Posts From സുധീർ ബാബു

Back to homepage
FK Special Slider

നബി പകര്‍ന്ന അമൂല്യമായ അറിവ്

ഇതൊരു ഖുര്‍ ആന്‍ കഥയാണ്. തന്റെ പരിവാരങ്ങളുമായി സുലൈമാന്‍ നബി ഒരിക്കല്‍ യാത്ര ചെയ്യുകയായിരുന്നു. ധാരാളം പരിവാരങ്ങളും പക്ഷിമൃഗാദികളും അടങ്ങിയ ആ കൂട്ടം ഒരു സൈന്യത്തിന്റെ അത്ര തന്നെ വലുതായിരുന്നു. യാത്രാ മധ്യേ വഴിയിലെ വലിയൊരു ഉറുമ്പിന്‍കൂട്ടം നബിയുടെ കണ്ണില്‍ പെട്ടു.

FK Special Slider

രണ്ടാമൂഴം ഇല്ലാത്ത ജീവിത യാത്ര

ഒരിക്കല്‍ മിഡാസ് എന്ന് പേരുള്ള ഒരു രാജാവ് ജീവിച്ചിരുന്നു. സ്വര്‍ണ്ണത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാളായിരുന്നു അദ്ദേഹം. എത്രമാത്രം സ്വര്‍ണ്ണം ലഭിക്കുന്നുവോ അത്രമാത്രം ആര്‍ത്തി കൂടി കൂടി വന്നു. ദിവസങ്ങളോളം സ്വര്‍ണ്ണം അളന്ന് നോക്കി അദ്ദേഹം നിലവറയില്‍ കഴിച്ചുകൂട്ടും. സ്വര്‍ണ്ണം എത്ര കിട്ടിയാലും

FK Special Slider

നന്മയില്‍ നിന്നും തിന്മയിലേക്ക് വലിയ ദൂരമില്ല

അധ:കൃതര്‍ താമസിക്കുന്ന ഒരു ഗ്രാമം സന്ദര്‍ശിക്കാന്‍ രാജാവ് പോവുകയാണ് കൂടെ തെന്നാലിരാമനും ഒരു സേവകനും മാത്രം. മൃഗങ്ങളെയോ പക്ഷികളെയോ കൊന്ന് ഭക്ഷിക്കുന്ന ശീലം ആ ഗ്രാമവാസികള്‍ക്കില്ല. ചത്തു വീഴുന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം മാത്രമേ അവര്‍ തിന്നുകയുള്ളൂ. രാജ്യത്തിലെ മറ്റ് ജനങ്ങള്‍

FK Special Slider

ഉപദേശികളെ സൂക്ഷിക്കുക

ഗ്രാമീണനായ ഒരു കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ വായിച്ചിരുന്നില്ല. വയസായ അദ്ദേഹത്തിന് കേള്‍വി പതുക്കെയായതുകൊണ്ട് റേഡിയോ ശ്രദ്ധിച്ചിരുന്നില്ല. കണ്ണുകള്‍ പ്രായാധിക്യം മൂലം മങ്ങിയിരുന്നതിനാല്‍ ടി വി കാണുന്ന പതിവും ഉണ്ടായിരുന്നില്ല.

FK Special Slider

അയോധ്യ: ശ്രീ ശ്രീയുടെ ഇടപെടല്‍ വിഫലമാക്കാനുള്ള ശ്രമം വിലപ്പോകില്ല

അയോധ്യ പ്രശ്‌നത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ മധ്യസ്ഥശ്രമവുമായി ഇടപെട്ടതിനെ ആരൊക്കെയോ ഭയപ്പെടുന്നു എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളെ മോശമായി ചിത്രീകരിച്ച ചില വസ്തുതകള്‍. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ചൂടാറാതെ നില്‍ക്കുന്ന അയോധ്യ പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇരു

FK Special Slider

കഴുകന്റെ കണ്ണുകളുള്ള  കൂട്ടുകച്ചവടക്കാരന്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിലകൊള്ളുന്ന ബിസിനസുകളില്‍ ഏറ്റവും ലാഭം കൊയ്യുന്ന പങ്കുകച്ചവടക്കാരന്‍ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. സമൂഹത്തില്‍ ഇപ്പോള്‍ നിലവിലുള്ളതും ഇനി ഉയര്‍ന്നുവരുന്നതുമായ എല്ലാ സംരംഭങ്ങളിലും ഒരു പങ്കുകച്ചവടക്കാരന്റെ റോള്‍ ആണ് സര്‍ക്കാരിനുള്ളത്. യാതൊരു വിധ കരാറുകളിലാലും എഴുതപ്പെടാത്ത,

FK Special Slider

അവബോധത്തിന്റെ ആഴം

ഒരാള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അയാള്‍ ഇരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ അയാള്‍ക്ക് എതിര്‍വശത്തായി ഒരു കത്തോലിക്കാ പുരോഹിതന്‍ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തായി ഒരു പിക്‌നിക് ബാസ്‌ക്കെറ്റും ഉണ്ടായിരുന്നു. മറ്റ് പ്രവൃത്തികളൊന്നും തന്നെ ഇല്ലാതിരുന്നത് കൊണ്ട് അയാള്‍ പുരോഹിതനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അല്‍പ്പസമയം കഴിഞ്ഞു.

FK Special Slider

ദിനോസറുകള്‍ ദിനോസറുകളെ തിന്നുന്ന കാലം

കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഒരുപാടു സമാനതകളുണ്ടായിരുന്നു. ചെമ്മണ്‍ പാതകള്‍, പെട്ടിക്കടകള്‍, ചെറിയ ചായക്കടകളും, പലചരക്ക് കടകളും, തോടും, പാടങ്ങളുമായി ഭൂമിയിലെ സ്വര്‍ഗ്ഗങ്ങളായിരുന്ന ഗൃഹാതുരത്വത്തിന്റെ ഗ്രാമങ്ങള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ നാഗരികതയുടെ കൈകള്‍ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന ഇന്നത്തെ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായിരുന്നു അന്നവ.

FK Special Slider

സൗഹൃദങ്ങള്‍ വളരെ ശ്രദ്ധയോടെ

വളരെ മനോഹരമായ ഒരു സായാഹ്നം. നദിയില്‍ സൂര്യന്റെ പൊന്‍രശ്മികള്‍ വീണ് തിളങ്ങുന്നു. ജലത്തിന് നല്ല സ്വര്‍ണത്തിന്റെ നിറം. ശാന്തമായ ആ നദിയില്‍ ഒരു തവള മുങ്ങാംകുഴിയിട്ട് ഉല്ലസിക്കുകയാണ്. ജലത്തിലേക്ക് ഊളിയിട്ട അവന്‍ ജലോപരിതലത്തില്‍ പൊങ്ങി. വെറുതെ കരയിലേക്ക് കണ്ണോടിച്ചു. അവിടെ ഒരു

FK Special Slider

ഭിക്ഷക്കാരനില്‍ നിന്നും ബിസിനസുകാരനിലേക്ക്

വളരെ തിരക്കുള്ള ഒരു റെയില്‍വേ സ്റ്റേഷന്‍. അവിടെ പ്ലാറ്റ്‌ഫോമില്‍ ഒരു ഭിക്ഷക്കാരന്‍ ഇരിക്കുന്നുണ്ട്. അയാളുടെ മുന്‍പില്‍ ഒരു കപ്പിലായി കുറെ പെന്‍സിലുകളും വെച്ചിട്ടുണ്ട്. അതിലെ പോകുന്നവര്‍ അയാളുടെ പാത്രത്തിലേക്ക് പൈസ ഇട്ട് കടന്നുപോകുന്നു. ഒരു ബിസിനസ് എക്‌സിക്യൂട്ടിവ് ഭിക്ഷക്കാരന്റെ മുന്നിലൂടെ കടന്നു

FK Special Slider

പേരുംപെരുമയും ശാശ്വതമല്ല

ഫ്രാന്‍സില്‍ ജീവിച്ചിരുന്ന മഹാനായ എഴുത്തുകാരനായിരുന്നു വോള്‍ട്ടയര്‍. അദ്ദേഹത്തെ ഒരു വക്കീലാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാകുകയായിരുന്നു വോള്‍ട്ടയറിന്റെ ലക്ഷ്യം. പ്രശസ്തനാവുക എന്നതായിരുന്നു വോള്‍ട്ടയറിന്റെ ജീവിതാഭിലാഷം. അതിനായി എന്ത് ചെയ്യുവാനും ത്യജിക്കുവാനും അദ്ദേഹം തയാറായിരുന്നു. കാലക്രമേണ അദ്ദേഹം

FK Special Slider

ചിലര്‍ അങ്ങനെയാണ്

കാട്ടില്‍ വലിയൊരു മത്സരം നടക്കുകയാണ്. കാട്ടിലെ മരത്തവളകളുടെ ഇടയിലാണ് മത്സരം. മത്സരം കാണുവാനായി മൃഗങ്ങളെല്ലാം ഒത്തു കൂടിയിട്ടുണ്ട്. ആകെയൊരു ഉത്സവമേളം. കാട്ടിലെ ഏറ്റവും ഉയരമുള്ള മരത്തിന്റെ മുകളില്‍ കയറി കഴിവ് തെളിയിക്കണം. അതാണ് മത്സരം. ചുറുചുറുക്കുള്ള മരത്തവളകളെല്ലാം മത്സരത്തില്‍ പങ്കെടുക്കുവാനായി ഒരുങ്ങി

FK Special Slider

മനസ്സില്‍ പ്രേമം നിറയട്ടെ

വളരെ പ്രശസ്തനായ ഒരു ആത്മീയാചാര്യനെ കാണുവാന്‍ ഒരു ജര്‍മ്മന്‍ സഞ്ചാരി അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി. എന്തോ കാരണത്താല്‍ ജര്‍മ്മന്‍കാരന്റെ മനസ്സ് സംഘര്‍ഷഭരിതമായിരുന്നു. അതുകൊണ്ടു തന്നെ അയാള്‍ ദേഷ്യത്തിലായിരുന്നു. ആശ്രമകവാടത്തിലെത്തിയ അയാള്‍ തന്റെ ഷൂസുകള്‍ ഊരി ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ദേഷ്യത്തോടെ കതകുകള്‍

FK Special Slider

വയസാവാന്‍ കാത്തിരിക്കണമോ?

ഒരിക്കല്‍ ബയാസിഡ് എന്ന ഒരു സൂഫിവര്യന്‍ ജീവിച്ചിരുന്നു. തന്റെ ആത്മകഥയില്‍ അദ്ദേഹം എഴുതി. യുവാവായിരുന്നപ്പോള്‍ ഈ ലോകത്തെ മാറ്റണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു. എന്റെ ചിന്ത മുഴുവന്‍ അതായിരുന്നു. ഈ ലോകത്തെ മാറ്റിമറിക്കാന്‍ എനിക്ക് ശക്തി നല്‍കൂ എന്നാണ് ഞാന്‍ ദൈവത്തോട്

FK Special Slider

കുട്ടികളെ കുബുദ്ധി പരിശീലിപ്പിക്കരുത്

ഒരിക്കല്‍ കണ്‍ഫ്യൂഷ്യസിന്റെ ഒരു ശിഷ്യന്‍ ഒരു ഗ്രാമത്തിലൂടെ കടന്നുപോവുകയായിരുന്നു. കൃഷിക്കാരനായ ഒരു വൃദ്ധനും അയാളുടെ മകനും കൂടി കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കാഴ്ച അയാള്‍ കണ്ടു. നന്നേ വയസായ വൃദ്ധന് അത് വളരെയധികം ശ്രമകരമായ ജോലിയായിരുന്നു. വൃദ്ധനും മകനും വിയര്‍ത്ത്