Posts From സുധീർ ബാബു

Back to homepage
FK Special Slider

വേട്ടപ്പട്ടികള്‍ ഉണര്‍ന്നിരിക്കുകയാണ്!

മലയാളിയുടെ മനസ്സ് വിഷലിപ്തമായിക്കഴിഞ്ഞോ? മുന്‍പ്, കേരളത്തിലെ പൊതു ടോയ്‌ലെറ്റുകളിലും ട്രെയിനുകളിലെയും മറ്റും ശൗചാലയങ്ങളിലും ആയിരുന്നു മലയാളി തന്റെ അസംതൃപ്തമായതോ ശമനം വരാത്തതോ ആയ ലൈഗിക തൃഷ്ണ വാക്കുകളാലും ചിത്രങ്ങളാലും കോറിയിട്ടിരുന്നത്. എന്നാല്‍ ഇന്ന് പൊതു ഇടങ്ങള്‍ മലയാളിയുടെ ആ കലാവിരുതില്‍ നിന്നും

FK Special Slider

മാറ്റുവിന്‍ ചട്ടങ്ങളെ…!

ആനന്ദ് ബിരുദപഠനം കഴിഞ്ഞതിന് ശേഷം പിഎസ്‌സി പരീക്ഷകളും ബാങ്ക് ടെസ്റ്റുകളുമൊക്കെ ധാരാളം എഴുതി. ഒരു സര്‍ക്കാര്‍ ജോലി ആനന്ദിന്റെ സ്വപ്നമായിരുന്നു. സമയദോഷം കൊണ്ടാവാം ഒന്നും വിജയിക്കാതെ പോയത് എന്ന് അവന്‍ സമാധാനിച്ചു. പരീക്ഷകള്‍ എഴുതി മടുത്തപ്പോള്‍ സുഹൃത്തുമൊത്ത് ഒരു മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ്

FK Special Slider

വേട്ടക്കാര്‍ നമുക്ക് പിന്നാലെയുണ്ട്

ആധുനിക ലോകത്തിന്റെ സൃഷ്ടി സംഭവിക്കപ്പെട്ടത് സ്വാതന്ത്ര്യത്തിലൂടെയാണ്. അടിച്ചമര്‍ത്തലുകളില്‍ നിന്നും അടിമത്തത്തില്‍ നിന്നും ദുര്‍ബലന് മേല്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ലോക ജനത മോചനം നേടിയത് നിരന്തരമായ പോരാട്ടങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും കലാപങ്ങളിലൂടെയുമായിരുന്നു. ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും ഇന്ത്യന്‍ സ്വാതന്ത്ര്യ

FK Special Slider

എന്തുകൊണ്ട് ഹര്‍ത്താലുകള്‍ രണ്ട് മണിക്കൂര്‍ ആക്കിക്കൂടാ?

കേരളത്തിന്റെ വ്യവസായ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ ഹര്‍ത്താല്‍ വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ധാരാളം വികസന സ്വപ്നങ്ങളും അതിനുള്ള വിഭവങ്ങളും അനുകൂലമായ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു സംസ്ഥാനത്തിന്റെ കുതിപ്പിന് കനത്ത തിരിച്ചടിയാണ് ഹര്‍ത്താലുകള്‍. വായ്പകള്‍ എടുത്തും കിടപ്പാടം പണയം വെച്ചും

FK Special Slider

ഇവിടെ ജീവിക്കുന്ന മറ്റൊരു ജനതയുണ്ട്

ഉച്ചയൂണ് കഴിഞ്ഞ് വഴിയരികില്‍ സുഹൃത്തുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ തൊട്ടരികില്‍ ഓട്ടോറിക്ഷ കൊണ്ടുവന്ന് നിര്‍ത്തി, ഒതുക്കി പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍ ഇറങ്ങി പതിയെ ഞങ്ങള്‍ക്ക് മുന്നിലൂടെ നടന്നുപോയി. അതിരൂക്ഷമായ മദ്യത്തിന്റെ ഗന്ധം വായുവില്‍ കലര്‍ന്നു. ഈ ഉച്ചസമയത്ത് ആള്‍ സാമാന്യം നന്നായി മദ്യപിച്ചിരിക്കുന്നു.

FK Special Slider

മനുഷ്യസ്പര്‍ശമില്ലാത്ത വ്യവഹാരങ്ങള്‍

ഏകദേശം ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് സന്ദര്‍ശന വേളയില്‍ നാഷണല്‍ ബുക്ക് സ്റ്റാളില്‍ കയറി പുസ്തകങ്ങള്‍ വാങ്ങിച്ചു. അയ്യായിരത്തി ഇരുന്നൂറ് രൂപയുടെ ബില്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ്് നല്‍കി പണം അടച്ചു. കുറെ മാസങ്ങള്‍ക്ക് ശേഷം നാഷണല്‍ ബുക്ക്

FK Special Slider

അറിയാതെ ഗീബെല്‍സ് ആകുന്ന നാം

വളരെ നിരുപദ്രവകരമായൊരു സന്ദേശമായിരുന്നു അത്. വാട്‌സാപ്പില്‍ ആരോ ഒരാള്‍ അയച്ചു തന്ന ഒന്ന്. പ്രമേഹം പൂര്‍ണമായും ഇല്ലാതാക്കുവാനുള്ള ലളിതമായ ഒരു ചികിത്സ. അഞ്ച് പച്ചകായ്കള്‍ മിക്‌സിയില്‍ അടിച്ച് ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് വെറും വയറ്റില്‍ ജ്യൂസില്‍ ചേര്‍ത്ത് ഒരാഴ്ച കഴിക്കുക.

FK Special Slider

തിരിഞ്ഞു നടക്കാന്‍  ഒരു വഴി അവശേഷിപ്പിക്കുക

പഴമയുടെ നന്മകളെ നാം വീട്ടില്‍ നിന്നും പുറത്താക്കിയിട്ട് എത്രയോ നാളുകളായി. നാം ആധുനികരാകുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ നിന്നും മണ്‍ചട്ടികളെ വലിച്ചെറിഞ്ഞ് വിലപിടിച്ച ആധുനിക ഭക്ഷണശാലകളില്‍ പോയി കൂടിയ വില നല്‍കി നാം മണ്‍ചട്ടികളില്‍ ഭക്ഷണം കഴിക്കുന്നു മനോഹരമായ ഒരു റെസ്റ്ററന്റില്‍ ഭക്ഷണവും

Motivation Slider Top Stories

നമുക്ക് സ്വസ്ഥതയിലേക്ക് മടങ്ങിവരാം

ബുദ്ധനും ശിഷ്യഗണങ്ങളും ഒരു യാത്രയിലാണ്. വളരെയധികം ദൂരം കാല്‍നടയായി സഞ്ചരിച്ചുകഴിഞ്ഞു. നല്ല ക്ഷീണം അനുഭവപ്പെടുന്നതുകൊണ്ട് ബുദ്ധനും ശിഷ്യന്മാരും അല്‍പ്പസമയം വിശ്രമിക്കാം എന്ന് തീരുമാനിച്ചു. എല്ലാവരും ഒരു മരത്തണലില്‍ ഇരുന്നു. ‘നല്ല ദാഹം തോന്നുന്നു. അടുത്തെവിടെയെങ്കിലും നദിയുണ്ടെങ്കില്‍ ശുദ്ധമായ ജലം കുടിക്കാന്‍ എടുത്തുകൊണ്ട്

Slider Top Stories

കേരളം കാട്ടാളരുടെ നാട്

മുന്‍പൊരിക്കല്‍ എറണാകുളത്ത് കൂടിയുള്ള ഒരു ബസ് യാത്രക്കിടെ ഒരു വൃദ്ധന്റെ ഭീതിതമായ നിലവിളി കേട്ടു. തന്റെ കയ്യിലുള്ള ബാഗ് മാറോട് ചേര്‍ത്ത് ഉച്ചത്തില്‍ കരയുകയാണ് ആ വൃദ്ധന്‍. ബാഗിലുണ്ടായിരുന്ന പണം ആരോ അടിച്ചുമാറ്റി. അന്ന് ആ കള്ളന്‍ മോഷ്ടിച്ചുകൊണ്ട് പോയത് പണമായിരുന്നില്ല

Slider Top Stories

ലോകത്തിന്റെ വ്യവഹാരങ്ങള്‍ മനസിലാക്കുക

ആനന്ദും മോഹനും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. ഊണിലും ഉറക്കത്തിലും ഒരുമിച്ച് കഴിഞ്ഞവര്‍. അവരുടെ സ്‌നേഹബന്ധം മറ്റുള്ളവരില്‍ അസൂയ ഉളവാക്കി. ഒരാള്‍ക്ക് മറ്റൊരാളെ കാണാതെ ഇരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരിക്കല്‍ എന്തോ കാര്യത്തിന് ഇരുവരും തമ്മില്‍ പിണങ്ങി. വളരെ നിസാരമായ കാര്യം. പക്ഷേ അത് വലിയൊരു

Slider Top Stories

ഗതിയില്ലാതെ അലയുന്ന പ്രാര്‍ത്ഥനകള്‍

ഗ്രാമം കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. മഴ പെയ്തിട്ട് വര്‍ഷങ്ങളായി. പുഴകളും കുളങ്ങളും കിണറുകളും വറ്റി വരണ്ടു. കഠിനമായ ചൂടില്‍ ഗ്രാമവാസികള്‍ വലയുകയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ ഗ്രാമം നശിക്കാന്‍ അധികനാള്‍ എടുക്കില്ല. മഴ പെയ്യിക്കാന്‍ വലിയൊരു യാഗം നടത്താന്‍ ഗ്രാമസഭ തീരുമാനിച്ചു. യാഗം

Slider Top Stories

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുമ്പോള്‍…

അബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആയത് ഇഷ്ടപ്പെടാത്ത ഒരുപാട് പേര്‍ ആ രാജ്യത്ത് ഉണ്ടായിരുന്നു. ലിങ്കണ്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചവനായിരുന്നു. പോരാത്തതിന് അദ്ദേഹത്തിന്റെ പിതാവ് ഒരു ചെരുപ്പുകുത്തി കൂടിയായിരുന്നു. ആളുകളുടെ സഹിഷ്ണുതയുടെ അപ്പുറമായിരുന്നു ആ വസ്തുത. ഒരു ചെരുപ്പുകുത്തിയുടെ മകന്‍

Motivation Slider

ജീവിതത്തില്‍ പ്രകാശം പരത്തുന്നവര്‍

ഒരാള്‍ കടല്‍ തീരത്തൂടെ കാറ്റ് കൊണ്ട് നടക്കുകയാണ്. തിരമാലകളില്‍ പെട്ട് നക്ഷത്രമത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞുകൂടുന്നു. നടക്കുന്നതിനിടെ ചില നക്ഷത്രമത്സ്യങ്ങളെ കയ്യിലെടുത്ത് അയാള്‍ തിരികെ വെള്ളത്തിലേക്ക് വലിച്ചെറിയുന്നുണ്ട്. ഇത് കണ്ടുകൊണ്ട് നിന്ന ഒരാള്‍ ചോദിച്ചു. ”നിങ്ങള്‍ക്ക് ഭ്രാന്താണോ? ഈ കടല്‍ തീരത്ത് ആയിരക്കണക്കിന്

Slider Top Stories

ഈ ഭൂമിയില്‍ ആരും ചെറുതല്ല

ടോം കാറോടിച്ച് പോവുകയാണ്. വളരെ അത്യാവശ്യമുള്ള ചില കാര്യങ്ങളുണ്ട്. അതുകൊണ്ട് അല്‍പ്പം വേഗതയിലാണ് പോക്ക്. കുറച്ചുദൂരം ചെന്നപ്പോള്‍ വെടി പൊട്ടുന്ന പോലെ ഒരു ശബ്ദം. പിന്നില്‍ ഇടത് വശത്തെ ടയര്‍ പഞ്ചറായതാണ്. ടോം വണ്ടി റോഡരികില്‍ ചേര്‍ത്ത് നിര്‍ത്തിയ ശേഷം പുറത്തേക്ക്