Editorial

Back to homepage
Editorial Slider

ചൈനയുടെ പുതിയ തന്ത്രത്തെ കരുതിയിരിക്കുക

പല തലങ്ങളിലാണ് ചൈന ഇന്ത്യാ വിരുദ്ധതയിലധിഷ്ഠിതമായ നയങ്ങള്‍ നടപ്പിലാക്കുന്നത്. ഇന്ത്യയിലെ വിവിധ മേഖലകളിലെ ആവാസവ്യവസ്ഥകളില്‍ സ്വാധീനം ഉണ്ടാക്കിയെടുത്ത് രാജ്യത്തെ വരിഞ്ഞുകെട്ടാന്‍ നടത്തുന്ന നിഴല്‍ യുദ്ധങ്ങളാണ് ഏറ്റവും അപകടം നിറഞ്ഞത്. ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചൈനയുടെ നുഴഞ്ഞുകയറ്റമുണ്ടാകുന്നതായുള്ള റിപ്പോര്‍ട്ടിനെ മുഖവിലയ്ക്ക് എടുക്കേണ്ടതും അതുകൊണ്ടുതന്നെയാണ്.

Editorial Slider

ഇതൊന്നും പുരോഗമന സമൂഹത്തിന്റെ ലക്ഷണങ്ങളല്ല

തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരെയുള്ള മീറ്റൂ കാംപെയ്ന്‍ ഇന്ത്യയിലാകെ പടര്‍ന്നുപിടിക്കുകയാണ്. എത്രമാത്രം പുരുഷകേന്ദ്രീകൃതമായ, പിന്തിരിപ്പന്‍ തൊഴില്‍ സാഹചര്യങ്ങളാണ് വിവിധ മേഖലകളില്‍ നിലനില്‍ക്കുന്നതെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുന്നു അത്. ഒപ്പം ലിംഗസമത്വത്തിനായുള്ള പുതിയൊരു സമാന്തര വിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്തിരിക്കുന്നു മീറ്റൂ ഹാഷ്ടാഗ്. ഇതിനോടകം തന്നെ സമൂഹത്തില്‍

Editorial Slider

മാനവ മൂലധന സൂചികയില്‍ ശ്രദ്ധയൂന്നാം

ലോകബാങ്ക് അടുത്തിടെ പുറത്തുവിട്ട മാനവ മൂലധന സൂചിക (Human Capital Index)യില്‍ ഇന്ത്യ ഏറെ പിന്നിലായത് വലിയ വാര്‍ത്തയായിരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മ്യാന്മര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ക്ക് പിന്നിലായി 115 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. വേള്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് 2019ന്റെ

Editorial Slider

സൗദി ഉത്തരം പറയാന്‍ ബാധ്യസ്ഥര്‍

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പുതിയ പ്രതീക്ഷയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. രാജ്യത്ത് വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് നീക്കിയതും സിനിമയ്ക്കുള്ള നിരോധനം എടുത്തുകളഞ്ഞതും സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതും ഉള്‍പ്പടെയുള്ള പരിഷ്‌കരണങ്ങളെ ഏറെ കൗതുകത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് ലോകം മുഴുവന്‍ ഉറ്റുനോക്കിയത്.

Editorial Slider

ചൈനയുടെ പ്രതിസന്ധി

ആഫ്രിക്കയെ ഉപയോഗപ്പെടുത്തി ലോകത്തിന്റെ ചക്രവര്‍ത്തിയാകാനുള്ള തീവ്രശ്രമത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എങ്കിലും അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ചൈനയെ തളര്‍ത്തുന്നുണ്ട്. ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നാള്‍ക്ക് നാള്‍ കൂടുതല്‍ രൂക്ഷമാകുന്ന മട്ടിലാണ് കാര്യങ്ങള്‍. ഈ വ്യാപാരയുദ്ധത്തിന് പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശ്യം ഇതുവരെ

Editorial Slider

പലിശനിരക്ക് കുറയ്ക്കുമ്പോള്‍ ഗുണം സാധാരണക്കാരിലേക്കെത്തണം

വാണിജ്യബാങ്കുകള്‍ക്ക് കേന്ദ്രബാങ്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശനിരക്കാണ് റിപ്പോ. അതുകൊണ്ടുതന്നെ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കുറവ് വരുത്തുമ്പോള്‍ അതിന് ആനുപാതികമായ കുറവ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വായ്പാനിരക്കിലും വരേണ്ടതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച് സുപ്രീം കോടതി

Editorial Slider

വളര്‍ച്ചയിലെ പ്രതിസന്ധിയും മുന്നോട്ടുള്ള പാതയും വരച്ചിട്ടവര്‍

വളരെ കൃത്യതയാര്‍ന്ന, കാലത്തിന് അനുസരിച്ച തെരഞ്ഞെടുപ്പായിരുന്നു സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന്റെ കാര്യത്തില്‍ ഇത്തവണ നടന്നത്. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ റോമര്‍ക്കും വില്ല്യം നൊര്‍ദ്ഹൗസിനുമാണ് 2018ലെ സാമ്പത്തിക നൊബേല്‍ സമ്മാനം ലഭിച്ചത്. അര്‍ഹതയുള്ള രണ്ട് സാമ്പത്തിക വിദഗ്ധര്‍ക്കുള്ള ആദരം എന്നതിനപ്പുറം

Editorial Slider

ആര്‍ബിഐ റിപ്പോര്‍ട്ട് കേന്ദ്രം മുഖവിലയ്‌ക്കെടുക്കണം

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. യുവാക്കള്‍ ജനസംഖ്യയുടെ സിംഹഭാഗം കൈയാളുന്ന ഇന്ത്യ പോലൊരു രാജ്യത്ത് അവര്‍ക്ക് നൈപുണ്യപരിശീലനം നല്‍കിയില്ലെങ്കില്‍ അത് ഇന്ത്യയുടെ തകര്‍ച്ചയിലേക്ക് പോലും നയിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുകയുണ്ടായി.

Editorial Slider

റോബോട്ട് യുഗത്തില്‍ ഇന്ത്യ ചെയ്യേണ്ടത്

  കൃത്രിമബുദ്ധിയുടേയും റോബോട്ടുകളുടേയും യുഗത്തിലേക്ക് ഭാരതവും നടന്നുകയറുകയാണ്. സാങ്കേതികലോകം അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കുമ്പോള്‍ അതനുസരിച്ച് മാറാനുള്ള തയാറെടുപ്പില്‍ തന്നെയാണ് ബിസിനസ് സ്ഥാപനങ്ങളും. മാറുന്ന കാലത്ത് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓട്ടോമേഷനിലേക്ക് തിരിയുകയെന്നതിനെ പല സ്ഥാപനങ്ങളും ഗൗരവത്തോടെ കാണാന്‍ തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അതിയന്ത്രവല്‍ക്കൃത

Editorial Slider

അമേരിക്കന്‍ സ്വാധീനമില്ലാത്ത വിദേശനയം

റഷ്യക്കെതിരെ യുഎസ് ചെലുത്തുന്ന ഉപരോധത്തിന് അനുസരിച്ച് ഇന്ത്യയും പ്രവര്‍ത്തിക്കണമെന്ന ധാരണ പൊളിച്ചടുക്കുന്നതായിരുന്നു മോദി-പുടിന്‍ കൂടിക്കാഴ്ച്ചയും എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചതും. യുഎസിന്റെ ഉപരോധ ഭീഷണി അവഗണിച്ചുകൊണ്ടാണ്് റഷ്യയില്‍ നിന്നും അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറില്‍

Editorial Slider

ആഗ്രഹിക്കാത്ത, നിറം കെട്ട പടിയിറക്കം

രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കെന്ന നിലയിലുള്ള ഐസിഐസിഐയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേല്‍പ്പിച്ചിരുന്നു വിഡിയോകോണ്‍ വായ്പാ വിവാദം. അതിനെ തുടര്‍ന്നാണ് ബാങ്കിംഗ് മേഖലയിലെ ആഘോഷിക്കപ്പെട്ട വനിതാ സാന്നിധ്യമായ ചന്ദ കൊച്ചാറിന് നേതൃപദവിയില്‍ നിന്ന് തല കുനിച്ച് പടിയിറങ്ങേണ്ട അവസ്ഥ വന്നത്. ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ്

Editorial Slider

കേരള ബാങ്ക്; പ്രതീക്ഷയോടെ സംസ്ഥാനം

കേരള ബാങ്കിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) തത്വത്തില്‍ അംഗീകാരം നല്‍കിയതായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. കേരള സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക്

Editorial Slider

ജപ്പാനും യുഎസും വ്യാപാരം ശക്തിപ്പെടുത്തണം

പുതിയ ലോകക്രമത്തില്‍ ഇന്ത്യ, ജപ്പാന്‍, യുഎസ് രാജ്യങ്ങള്‍ യോജിച്ചുപോകേണ്ടത് തുറന്ന സമ്പദ് വ്യവസ്ഥയ്ക്കും സ്വതന്ത്ര വ്യാപാര നയങ്ങള്‍ക്കും അതിലുപരി ചൈനയുടെ അധിനിവേശ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും അനിവാര്യമാണ്. ഇന്ത്യ-യുഎസ് ബന്ധത്തിലെ പ്രശ്‌നങ്ങളും അത് കൂടുതല്‍ ക്രിയാത്മകമാകേണ്ടതിന്റെ ആവശ്യകതയുമെല്ലാം നിരവധി തവണ മുഖപ്രസംഗത്തില്‍ ഫ്യൂച്ചര്‍

Editorial Slider

ഐഎല്‍ & എഫ്എസ്; സര്‍ക്കാര്‍ തീരുമാനം ഉചിതം

അടിസ്ഥാനസൗകര്യ വികസനത്തിന് വായ്പ നല്‍കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമെന്ന നിലയില്‍ വളരെ മികച്ച പ്രൊഫൈലായിരുന്നു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍&എഫ്എസ്) കമ്പനിയുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഐല്‍&എഫ്എസില്‍ 25 ശതമാനം ഓഹരി ഉടമസ്ഥതയുമുണ്ട്. എന്നാല്‍

Editorial Slider

സിംഗപ്പൂരും ഇന്ത്യയും: ശുചിത്വ ഭാവിക്ക് വേണ്ടിയുള്ള പങ്കാളിത്ത വീക്ഷണം

ലീ സിയെന്‍ ലൂംഗ്; സിംഗപ്പൂര്‍ പ്രധാനമന്ത്രി 2019 ഓടെ ‘ശുചിത്വ ഇന്ത്യ’ എന്ന ദര്‍ശനം നേടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഛ് ഭാരത് മിഷന് തുടക്കം കുറിച്ചു. ശുചിത്വത്തെ ഒരു ദേശീയ മുന്‍ഗണയാക്കാന്‍ യത്‌നിച്ച മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികദിനമായ 2019