Auto

Back to homepage
Auto

മാന്‍ ട്രക്ക്‌സ് ഇന്ത്യ സിഎല്‍എ ഇവോ വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി

  കൊച്ചി: മാന്‍ ട്രക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഎല്‍എ ഇവോ നിരയില്‍ ഇന്ധനക്ഷമതയും കാര്യശേഷിയുമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പുറത്തിറക്കി. ജര്‍മ്മനിയിലെ മാന്‍ ട്രക്ക് & ബസ് എജിയുടെ സബ്‌സിഡിയറിയാണ് മാന്‍ ട്രക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സിഎല്‍എ ഇവോ

Auto

വിലകുറഞ്ഞ കാറുകള്‍: തന്ത്രം മാറ്റാനൊരുങ്ങി ഹ്യൂണ്ടായ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന വില്‍പ്പനക്കാരായ ഹ്യൂണ്ടായ് വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രമൊരുക്കുന്നു. ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രീമിയം വിഭാഗത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കമ്പനി കുറഞ്ഞ വിലയ്്ക്കുള്ള കാറുകള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്. മാസ് മാര്‍ക്കറ്റ് വാഹനങ്ങള്‍ നിര്‍മിച്ച്

Auto

ബജാജിന്റെ കരുത്തന്‍ ഡൊമിനര്‍ എത്തി;വില 1.36 ലക്ഷം

  ന്യൂഡെല്‍ഹി: ബജാജിന്റെ 400 സിസി ബൈക്ക് ഡൊമിനര്‍ 400 എത്തി. ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ 1.36 ലക്ഷം രൂപയാണ് വില. ഫ്‌ളാഗ്ഷിപ്പ് മോഡലായാണ് ബജാജ് ഡൊമിനറിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ബൈക്ക് ആരാധകര്‍ക്കിടയില്‍ ഇതിനോടകം തന്നെ ആവേശം ജനിപ്പിച്ച മോഡലാണ് ഡൊമൈനര്‍. ഇന്ത്യന്‍

Auto

ട്രിയംഫ് ബോണെവില്ലെ ബോബര്‍ ഫെബ്രുവരിയില്‍

  ന്യൂഡെല്‍ഹി: ട്രിയംഫിന്റ ഫാക്ടറി കസ്റ്റം ബൈക്കായ ബോണെവില്ലെ ബോബര്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ട്രിയംഫിന്റെ അടുത്ത ലോഞ്ചിംഗ് ബോബര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. ബോണെവില്ലെ ടി120നെ

Auto

2016: അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വര്‍ഷമെന്ന് മെഴ്‌സിഡസ് ബെന്‍സ്

ന്യൂഡെല്‍ഹി: 2016 അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വര്‍ഷമാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയിലേര്‍പ്പെടുത്തിയ വിലക്കും നോട്ട് നിരോധനവും കമ്പനിക്ക് വളര്‍ച്ചയ്ക്കുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് വ്യക്തമാക്കി. ഉയര്‍ന്ന എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് രാജ്യത്തെ

Auto

‘ഗോഡ്‌സില്ല’ ഗാരേജിലെത്തിച്ച് ജോണ്‍

  മുംബൈ: ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് കാറുകളോടുള്ള പ്രിയം വാഹന പ്രേമികള്‍ക്കറിയാവുന്നതാണ്. ഗോഡ്‌സില്ല എന്ന ഓമനപ്പേരിലറിയപ്പെടുന്ന നിസാന്‍ ജിടിആര്‍ ബ്ലാക്ക് എഡിഷന്‍ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയതാണ് ജോണ്‍ പുതിയതായി വാര്‍ത്തകളില്‍ ഇടം നേടിയത്. ജപ്പാന്‍ കമ്പനി നിസാന്റെ ബ്രാന്‍ഡ് അംബാസിഡര്‍

Auto

ബോള്‍ട്ട് ‘മുറുക്കി’ ടാറ്റ മോട്ടോഴ്‌സ്

  മുംബൈ: പുതുതായി പുറത്തിറക്കുന്ന പാസഞ്ചര്‍ കാറുകള്‍ ടാക്‌സി കമ്പനികള്‍ക്കില്ലെന്ന് നല്‍കില്ലെന്ന കടുത്ത നിലപാടെടുത്ത ടാറ്റ മോട്ടോഴ്‌സ് തന്ത്രം മാറ്റുന്നു. ഒല, ഉബര്‍ എന്നീ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനികളുമായി ചേര്‍ന്ന് പുതിയ തന്ത്രമൊരുക്കാനുള്ള തയാറെടുപ്പിലാണ് നേതൃമാറ്റം വിവാദമായ ടാറ്റ ഗ്രൂപ്പിന്റെ

Auto

വോള്‍വോയ്ക്ക് ഇന്ത്യയില്‍ 20 ശതമാനം വളര്‍ച്ച

  ചെന്നൈ : ഇന്ത്യയില്‍ 2016 കലണ്ടര്‍ വര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ച നേടുമെന്ന് സ്വീഡന്‍ ആസ്ഥാനമായ വോള്‍വോ ഗ്രൂപ്പ്. രാജ്യത്തെ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് (നിര്‍മ്മാണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഹെവി യന്ത്ര വാഹനങ്ങള്‍) മേഖലയില്‍ നേടുന്ന 40 ശതമാനം

Auto

ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു കൊണ്‍ണ്ട് ജാഗ്വാര്‍

  കൊച്ചി: ജാഗ്വാര്‍ ഇന്ത്യയില്‍ ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഉടനീളമുളള തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വാഹന പ്രേമികള്‍ക്ക് ജാഗ്വാറിന്റെ വിവിധ മോഡലുകള്‍ ഒരു വിദഗ്ധന്റെ നേതൃത്വത്തില്‍ ഡ്രൈവ് ചെയ്യാവുന്നതാണ്. ആര്‍ട്ട്ഓഫ് പെര്‍ഫോമന്‍സ് ടൂറിന്റെ ആദ്യഘട്ടം ഡിസംബര്‍ 10,11 തിയതികളില്‍

Auto

ലാഭം പ്രതീക്ഷിച്ച് ഹീറോ ഇലക്ട്രിക്

  മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് ഇരു ചക്രവാഹനങ്ങളുടെ ഏറ്റവും വലിയ നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് അടുത്ത വര്‍ഷം ബിസിനസ് ലാഭകരമാകുമെന്ന പ്രതീക്ഷയില്‍. അടുത്ത വര്‍ഷം പുതുതായി മൂന്ന് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലൂടെ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് ഇതിന് ആക്കം കൂട്ടുന്നത്. നിലവില്‍ കമ്പനിക്ക്

Auto

നോട്ട് അസാധുവാക്കല്‍: മീഡിയം, ഹെവി വാണിജ്യ വാഹന വില്‍പ്പന കുറഞ്ഞു

  ന്യൂഡെല്‍ഹി: മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന നവംബറില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ ഇടിഞ്ഞതായി റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ സമ്പത്തിക

Auto

നിസാന്‍ ഉപഭോക്താക്കള്‍ക്കായി ‘ഹാപ്പിവിത്ത് നിസാന്‍ ‘ കാംപെയിന്‍

കൊച്ചി: നിസ്സാന്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കായി’ഹാപ്പിവിത്ത് നിസാന്‍’ കസ്റ്റമര്‍ സര്‍വ്വീസ് കാംപെയിന്‍ ഈ മാസം 9 മുതല്‍ 17 വരെ നടത്തുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള നിസ്സാന്റേയുംഡാറ്റ്‌സണിന്റേയും149സര്‍വ്വീസ്ഔട്ട്‌ലെറ്റുകളില്‍ കാംപയിന്‍ നടത്തും. ഡിസംബര്‍ 9ന് ബാംഗ്ലൂരില്‍ ഡാറ്റ്‌സണ്ണിന്റെ ബ്രാന്റ് അംബാസഡറും പ്രമുഖ ബോളിവുഡ് താരവുമായ

Auto

ടാറ്റ മോട്ടോഴ്‌സ് മഹീന്ദ്രയെ പിന്നിലാക്കി

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസത്തെ യാത്രാ വാഹന വില്‍പ്പനയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ പിന്നിലാക്കി ടാറ്റ മോട്ടോഴ്‌സ്. ചെറുകാര്‍ വിഭാഗത്തില്‍ ടിയാഗോയുടെ വില്‍പ്പനയാണ് ടാറ്റ മോട്ടോഴ്‌സിന് ഏറ്റവും വില്‍പ്പനയുള്ള കമ്പനികളുടെ പട്ടികയില്‍ കഴിഞ്ഞ മാസം മൂന്നാം സ്ഥാനം നല്‍കിയത്. 12,736 യൂണിറ്റുകളാണ് ടാറ്റ

Auto

ടൊയോട്ട വില വര്‍ധിപ്പിക്കും

ടോക്യോ: ലോക വാഹന വിപണിയിലെ മുന്‍നിരക കമ്പനികളിലൊന്നായ ജപ്പാന്‍ കമ്പനി ടൊയോട്ട വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. അടുത്ത മാസം മുതല്‍ കമ്പനിയുടെ മോഡലുകള്‍ക്ക് മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു. വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവും വിദേശ വിനിമയത്തിലുള്ള തിരിച്ചടിയുമാണ്

Auto

ചൈനീസ് വാഹന നിര്‍മാണ ഭീമന്‍ സയ്ക്ക് ഇന്ത്യയിലേക്ക്

മുംബൈ: ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ സയ്ക്ക് ( SAIC- ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍) ഇന്ത്യയിലേക്ക്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരു ബില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള പദ്ധതികളാണ് സയ്ക്ക് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര വിപണിക്കനുയോജ്യമായ