Auto

Back to homepage
Auto

ഇന്ത്യയില്‍ കാമ്‌റി ഹൈബ്രിഡ് നിര്‍മ്മിക്കുന്നത് ടൊയോട്ട നിര്‍ത്തി

ബെംഗളൂരു : വില്‍പ്പന വലിയതോതില്‍ കുറഞ്ഞതിനെതുടര്‍ന്ന് ടൊയോട്ട കാമ്‌റി ഹൈബ്രിഡിന്റെ ഉല്‍പ്പാദനം ടൊയോട്ട കിര്‍ലോസ്‌കര്‍ അവസാനിപ്പിച്ചു. ടൊയോട്ടയുടെ ഇന്ത്യയിലെ ഒരേയൊരു ഹൈബ്രിഡ് വാഹനമായിരുന്നു കാമ്‌റി. ബെംഗളൂരുവിലെ പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിച്ചിരുന്നത്. കാമ്‌റി ഹൈബ്രിഡിന്റെ അസ്സംബ്ലി ലൈനിനായി 15 കോടി രൂപയുടെയും

Auto

എന്‍ബിസിസി 150 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

ന്യൂ ഡെല്‍ഹി : എന്‍ബിസിസി (ഇന്ത്യാ) ലിമിറ്റഡ് (പഴയ പേര് നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) രാജ്യത്ത് 150 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഫിന്‍ലാന്‍ഡ് ആസ്ഥാനമായ ഫോര്‍ട്ടം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

Auto

ഏതര്‍ എനര്‍ജി 10 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ബെംഗളൂരു : ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ഏതര്‍ എനര്‍ജി തങ്ങളുടെ വൈറ്റ്ഫീല്‍ഡിലെ നിര്‍മ്മാണ ശാലയില്‍ 10 മില്യണ്‍ ഡോളറിന്റെ (60 കോടിയോളം രൂപ) നിക്ഷേപം നടത്തും. കമ്പനി സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. 20,000 യൂണിറ്റ് ഉല്‍പ്പാദനശേഷിയുള്ളതാണ്

Auto

ബാറ്ററി സ്വാപ്പിംഗ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വ്യാപനത്തിന് സഹായിക്കുമെന്ന് എഡിബി

ന്യൂ ഡെല്‍ഹി : ബാറ്ററി സ്വാപ്പിംഗ് ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് ഊര്‍ജ്ജം പകരുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. വെല്ലുവിളികള്‍ക്കിടയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ പദ്ധതി മുന്നോട്ടുപോവുകയാണെന്ന് എഡിബി വെബ്‌സൈറ്റിലെ ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു. ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് ഈ വെല്ലുവിളികളില്‍ പ്രധാനം.

Auto

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന് കൃത്യമായ പദ്ധതി വേണമെന്ന് ഹോണ്ട

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുവരികയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി. 2030 ഓടെ ഇന്ത്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ ദൗത്യത്തെ ഹോണ്ട ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച

Auto

തുടര്‍ച്ചയായ രണ്ടാം തവണയും മാരുതി സുസുകി ഡിസയര്‍ ബെസ്റ്റ് സെല്ലിംഗ് മോഡല്‍

ന്യൂ ഡെല്‍ഹി : മാരുതി സുസുകിയുടെ കോംപാക്റ്റ് സെഡാനായ ഡിസയര്‍ തുടര്‍ച്ചയായ രണ്ടാമത്തെ മാസവും ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹന മോഡലായി വളര്‍ന്നു. മാരുതിയുടെ ആള്‍ട്ടോ കാറാണ് സെപ്റ്റംബര്‍ മാസത്തിലും ഡിസയറിന് പിന്നിലായിപ്പോയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ

Auto

ടാറ്റ റേസ്‌മോ സ്‌പോര്‍ട്‌സ് കാറിന് ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ്

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ റേസ്‌മോ സ്‌പോര്‍ട്‌സ് കാറിന് ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ് (ജിഡിഎ). അസാധാരണമായ പ്രൊഡക്റ്റ് ഡിസൈന്‍ പരിഗണിച്ച് ഗോള്‍ഡ് കാറ്റഗറിയിലാണ് പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ് റേസ്‌മോ പ്രഥമ ദര്‍ശനം നല്‍കിയത്. ഇറ്റലിയിലെ ടൂറിനിലെ

Auto

സെല്‍ഫ്-ഡ്രൈവിംഗ് കാറപകടം ; ആര് രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

ബൊളോണ (ഇറ്റലി) : അപകടം ഒഴിവാക്കാനാകാത്ത സന്ദര്‍ഭങ്ങളില്‍ ആര് മരിക്കണം, ആര് രക്ഷപ്പെടണമെന്ന തീരുമാനം ഡ്രൈവറില്ലാ കാറുകള്‍ അതിലെ യാത്രക്കാരനോ യാത്രക്കാര്‍ക്കോ വിട്ടേക്കും. ഇതുസംബന്ധിച്ച പുതിയ സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ഡ്രൈവര്‍ലെസ് കാറുകള്‍ കുറേക്കൂടി സുരക്ഷിതമാണെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളതെന്ന് നേരത്തെ നടത്തിയ

Auto

ടെസ്‌ലയ്ക്ക് ചൈനയില്‍ പ്ലാന്റ്

ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല ഒരു മാനുഫാക്ചറിംഗ് പ്ലാന്റ് ഷാങ്ഹായില്‍ സ്ഥാപിക്കുന്നതിനായി ചൈനീസ് സര്‍ക്കാരുമായി കരാറിലെത്തി. കരാര്‍ പ്രകാരം സാങ്കേതികവിദ്യയും ലാഭവും ടെസ്‌ല ചൈനയുമായി പങ്കുവെക്കും. ബിസിനസ് രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് നിരക്കിളവുകളോടെ ഒരു ഫ്രീ ട്രേഡ് സോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടെസ്‌ലയ്ക്ക്

Auto

ആഭ്യന്തര ബൈക്ക് വില്‍പ്പനയില്‍ ബജാജിനെ പിന്തള്ളി ഹോണ്ട രണ്ടാമത്

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലെ ബൈക്ക് വില്‍പ്പനയില്‍ ബജാജ് ഓട്ടോയെ പിന്തള്ളി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. മാര്‍ക്കറ്റ് ലീഡറായ ഹീറോ മോട്ടോകോര്‍പ്പ്

Auto

പനോരമ സണ്‍റൂഫ് എയര്‍ബാഗ് സിസ്റ്റവുമായി ഹ്യുണ്ടായ് മൊബീസ്

ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹനഘടക നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മൊബീസ് ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗ് സിസ്റ്റം വികസിപ്പിച്ചു. വാഹനാപകടങ്ങളെതുടര്‍ന്ന് കാര്‍ മറിയുന്ന സാഹചര്യങ്ങളില്‍ സണ്‍റൂഫ് വഴി യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുപോകുന്നത് തടയാന്‍ ഈ എയര്‍ബാഗ് സംവിധാനത്തിന് കഴിയും. സണ്‍റൂഫ്

Auto

അപ്പോളോ ഐഇ ഹൈപ്പര്‍കാര്‍ ചൊവ്വാഴ്ച അരങ്ങേറും

ബവേറിയ (ജര്‍മ്മനി) : അപ്പോളോ ഓട്ടോമൊബീലിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍കാറായ അപ്പോളോ ഇന്റന്‍സ ഇമോസിയോണി (അപ്പോളോ ഐഇ) ഹൈപ്പര്‍കാര്‍ ചൊവ്വാഴ്ച അരങ്ങേറ്റം കുറിക്കും. അതിവേഗ റേസിംഗ് കാറാണ് അപ്പോളോ ഐഇ ഹൈപ്പര്‍കാര്‍. ഫാസ്റ്റസ്റ്റ് സൂപ്പര്‍കാറുകള്‍ നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ ഔഡിയിലെ മുന്‍

Auto

ഇന്ത്യയില്‍ ക്വിഡ് പ്ലാറ്റ്‌ഫോമില്‍ റെനോ പുതിയ എംപിവി അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ 2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ കോംപാക്റ്റ് മള്‍ട്ടി പര്‍പസ് വാഹനം (എംപിവി) അവതരിപ്പിക്കും. നാല് മീറ്ററില്‍ കുറവ് നീളം വരുന്ന ഈ വാഹനം പുറത്തിറക്കുന്ന കാര്യം ഗ്രൂപ്പ് റെനോ ചീഫ് കോംപിറ്റീറ്റിവ്

Auto

ഇരുചക്ര വാഹനങ്ങളിലെ പില്യണ്‍ റൈഡിംഗ് കര്‍ണാടക നിരോധിക്കും

ബെംഗളൂരു : 100 സിസിയോ അതില്‍ താഴെയോ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളിലെ പില്യണ്‍ റൈഡിംഗ് നിരോധിക്കുന്ന കാര്യം കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നു. പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സംസ്ഥാന ഗതാഗത വകുപ്പ് നിരോധനം കൊണ്ടുവരുന്നത്. ഇരുചക്ര വാഹനങ്ങളിലെ

Auto

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലേക്ക്

ന്യൂ ഡെല്‍ഹി : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള, യുഎസ് ആസ്ഥാനമായ ജെന്‍സെ എന്ന ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. ജെന്‍സെയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇ-ബൈക്കുകളും നിലവില്‍ യുഎസ് വിപണിയില്‍ മാത്രമാണ് വില്‍ക്കുന്നത്. കമ്പനിയുടെ ഇന്നൊവേറ്റീവ്, കണക്റ്റഡ്