Posts From സുധീർ ബാബു

Back to homepage
FK Special Slider

ഇവിടെ നാം അവശേഷിപ്പിക്കുന്നത്

  ഭാസ്‌കരന്‍ പാടുകയാണ്. അവന്റെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. ചുറ്റിലുമുള്ള ലോകം അപ്രത്യക്ഷമായിരിക്കുന്നു. ശൂന്യതയില്‍ നിന്നും ആ ഗാനം ഒഴുകി വരികയാണ്. അത്രമാത്രം അവന്‍ അതില്‍ ലയിച്ചിരിക്കുന്നു. കേള്‍വിക്കാരും ആ ഒരു അനുഭൂതിയില്‍ മുഴുകിയിരിക്കുകയാണ്. അവന്റെ സ്വരമാധുരിയില്‍ ഉരുകിയൊലിച്ചുപോയ മഞ്ഞുകട്ടയായി മാറി ചുറ്റുമുള്ളതെല്ലാം.

FK Special Slider

അന്ധര്‍ വഴികാട്ടുമ്പോള്‍

  സുഹൃത്ത് രോഗശയ്യയിലാണ്. തളര്‍ന്ന് താമരത്തണ്ടുപോലെ വാടിയ കൈ എടുത്ത് എന്റെ ഉള്ളംകൈയ്യില്‍ വെച്ച് ഞാന്‍ അടുത്തിരുന്നു. ആരോഗ്യദൃഢഗാത്രനായിരുന്ന, സുന്ദരനായിരുന്ന ആള്‍ നന്നേ ക്ഷീണിച്ചു പോയിരിക്കുന്നു. കണ്ണുകള്‍ രണ്ടു വലിയ കുഴികളിലേക്ക് ആഴ്ന്നു പോയത് പോലെ. എന്നും ചിരി നിറഞ്ഞു നിന്നിരുന്ന

Slider Top Stories

കൊച്ചിയിലെ മരണക്കെണികള്‍

    റോഡിലെ കുഴികളെക്കുറിച്ച് പറഞ്ഞു പഴകി. നാം ജനിച്ചപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയവയാണ്, അതിലെന്ത് പുതുമ അല്ലേ? കേരളം ഇങ്ങനെയാണ്. തുടര്‍ച്ചയായി, കഠിനമായി മഴപെയ്യുന്ന ഒരു നാട്ടില്‍ റോഡുകള്‍ ഇങ്ങനെ തന്നെയേ ഉണ്ടാകൂ. അതിന് നമ്മള്‍ ആരേയും കുറ്റം പറഞ്ഞിട്ട്

FK Special Top Stories

ഞാന്‍ മറ്റൊരാളല്ല; ഞാൻ തന്നെയാണ്

ഓഷോ പറയുന്നു ”ഒരാളെ വേറൊരാളുമായി താരതമ്യം ചെയ്യുന്നതു തന്നെ അടിസ്ഥാനപരമായി തെറ്റാണ്. താരതമ്യത്തില്‍ നിന്നാണ് മാത്സരികത ജനിക്കുന്നത്. ആരും തന്നെ മുമ്പിലോ പിമ്പിലോ അല്ല. ആരും തന്നെ മുകളിലോ താഴെയോ അല്ല. ഓരോരുത്തരും അവരവര്‍ തന്നെയാണ്. അവരവര്‍ തന്നെ ആയിരിക്കേണ്ടതുണ്ട്” താരതമ്യം

FK Special Slider

നിഗൂഢതയുടെ സൗന്ദര്യം പേറുന്ന ഒരു വാക്ക്

വിജയത്തിന്റെ നിര്‍വചനം എളുപ്പമുള്ള ഒന്നല്ല എന്നു തോന്നുന്നു. ഭൂരിഭാഗം സമയത്തും അത് സങ്കീര്‍ണ്ണമാണ്. അത്ര ലളിതമായി നമുക്കതിനെ അറിയാനും മനസ്സിലാക്കുവാനും കഴിയുകയില്ല. ചിലപ്പോള്‍ അത് വളരെ ലളിതമാണ്, എന്നാല്‍ മറ്റ് ചിലപ്പോള്‍ ദുരൂഹവും. വിജയം എന്ന വാക്കില്‍ എപ്പോഴും ഒരു നിഗൂഢത

FK Special Slider

തോല്‍വി ഒരു തുടക്കം മാത്രമാണ്

അര്‍ജന്റീനയുടെ കളി കണ്ടിരിക്കവെയാണ് ഇത് എഴുതുന്നത്. പ്രിയപ്പെട്ട ടീം തോല്‍ക്കുകയാണ്. മനസ്സില്‍ വിഷാദം നിറയുന്നു. പുറത്തേക്കുള്ള വാതില്‍ ഇതാ തുറന്ന് കഴിഞ്ഞു. ഗാലറികളില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍ക്കിടയില്‍ കാല്‍പ്പന്ത് കളിയുടെ വന്യസൗന്ദര്യം പകരുന്ന നീലയും വെള്ളയും ധരിച്ച കുപ്പായക്കാര്‍ക്കിനി കണ്ണീരോടെ പടിയിറക്കം.

FK Special Slider

ഒരാട്ടിടയന്‍ തെളിക്കുന്ന വഴി

സാന്തിയാഗോ എന്ന ഇടയ ബാലന്‍ എന്റെ ഹൃദയത്തിലേക്ക് ഒരു പറ്റം ആടുകളെ തെളിച്ചുകൊണ്ട് കയറിവന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. സ്‌പെയിനില്‍ നിന്നും ഈജിപ്ത്തിലേക്ക് നിധി തേടിപ്പോയ അവന്റെ യാത്ര ഇന്നും മായാതെ ഓര്‍മ്മയുടെ ബ്ലാക്ക് ബോര്‍ഡില്‍ തെളിഞ്ഞു നില്‍ക്കുകയാണ്. ‘ദി ആല്‍ക്കെമിസ്റ്റ്’

FK Special Slider

ഉള്ളിലെ അഗ്‌നി ജ്വലിച്ചു നില്‍ക്കട്ടെ

രണ്ട് മുക്കുവര്‍ കടലില്‍ മീന്‍ പിടിക്കുകയായിരുന്നു. ഇരുട്ടായി തുടങ്ങി. പെട്ടെന്നാണ് ആകാശത്തിന്റെ നിറം മാറിയത്. കാര്‍മേഘങ്ങളെക്കൊണ്ട് ആകാശം നിറഞ്ഞു. അതിശക്തമായ മഴ തുടങ്ങി. കൂടെ ആഞ്ഞടിക്കുന്ന കാറ്റും. വഞ്ചി മറിഞ്ഞ് രണ്ടുപേരും കടലിലേക്ക് വീണു. ശക്തമായ മഴയും ഇരുട്ടും തന്നെ ചുറ്റും.

FK Special Slider

ഇനിയും നേരം വെളുക്കാത്ത നമ്മള്‍

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ രംഗത്തെ രാജാവായ ആലിബാബ എന്ന കമ്പനി രസകരമായ ഒരു പരീക്ഷണം അടുത്തിടെ നടത്തുകയുണ്ടായി. ഓണ്‍ലൈനിലൂടെ ജിഞ്ചര്‍ ടീ ഓര്‍ഡര്‍ ചെയ്ത നാനൂറ്റി അന്‍പത് പേര്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ ആളില്ലാ വിമാനമായ ഡ്രോണുകളുടെ സഹായത്തോടെ അത് എത്തിച്ച് നല്‍കി. ചൈനയിലാണ്

FK Special Slider

അകുതഗാവ പറഞ്ഞ കഥ

നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ചില എഴുത്തുകാരുണ്ട്. അവര്‍ ഒരു ദിവസം അപരിചിതരെപ്പോലെ കയറി വരും. അക്ഷരങ്ങള്‍ കൊണ്ട് നമ്മോട് സംവദിക്കും. ഇനി ഇറങ്ങിപ്പോകില്ല എന്ന വാശിയോടെ നമ്മുടെ ഹൃദയത്തില്‍ കയറി ഇരിപ്പുറപ്പിക്കും. കവാബാത്ത യസുനാരി എന്ന ജാപ്പനീസ് എഴുത്തുകാരന്‍ കടന്നുവന്നതും അങ്ങിനെ

FK Special Slider

വേട്ടപ്പട്ടികള്‍ ഉണര്‍ന്നിരിക്കുകയാണ്!

മലയാളിയുടെ മനസ്സ് വിഷലിപ്തമായിക്കഴിഞ്ഞോ? മുന്‍പ്, കേരളത്തിലെ പൊതു ടോയ്‌ലെറ്റുകളിലും ട്രെയിനുകളിലെയും മറ്റും ശൗചാലയങ്ങളിലും ആയിരുന്നു മലയാളി തന്റെ അസംതൃപ്തമായതോ ശമനം വരാത്തതോ ആയ ലൈഗിക തൃഷ്ണ വാക്കുകളാലും ചിത്രങ്ങളാലും കോറിയിട്ടിരുന്നത്. എന്നാല്‍ ഇന്ന് പൊതു ഇടങ്ങള്‍ മലയാളിയുടെ ആ കലാവിരുതില്‍ നിന്നും

FK Special Slider

മാറ്റുവിന്‍ ചട്ടങ്ങളെ…!

ആനന്ദ് ബിരുദപഠനം കഴിഞ്ഞതിന് ശേഷം പിഎസ്‌സി പരീക്ഷകളും ബാങ്ക് ടെസ്റ്റുകളുമൊക്കെ ധാരാളം എഴുതി. ഒരു സര്‍ക്കാര്‍ ജോലി ആനന്ദിന്റെ സ്വപ്നമായിരുന്നു. സമയദോഷം കൊണ്ടാവാം ഒന്നും വിജയിക്കാതെ പോയത് എന്ന് അവന്‍ സമാധാനിച്ചു. പരീക്ഷകള്‍ എഴുതി മടുത്തപ്പോള്‍ സുഹൃത്തുമൊത്ത് ഒരു മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ്

FK Special Slider

വേട്ടക്കാര്‍ നമുക്ക് പിന്നാലെയുണ്ട്

ആധുനിക ലോകത്തിന്റെ സൃഷ്ടി സംഭവിക്കപ്പെട്ടത് സ്വാതന്ത്ര്യത്തിലൂടെയാണ്. അടിച്ചമര്‍ത്തലുകളില്‍ നിന്നും അടിമത്തത്തില്‍ നിന്നും ദുര്‍ബലന് മേല്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ലോക ജനത മോചനം നേടിയത് നിരന്തരമായ പോരാട്ടങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും കലാപങ്ങളിലൂടെയുമായിരുന്നു. ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും ഇന്ത്യന്‍ സ്വാതന്ത്ര്യ

FK Special Slider

എന്തുകൊണ്ട് ഹര്‍ത്താലുകള്‍ രണ്ട് മണിക്കൂര്‍ ആക്കിക്കൂടാ?

കേരളത്തിന്റെ വ്യവസായ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ ഹര്‍ത്താല്‍ വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ധാരാളം വികസന സ്വപ്നങ്ങളും അതിനുള്ള വിഭവങ്ങളും അനുകൂലമായ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു സംസ്ഥാനത്തിന്റെ കുതിപ്പിന് കനത്ത തിരിച്ചടിയാണ് ഹര്‍ത്താലുകള്‍. വായ്പകള്‍ എടുത്തും കിടപ്പാടം പണയം വെച്ചും

FK Special Slider

ഇവിടെ ജീവിക്കുന്ന മറ്റൊരു ജനതയുണ്ട്

ഉച്ചയൂണ് കഴിഞ്ഞ് വഴിയരികില്‍ സുഹൃത്തുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ തൊട്ടരികില്‍ ഓട്ടോറിക്ഷ കൊണ്ടുവന്ന് നിര്‍ത്തി, ഒതുക്കി പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍ ഇറങ്ങി പതിയെ ഞങ്ങള്‍ക്ക് മുന്നിലൂടെ നടന്നുപോയി. അതിരൂക്ഷമായ മദ്യത്തിന്റെ ഗന്ധം വായുവില്‍ കലര്‍ന്നു. ഈ ഉച്ചസമയത്ത് ആള്‍ സാമാന്യം നന്നായി മദ്യപിച്ചിരിക്കുന്നു.