Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രചാരണം നടത്തും : ചെന്നിത്തല

1 min read

തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ വിപുലമായ പൊതുപ്രചാരണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഇതുസംബന്ധിച്ച കേസുകള്‍ പരിശോധിക്കും. സര്‍ക്കാര്‍ നടത്തിയത് പിന്‍വാതില്‍ നിയമനങ്ങളുടെ ഒരു ഘോഷയാത്രതന്നെയാണ്. ഇത് സംസ്ഥാനത്തെ വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവജനങ്ങളോട് കാട്ടിയ കൊടിയ വഞ്ചനയാണ്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്കിടെ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവജനങ്ങള്‍ നേരിടുന്ന ഈ കൊടിയ പ്രശ്‌നത്തിനെതിരെ കോണ്‍ഗ്രസും യുഡിഎഫും പ്രതിഷേധവുമായി തെരുവിലിറങ്ങും. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയ റിക്രൂട്ട്മെന്റ് ലിസ്റ്റുകള്‍ക്ക് ഇന്ന് പ്രയോജനമില്ല. സര്‍ക്കാര്‍ ജോലികളില്‍ ഭൂരിഭാഗവും എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വാതിലിലൂടെയാണ് നല്‍കുകയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയില്‍ (സി-ഡിറ്റ്) നിയമിച്ച 118 താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നടപടി കൈക്കൊണ്ടത്. ധനകാര്യവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ നീക്കം.

സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എല്ലാ പിന്‍ വാതില്‍ നിയമനങ്ങളും പുനഃപരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ദരിദ്രരും വിദ്യാസമ്പന്നരുമായ തൊഴിലില്ലാത്ത യുവാക്കളുടെ ചെലവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍തോതില്‍ പക്ഷപാതം നടത്തുകയാണ്. ഈ നടപടികള്‍ തൊഴില്‍രഹിതരായ യുവജനത ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ
Maintained By : Studio3