Tag "5G"

Back to homepage
Tech

5ജി സുരക്ഷിതമെന്ന് റേഡിയേഷന്‍ നിരീക്ഷണസമിതി

ലണ്ടന്‍: റേഡിയേഷന്‍ (വികിരണം) തോത് നിശ്ചയിക്കുന്ന അന്താരാഷ്ട്ര നിരീക്ഷണ സമിതി 5ജി ടെക്‌നോളജി സുരക്ഷിതമാണെന്നു സ്ഥിരീകരിച്ചു. ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സമിതിയായ ദ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയോണൈസിംഗ് റേഡിയേഷന്‍ പ്രൊട്ടക്ഷനാണ് (ഐസിഎന്‍ഐആര്‍പി) 5 ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക്

FK News

ആദ്യ 5ജി ഫോണിന് വില 50,000 രൂപ

ഇന്ത്യയിലെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണാകാന്‍ തയാറെടുക്കുന്ന റിയല്‍മിയുടെ പുതിയ ഫോണിന്റെ വില 50,000 രൂപയാകുമെന്ന് സൂചന. രണ്ട് വര്‍ഷം മുമ്പ് വിപണിയിലെത്തിയ റിയല്‍മി ഈ വര്‍ഷത്തോടെ 5 ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് എത്തും മുമ്പായി 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

Tech

5ജി സ്മാര്‍ട്ട്‌ഫോണ്‍ വില കൂടും

5 ജി പിന്തുണയുള്ള ചിപ്പ്‌സെറ്റുകളുടെ വില 4ജിയേക്കാളും 50 ശതമാനം കൂടുതലായതിനാല്‍ 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിലയും കൂടുമെന്ന് വിദഗ്ധര്‍. ചിപ്പ്‌സെറ്റിന്റെ കൂടിയ നിരക്ക് കാരണം 5ജി മൊബീല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷഓമി, സാംസംഗ്, വണ്‍പ്ലസ് എന്നിവരുടെ ലാഭനിരക്ക് കുറയാനിടയാകുമെന്നും വിലയിരുത്തപ്പെടുന്നു. വിപണിയിലെ

FK News

5ജിയില്‍ പിന്നിലാകില്ല: ട്രായ് മേധാവി

രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ചെയര്‍മാന്‍ രാം സേവക് ശര്‍മ അറിയിച്ചു. ഇന്ന് സാങ്കേതിക വിദ്യാ വികസനത്തില്‍ ഇന്ത്യ ഏറെ മുന്നിലാണ്. 5ജിയിലും നാം പിന്നിലാവില്ലെന്ന് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ്

FK News

മൂന്നാം പാദത്തില്‍ 5ജി എത്തിക്കാന്‍ മലേഷ്യയുടെ ശ്രമം

കോലാലംപൂര്‍: 2020ന്റെ മൂന്നാം പാദത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത് എന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. 5ജിയുടെ പ്രദര്‍ശന പ്രൊജക്റ്റുകള്‍ വടക്കന്‍ കേദാ സംസ്ഥാനത്ത് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനങ്ങളുടെ പുതിയ നിരയ്ക്ക് തുടക്കമിടാനും മാനുഫാക്ചറിംഗിലെ കാര്യക്ഷമത

Tech

ഇന്ത്യയുടെ 5ജി പരീക്ഷണങ്ങള്‍ ഉടന്‍, വാവെയ്ക്ക് സ്വാഗതം

ന്യൂഡെല്‍ഹി: ചൈനീസ് ടെലികോം ഗിയര്‍ നിര്‍മാതാക്കളായ വാവെയ് ഉള്‍പ്പടെ ലോകത്തെ താല്‍പ്പര്യമുള്ള എല്ലാ ടെക് കമ്പനികളെയും ഇന്ത്യയുടെ 5ജി പരീക്ഷണങ്ങളുടെ ഭാഗമാകാന്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 5ജി പരീക്ഷണങ്ങള്‍ക്കായി ഈ കമ്പനികള്‍ക്കെല്ലാം സ്‌പെക്ട്രം നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. പരീക്ഷണങ്ങള്‍ നടത്താന്‍ നല്‍കുന്ന

Arabia

മൊബീല്‍ ഫോണുകള്‍ പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയത് 191 ബില്യണ്‍ ഡോളറിന്റെ സംഭാവന

ദുബായ്: മൊബീല്‍ ഫോണ്‍ സാങ്കേതികവിദ്യകളിലൂടെയും സേവനങ്ങളിലൂടെയും കഴിഞ്ഞ വര്‍ഷം 191 ബില്യണ്‍ ഡോളര്‍ പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതായി വ്യാപാര സംഘടനയായ ജിഎസ്എംഎ. മേഖലയിലുടനീളമുള്ള വിപണികളില്‍ മൊബീല്‍ ആവാസവ്യവസ്ഥയുണ്ടാക്കുന്ന അനുകൂലമായ സാമ്പത്തിക പ്രത്യഘാതങ്ങളും രാജ്യങ്ങളുടെ പുരോഗതി സംബന്ധിച്ച പ്രാദേശിക

FK News

ഇന്ത്യയില്‍ 5ജി എത്താന്‍ 5 വര്‍ഷം വൈകിയേക്കും: സിഒഎഐ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അഞ്ചാം തലമുറ ( 5ജി) വ്യാവസായികാടിസ്ഥാനത്തിലുള്ള അവതരണം 5 വര്‍ഷം വരെ വൈകാന്‍ സാധ്യതയുണ്ടെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐഐ). അമിതമായ അടിസ്ഥാന വില, അപര്യാപ്തമായ സ്‌പെക്ട്രം, പുതിയ ബാന്‍ഡുകളുടെ ലഭ്യതയിലെ പരിമിതി എന്നിവയെല്ലാമാണ് ഈ

FK News

ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കുമായി ചൈന

ഹോങ്കോംഗ്: ലോകത്തെ ഒന്നാംകിട ടെക്‌നോളജി രാഷ്ട്രമാകാനുള്ള ചൈനയുടെ പദ്ധതിക്ക് ഊര്‍ജമേകികൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്നു വയര്‍ലെസ് കമ്പനികള്‍ രാജ്യത്ത് 5 ജി മൊബീല്‍ ഫോണ്‍ സേവനങ്ങള്‍ ആരംഭിച്ചു. ചൈന മൊബീല്‍ ലിമിറ്റഡ്, ചൈന ടെലികോം കോര്‍പ്, ചൈന യൂണികോം ഹോങ്കോംഗ്് ലിമിറ്റഡ്

FK News

5ജി പ്രദര്‍ശിപ്പിക്കാന്‍ വാവെക്ക് അനുമതി

ന്യൂഡെല്‍ഹി: 5ജി സേവന ഉപകരണങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ വിവാദ ചൈനീസ് ടെക് കമ്പനിയായ വാവെയ്ക്കും ഇസഡ്ടിസിക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഈ മാസം 14 ന് ഡെല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്ത്യ മൊബീല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) 5 ജി മാതൃകകള്‍ കമ്പനിക്ക്

Business & Economy Slider

5ജി ലേലം നീട്ടണമെന്ന് ജിയോയും

ന്യൂഡെല്‍ഹി: 5ജി സ്‌പെക്ട്രത്തിന്റെ ലേലം 2021 ലേക്ക് മാറ്റിവെക്കണമെന്ന് റിലയന്‍സ് ജിയോയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടെലികോം കമ്പനികള്‍ 5ജി പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതു വരെ ലേലം നടത്തരുതെന്നാണ് ആവശ്യം. 4ജി, 5ജി സ്‌പെക്ട്രങ്ങള്‍ എത്രയും വേഗം ലംലം ചെയ്യണമെന്ന മുന്‍

FK News Slider

5ജി യുഎസ് കമ്പനിക്ക് കൈമാറാമെന്ന് വാവേയ്

വാഷിംഗ്ടണ്‍: സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാന്‍ വമ്പന്‍ വാഗ്ദാനവുമായി ചൈനീസ് ടെലികോം വമ്പനായ വാവേയ് രംഗത്ത്. തങ്ങളുടെ 5ജി സാങ്കേതിക വിദ്യാ ലൈസന്‍സ് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറാന്‍ തയാറാണെന്ന് വാവേയ് സിഇഒ റെന്‍

Tech

5ജി അടിസ്ഥാന വില കുറയ്ക്കണം: സിഐഐ

ന്യൂഡെല്‍ഹി: 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കണമെന്ന് വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റേഡിയോ തരംഗങ്ങളുടെ ഉയര്‍ന്ന വില, മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ തടയുമെന്നും ടെലികോം സേവനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുമെന്നും

Arabia

2023 ഓടെ വിറ്റഴിക്കപ്പെടുന്ന പകുതി ഫോണുകളിലും 5ജി സേവനം ലഭ്യമാകും

അബുദാബി: 2023 ഓടെ വിറ്റഴിക്കപ്പെടുന്ന ഫോണുകളില്‍ പകുതിയിലധികവും 5ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നവയായിരിക്കുമെന്ന് ഗവേഷണ കമ്പനിയായ ഗാര്‍ട്‌നെര്‍. പുതുതലമുറ വയര്‍ലെസ് നെറ്റ്‌വര്‍ക്കിനോടുള്ള സമൂഹത്തിന്റെ താല്‍പ്പര്യമാണ് വില്‍പ്പനയില്‍ പ്രകടമാകുക. അതേസമയം 2020ല്‍ ആകെ ഫോണ്‍ വില്‍പ്പനയുടെ 6 ശതമാനം മാത്രമായിരിക്കും 5ജിയെ പിന്തുണയ്ക്കുകയെന്നും ഗാര്‍ട്‌നെറിലെ

FK News

ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്ന് 5ജി ഉന്നത തല സമിതി തലവന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ 5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയ രാഘവന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 5ജി നടപ്പാക്കലുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള ഉന്നതതല സമിതിയുടെ

FK News Slider

5ജി നടപ്പാക്കാന്‍ നോക്കിയയും എറിക്‌സണും

വാവേയെ നിരോധിക്കുന്ന പക്ഷം ഇന്ത്യയില്‍ 5ജി നടപ്പാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ഭാരതി എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കും സാങ്കേതിക സഹായം ഉറപ്പായി ന്യൂഡെല്‍ഹി: വാവേയുടെ അഭാവത്തില്‍ ഇന്ത്യയില്‍ 5ജി നടപ്പാക്കാന്‍ നോക്കിയയും എറിക്‌സണും രംഗത്ത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയില്‍ വാവേയ് നിരോധിക്കപ്പെടുന്ന

FK News

ചൈനയില്‍ 5 ജി ഉപയോഗിച്ച് വിദൂര നിയന്ത്രിത ശസ്ത്രക്രിയ

ടെലികോം സാങ്കേതികവിദ്യാരംഗത്തെ ഏറ്റവും വേഗതയേറിയ 5ജി ശൃംഖലാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ചൈന മറ്റു രാജ്യങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ആധുനിക ഗാഡ്‌ജെറ്റുകള്‍ മുതല്‍ ഉപഗ്രഹ, വൈദ്യശാസ്ത്ര രംഗം വരെയുള്ള വിപുലമായ മേഖലകളില്‍ 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലാണ് അവരുടെ ശ്രദ്ധ. ഇതില്‍ ഏറ്റവും പുതിയ

FK News

ഇന്ത്യയില്‍ 88 മില്യണ്‍ 5ജി ഉപയോക്താക്കളുണ്ടാക്കും; ജിഎസ്എംഎ

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 920 മില്യണ്‍ അപൂര്‍വ്വ മൊബീല്‍ വരിക്കാരുണ്ടാകുമെന്ന് ആഗോള ടെലികോം വ്യവസായ സമിതിയായ ജിഎസ്എംഎ. ഇതില്‍ 88 മില്യണ്‍ 5ജി കണക്ഷനുകളായിരിക്കുമെന്നും ജിഎസ്എംഎ അറിയിച്ചു. 5ജി രംഗത്ത് ചൈനയെ പോലുള്ള രാജ്യങ്ങളെ പിന്തുടരാന്‍ ഇത് ഇന്ത്യയെ

FK News Slider

5ജി പരീക്ഷണങ്ങള്‍ക്കൊരുങ്ങി ടെലികോം മന്ത്രാലയം

ന്യൂഡെല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതിയായ 5ജി സ്‌പെക്ട്രം നടപ്പാക്കലിനെ ഉള്‍പ്പെടുത്തി കേന്ദ്ര ടെലികോം മന്ത്രാലയം. 5ജി സാങ്കേതിക വിദ്യയുടെ ട്രയല്‍, ലൈസന്‍സിംഗ് എന്നിവയ്ക്കായി 100 ദിവസത്തെ കര്‍മ പദ്ധതിയാണ് ടെലികോം മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ജൂണില്‍

FK News

കാലാവസ്ഥ പ്രവചനം നടത്തുന്ന ഉപഗ്രഹങ്ങളെ 5ജി തരംഗങ്ങള്‍ തടസപ്പെടുത്തും

ലണ്ടന്‍: 5ജി മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ, കാലാവസ്ഥ പ്രവചനം നടത്തുന്ന പ്രക്രിയയ്ക്കു തടസം നേരിടുമെന്നു വിദഗ്ധര്‍. അന്തരീക്ഷത്തിലെ മാറ്റങ്ങളെ നിരീക്ഷിക്കാനായി വിന്യസിച്ചിരിക്കുന്ന സാറ്റ്‌ലൈറ്റ് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു 5ജി തരംഗങ്ങള്‍ തടസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണു മെറ്റീരിയോളജിസ്റ്റുകള്‍ പറയുന്നത്. 5ജി നെറ്റ്‌വര്‍ക്കില്‍