ്ങള്‍ ഈമാസം

Sports

ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബിസിസിഐ ഉടച്ചുവാര്‍ക്കണമെന്ന് ലോ കമ്മീഷന്റെ റിപ്പോര്‍ട്ട്. ബിസിസിഐയെ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനായി പ്രഖ്യാപിച്ച് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. ഭരണഘടനയുടെ 12 മത്തെ അനുഛേദത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്‌പോട്‌സ് ഫെഡറേഷനായി ബിസിസിഐയെ പ്രഖ്യാപിക്കണം എന്നും

Slider Sports

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യതയുണ്ടെന്ന് ബിസിസിഐ

മുംബൈ: അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യത കൂടുതലാണെന്ന് ബിസിസിഐയുടെ മുന്നറിയിപ്പ്. ഉദ്ഘാടന ചടങ്ങും മത്സരവും ഒരേ ദിവസം നടത്തുന്നതിനാല്‍

Slider Sports

മുഹമ്മദ് ഷമിക്കെതിരായ ഒത്തുകളി ആരോപണം ബിസിസിഐ തള്ളി, മൂന്ന് കോടി രൂപയുടെ ശമ്പളക്കരാറില്‍ ഉള്‍പ്പെടുത്തും

മുംബൈ: ടീം ഇന്ത്യ പേസ് ബൗളറായ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ പാക്കിസ്ഥാനി സ്ത്രീയില്‍ നിന്നും ഒത്തുകളിയുമായി ബന്ധപ്പെട്ട് താരം പണം വാങ്ങിയെന്ന ആരോപണം പരിശോധനയ്ക്ക് ശേഷം ബിസിസിഐ തള്ളി. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ മുഹമ്മദ്

Sports

കൊച്ചി ടസ്‌ക്കേഴ്‌സിന് 550 കോടി രൂപയും പലിശയും ബിസിസിഐ നല്‍കണം: സുപ്രീം കോടതി ഉത്തരവ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബായ കൊച്ചി ടസ്‌ക്കേഴ്‌സിനെ ടൂര്‍ണന്റില്‍ നിന്നും പുറത്താക്കിയതിന് നഷ്ടപരിഹാരമായി 550 കോടി രൂപയും 18 ശതമാനം പലിശയും ടീമുടമകള്‍ക്ക് ബിസിസിഐ നല്‍കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ആര്‍ബിട്രേഷന്‍ ഫോറത്തിന്റെ ഉത്തരവ് ശരിവച്ച സുപ്രീം കോടതിയുടെ വിധി

Sports

മുഹമ്മദ് ഷമിക്കെതിരെ ബിസിസിഐയുടെ അന്വേഷണം

മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയായ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഭരണ സമിതി തീരുമാനിച്ചു. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും മുഹമ്മദ് ഷമിക്കെതിരായ അന്വേഷണം. ദുബായില്‍ വെച്ച്

Sports Women

ശമ്പള വര്‍ധന: വനിതാ ദിനത്തില്‍ വനിതാ താരങ്ങളെ അവഗണിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നടപ്പാക്കിയ വേതന വര്‍ധനവില്‍ വനിതാ താരങ്ങളെ തഴഞ്ഞ് ബിസിസിഐ. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോടികളുടെ വര്‍ധനവ് വരുത്തിയ സാഹചര്യത്തില്‍ വനിതാ താരങ്ങള്‍ക്ക് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍

FK News Sports

ഉത്തേജക മരുന്നുപയോഗിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് അഞ്ച് മാസത്തെ വിലക്ക്

ന്യൂഡല്‍ഹി : നിരോധിക്കപ്പെട്ട രാസവസ്തു ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബിസിബിഐ 5 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മത്സരത്തിനിടെ മാര്‍ച്ച് 16ന് നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട ടെര്‍ബ്യൂട്ടാലീന്‍ എന്ന രാസവസ്തു പഠാന്റെ മൂത്ര സാമ്പിളുകളില്‍ കണ്ടെത്തിയത്.

FK Special Sports

ബിസിസിഐയുടെ എക്കൗണ്ടിംഗ് സംവിധാനത്തില്‍ പിടിമുറുക്കി വിനോദ് റായ്

ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ ഭരണനിര്‍വഹണ സംവിധാനത്തില്‍ അടിമുടി കുഴപ്പങ്ങളാണെന്ന വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ശക്തം. ബിസിസിഐയുടെ എക്കൗണ്ടിംഗ് സംവിധാനങ്ങളെ ശുദ്ധീകരിക്കാന്‍ വിനോദ് റായ്ക്ക് കഴിയുമോ. തീര്‍ച്ചയായും

Slider Sports

നായകസ്ഥാന പിന്മാറ്റം: ധോണിക്ക് ബിസിസിഐയുടെ സമ്മര്‍ദ്ദമുണ്ടായെന്ന് വെളിപ്പെടുത്തല്‍

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം അടുത്തിടെ രാജിവെച്ചത് ബിസിസിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് റിപ്പോര്‍ട്ട്. മഹേന്ദ്ര സിംഗ് ധോണി നായക സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി ടീം ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി

Sports

ബിസിസിഐയിലെ പുറത്താക്കല്‍: ടീം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര അനിശ്ചിതത്വത്തില്‍

  ഡല്‍ഹി: ബിസിസിഐ പ്രസിഡന്റിനെയും സെക്രട്ടറിയേയും സുപ്രീംകോടതി പുറത്താക്കിയതോടെ ടീം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി-20 പരമ്പര അനിശ്ചിതത്വത്തില്‍. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ബിസിസിഐയെപ്പോലെ സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും നിര്‍ബന്ധിതമായതോടെയാണ് പരമ്പര സംബന്ധിച്ച ആശങ്ക

Sports

പ്രസിഡന്റ് നിയമനം: ബിസിസിഐയില്‍ ആശയക്കുഴപ്പം; സൗരവ് ഗാംഗുലി അധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല പ്രസിഡന്റിനെ ചൊല്ലി ബിസിസിഐയില്‍ ആശയക്കുഴപ്പം. ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും അനുരാഗ് താക്കൂറിനെ പുറത്താക്കിയ സുപ്രീം കോടതി ക്രിക്കറ്റ് ബോര്‍ഡിലെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് ഇടക്കാല പ്രസിഡന്റാകണമെന്ന് നിര്‍ദ്ദേശിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. ബിസിസിഐയില്‍ മുതിര്‍ന്ന

Trending

സുപ്രീം കോടതി വിധി ക്രിക്കറ്റിന്റെ വിജയമെന്ന് ജസ്റ്റിസ് ആര്‍എം ലോധ

  ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറിയായ അജയ് ഷിര്‍ക്കെയെയും തല്‍സ്ഥാനത്ത് നിന്നും പുറത്താക്കിയ സുപ്രീം കോടതിയുടെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയമാണെന്ന് ജസ്റ്റിസ് ആര്‍എം ലോധ. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും ബിസിസിഐ പാലിക്കാന്‍ തയാറാകാതിരുന്ന കമ്മീഷന്‍

Slider Top Stories

ബിസിസിഐ ഭരണ സമിതിയെ മാറ്റണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിസിസിഐയില്‍ നിലവിലുള്ള ഭരണ സമിതിയെ മാറ്റി പകരം പുതിയ അംഗങ്ങളെ നിയമിക്കണമെന്ന് സുപ്രീം കോടതി. അടുത്ത ഒരാഴ്ചക്കുള്ളില്‍ പുതിയ സമിതി രൂപീകരിക്കണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ കമ്മിറ്റിയോട് സുപ്രീം കോടതി

Sports Trending

ഐസിസി-ബിസിസിഐ ബന്ധം ഉലയുന്നു

  മുംബൈ: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബിസിസിഐ) തമ്മിലുള്ള ബന്ധം വഷളാകുന്നതായി സൂചന. അഡ്‌ലെയ്ഡില്‍ ഈയാഴ്ച നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചതാണ് പുതിയ സംഭവം. സെപ്റ്റംബറില്‍ സിംഗപ്പൂരില്‍ നടത്തിയ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന

Sports

ബൗളിംഗ് കോച്ച് സ്ഥാനം: സഹീര്‍ ഖാന്റെ അപേക്ഷ ബിസിസിഐ തള്ളി

  മുംബൈ: ടീം ഇന്ത്യയുടെ ബൗളിംഗ് പരിശീലകനാകാനുള്ള സഹീര്‍ ഖാന്റെ അപേക്ഷ ബിസിസിഐ തള്ളി. ഇന്ത്യയിലെ എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന സഖീര്‍ ഖാന്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. സഹീര്‍

Slider Sports

ഇംഗ്ലണ്ട് കളിക്കാര്‍ക്ക് അലവന്‍സ് കിട്ടിത്തുടങ്ങിയില്ല

  ന്യൂ ഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് വേണ്ടി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ബിസിസിഐ ഇതുവരെയും പ്രതിദിന അലവന്‍സ് നല്‍കിത്തുടങ്ങിയില്ല. ലോധ കമ്മിറ്റിയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പേരില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി കരാറിലൊപ്പിടാന്‍ ബിസിസിഐ തയാറാകാത്തതിനാലാണ് ഇംഗ്ലീഷ് ടീമിനുള്ള അലവന്‍സ് വൈകുന്നത്.

Slider Top Stories

ടെസ്റ്റ് റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ; ഫണ്ട് അനുവദിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: രാജ്‌കോട്ടില്‍ വെച്ച് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നടത്തിപ്പിനായി 52 ലക്ഷം രൂപ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് നല്‍കാന്‍ ബിസിസിഐ ക്ക് സുപ്രീംകോടതിയുടെ അനുമതി. പണം അനുവദിച്ചില്ലെങ്കില്‍ മത്സരം റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ ക്കു വേണ്ടി