Posts From സുധീർ ബാബു

Back to homepage
FK Special Slider

തെരുവില്‍ നാം കണ്ടുമുട്ടുന്ന ദൈവങ്ങള്‍

അമ്പലത്തില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ നല്ല പ്രസന്നമായ അന്തരീക്ഷം, ചെറിയ കാറ്റുണ്ട്. അല്‍പ്പസമയം അവിടെ ഇരിക്കാമെന്ന് മനസ് പറഞ്ഞു. ഗോപുര നടയിലെ സിമന്റ് തിട്ടയിലേക്ക് അമര്‍ന്നിരുന്ന് ചുറ്റുപാടും നോക്കി. അമ്പലത്തിലേക്ക് വരികയും പോകുകയും ചെയ്യുന്നവര്‍. പൂവും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലെ തിരക്ക്. എല്ലാവരും

FK Special Slider

ജീവിതത്തെ പ്രകാശമാനമാക്കുന്നവര്‍

അവള്‍ നിറവയറുമായി നേരെ വീട്ടിലേക്ക് കടന്നു വന്നു. എന്റെ അമ്മയുടെ അരികില്‍ ഒന്നുരുമ്മിനിന്നശേഷം അവള്‍ കോണിപ്പടികള്‍ കയറി മുകളിലേക്ക് പോയി. മുകളിലെ ഒരു മുറി അവള്‍ സ്വന്തമാക്കി. അതിന്റെ ഒരു മൂലയ്ക്ക് ചുരുണ്ട് കിടന്നു. പ്രസവിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വെള്ളാരം കണ്ണുകളുള്ള ആ

FK Special Slider

പിന്നിലേക്ക് നടക്കുന്ന ബുദ്ധിമാന്മാര്‍

ചെറിയൊരു നടുവേദനയായിട്ടായിരുന്നു അച്ഛന്റെ അസുഖം തുടങ്ങിയത്. വേദന തുടര്‍ന്നപ്പോള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍ ഹരിയെ സമീപിച്ചു. ഒരുമാസത്തോളം മരുന്ന് കഴിച്ചിട്ടും കുറവില്ലാതെയായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ”എനിക്ക് ചില സംശയങ്ങള്‍ തോന്നുന്നു. നമുക്കൊന്ന് സ്‌കാന്‍ ചെയ്ത് നോക്കാം.” സ്‌കാനിംഗിന്റെ റിസല്‍ട്ട് നോക്കി ഡോക്ടര്‍

FK Special Slider

പരാജയങ്ങളെ സ്വീകരിക്കാന്‍ പഠിക്കാം

ഹരീന്ദ്രന്‍ എന്നെ തേടി എത്തിയതാണ്. എന്നെ മുന്നിലിരുത്തി അയാള്‍ ബിസിനസില്‍ തനിക്ക് വലിയൊരു പരാജയം സംഭവിച്ച കഥ പറഞ്ഞു. അതില്‍ നിന്ന് ഇന്നും മുക്തനാകാന്‍ സാധിക്കാത്തതില്‍ അതിയായ നിരാശ അയാളെ ബാധിച്ചിരുന്നു. അയാള്‍ പരിക്ഷീണനായിരുന്നു. വാക്കുകള്‍ അയാളുടെ ചിന്തകളെ പ്രതിഫലിപ്പിച്ചു. താന്‍

FK Special Slider

വല്ലാത്തൊരു ചോദ്യം

ഗുരുവും ശിഷ്യനും കൂടി നടക്കുകയാണ്. രാവിലെ മുതലുള്ള യാത്രയാണ്, വെയില്‍ മങ്ങിക്കഴിഞ്ഞു. ഇനിയല്‍പ്പം വിശ്രമിക്കണം. അതിനനുയോജ്യമായ സ്ഥലം വല്ലതും സമീപത്തുണ്ടോയെന്ന് നോക്കാനായി ശിഷ്യനോട് ആവശ്യപ്പെട്ട ശേഷം ഗുരു ഒരു വൃക്ഷച്ചുവട്ടില്‍ ഇരുന്നു. ശിഷ്യന്‍ വിശ്രമസ്ഥലവുമന്വേഷിച്ചു നടന്നു തുടങ്ങി. ചുറ്റുപാടുമൊക്കെയൊന്ന് കറങ്ങിയടിച്ചതിനു ശേഷം

FK Special Slider

ഇനിയെന്ന് നാം ജീവിച്ചു തുടങ്ങും?

‘ദി ആര്‍ട്ട് ഓഫ് പവര്‍’ എന്ന തന്റെ പുസ്തകത്തില്‍ വിയറ്റ്‌നാമിലെ സമാധാന പ്രവര്‍ത്തകനും ബുദ്ധ ഭിക്ഷുവുമായ തിക് നത് ഹന്‍, ഫ്രെഡറിക് എന്ന ഒരു ബിസിനസുകാരന്റെ കഥ പറയുന്നുണ്ട്. അതിവേഗം പായുന്ന വെള്ളച്ചാട്ടത്തില്‍ ഒരു ഇല പെട്ടുപോയാല്‍ എങ്ങിനെയിരിക്കും. അതുപോലെയാണ് നമ്മുടെ

FK Special Slider

അഹങ്കാരം നെറ്റിപട്ടം ചാര്‍ത്തിയവര്‍

ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. എയര്‍പോര്‍ട്ടില്‍ നേരത്തെ തന്നെ എത്തി. ബോര്‍ഡിംഗിനായി ധാരാളം സമയം ബാക്കി. കസേരയില്‍ ചാരിയിരുന്ന് അര്‍പ്പനേരം മയങ്ങി. എഴുന്നേറ്റപ്പോള്‍ വല്ലാത്ത ക്ഷീണം. ഒരു കാപ്പി കുടിച്ചു കളയാം എന്ന തോന്നല്‍. കോഫി ഷോപ്പില്‍ വലിയ തിരക്കൊന്നുമില്ല. ഒരാള്‍ ലാപ്‌ടോപ്പ് തുറന്നു

FK Special Slider

ഒരു മുഖക്കുരുവും കുറെ ആവലാതികളും

മകളുടെ മുഖത്ത് ചെറിയൊരു മുഖക്കുരു പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വെളുത്ത മനോഹരമായ മുഖത്ത് ഒരു കുരു പോലും ഇല്ലായിരുന്നു. പെട്ടെന്നൊരു ദിവസം വില്ലനെപ്പോലെ അവന്‍ ഒരു മാസ് എന്‍ട്രി നടത്തി. അവനെ കണ്ടതോടെ സ്വതവേ ഉത്സാഹശാലിയായ മകളുടെ മുഖത്ത് മ്ലാനത പടര്‍ന്നു. ”എന്തുപറ്റി” ഞാന്‍

FK Special Slider

ചുമക്കുവാന്‍ സാധിക്കാത്ത വാല്‍

അയാള്‍ ഗുരുവിന്റെ അരികിലെത്തി അദ്ദേഹത്തെ വണങ്ങി. തനിക്ക് ആശ്രമത്തില്‍ കഴിയാനുള്ള അനുഗ്രഹം വേണം. ഗുരുവിന്റെ വാക്കുകള്‍ എന്നും കേള്‍ക്കണം, ജീവിതത്തെ പുതിയൊരു തലത്തിലേക്ക് പറിച്ചു നടണം. ‘ആശ്രമത്തിലെ എന്ത് ജോലിയും ചെയ്തുകൊള്ളാം. ഇവിടെ കഴിയാനനുവദിക്കണം,’ അയാള്‍ തൊഴുകൈകളോട് കൂടി ഗുരുവിനോട് അപേക്ഷിച്ചു.

FK Special Slider

മെയ്യ എന്ന പ്രൊഫഷണല്‍

ഭംഗിയായി ടൈല്‍ വിരിച്ച പാതയോരത്തെ സിമന്റ് ബെഞ്ചിലേക്ക് മാത്യൂസ് കിതപ്പോടെ ഇരുന്നു. രാവിലത്തെ നടപ്പില്‍ ഇത് പതിവുള്ളതാണ്. നടന്നു ക്ഷീണിച്ചുള്ള ഇരുപ്പ്. രണ്ടുകൈകളും നീട്ടി ബഞ്ചിന്റെ ചാരിലേക്ക് വെച്ച് അമര്‍ന്നിരുന്നുകൊണ്ട് മാത്യൂസ് ചുറ്റും നോക്കി. സഹനടപ്പന്മാരും നടപ്പിമാരും മാത്യൂസിനെ അഭിവാദ്യം ചെയ്ത്

FK Special

സുധീര്‍നാഥിന്റെ സുധീരലോകം

ഡെല്‍ഹിയിലെ തണുത്തൊരു പ്രഭാതത്തില്‍ നടപ്പാതയിലൂടെ കൈകള്‍ കൂട്ടിത്തിരുമ്മി നടക്കുമ്പോഴാണ് സുധീര്‍നാഥ് ആ ചോദ്യം ചോദിക്കുന്നത്. ‘നിങ്ങള്‍ക്ക് പാര്‍ലമെന്റ് കയറി കാണണം എന്നു തോന്നുന്നുണ്ടോ?’ ‘എന്ത് ചോദ്യം സുഹൃത്തേ, ആര്‍ക്കാണ് അത് കാണുവാന്‍ ആഗ്രഹമില്ലാത്തത്?’ ചോദ്യത്തിന് ഞാന്‍ എതിര്‍ ചോദ്യമെറിഞ്ഞു. സുധീര്‍ നാഥ്

FK Special Slider

പനിനീരിന്റെ സുഗന്ധമുള്ള കത്തുകള്‍

പ്രിയപ്പെട്ട അമ്മയ്ക്ക്, ഞാനല്‍പ്പം പരിഭവത്തിലാണ്. കാരണം അമ്മയ്ക്കറിയാവുന്നതുകൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല. അനസ്താഷ്യേയും എലേനിയും എനിക്കിപ്പോള്‍ കത്തുകളെഴുതാറില്ല. ഞാനവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ തിരിച്ചറിയാത്തതിനാല്‍ എനിക്കതിയായ ദുഃഖമുണ്ട്. ഇന്നത്തെ ആകാശത്തിന് വല്ലാത്തൊരു ഭംഗി തോന്നുന്നു. നമ്മുടെ ആ പഴയ സന്ധ്യ ഇന്നു തീര്‍ച്ചയായും

FK Special

നിക്ഷേപകരെ വശീകരിക്കും ‘പിച്ച്‌ഡെക്ക്’

അന്നയും മെറ്റില്‍ഡയും കളിക്കൂട്ടുകാരാണ്. ഫാഷന്‍ ഡിസൈനിംഗും പഠിച്ചത് ഒരുമിച്ചാണ്. പഠനം കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൂടി ഒരു ബോട്ടിക്ക് ആരംഭിക്കുവാന്‍ തീരുമാനിച്ചു. കുറച്ച് പണം വീട്ടില്‍ നിന്നും സംഘടിപ്പിക്കാം പക്ഷേ ബാക്കി മൂലധനം മറ്റെവിടെയെങ്കിലും നിന്ന് സമാഹരിച്ചേ പറ്റൂ. ഒരു ഏഞ്ചല്‍ നിക്ഷേപകനെ

FK Special Slider

വായനയെ പ്രണയിച്ചു തുടങ്ങാം

നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ വിരലുകളില്‍ തൂങ്ങി ആദ്യമായി നെട്ടൂര്‍ ദേശീയ വായനശാലയുടെ പടി ചവിട്ടുന്നത്. വലിയ നീളമുള്ള ഹാളില്‍ നിവര്‍ന്ന് കിടക്കുന്ന മരമേശകളും ബെഞ്ചുകളും കുഞ്ഞുകണ്ണുകളില്‍ അത്ഭുതം നിറച്ചു. പരസ്പരം നോക്കാതെ സംസാരിക്കാതെ മുന്നില്‍ നിവര്‍ത്തിവെച്ച പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും

FK Special Slider

മൂന്ന് യാത്രികര്‍

ഒന്നാമത്തെ യാത്രികന്‍ എന്റെ വണ്ടിയുടെ മുന്നില്‍ സഞ്ചരിക്കുകയാണ് ആ ബൈക്ക് യാത്രികന്‍. നല്ല സ്പീഡിലാണ് സഞ്ചാരം. പെട്ടെന്ന് ബൈക്കിന്റെ വേഗത കുറയുന്നു. എന്റെ വണ്ടി ബൈക്കിനെ ഇടിക്കാതിരിക്കാന്‍ ഞാന്‍ വളരെ പാടുപെട്ടു. പക്ഷേ അദ്ദേഹം അതൊന്നും ശ്രദ്ധിക്കുന്നില്ല. ശരീരം ഞെരിപിരി കൊള്ളുകയാണ്.

FK Special Slider

രണ്ട് നീഗ്രോകളും ഞാനും

അയാള്‍ മുന്നില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. ഏകദേശം ആറടിയില്‍ കൂടുതല്‍ ഉയരമുള്ള കരിങ്കല്ലില്‍ കടഞ്ഞെടുത്തത് പോലൊരു രൂപം. തലയില്‍ ഒറ്റ രോമം പോലുമില്ല. ജീവിതത്തില്‍ ആദ്യമായി ഒരു നീഗ്രോയെ നേരില്‍ കാണുകയാണ്. അയാള്‍ ചിരിച്ചു എന്റെ നേര്‍ക്ക് കൈകള്‍ നീട്ടി

FK Special Slider

അപരിചിതര്‍ നല്‍കുന്ന ആനന്ദം

ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയിലേക്ക് ഞാന്‍ കടന്നു ചെല്ലുമ്പോള്‍ അവിടം ശബ്ദമുഖരിതമായിരുന്നു. വിശാലമായ ഹാളിന്റെ ചുമരില്‍ പതിച്ചു വെച്ച ചിത്രങ്ങളില്‍ നിന്നകന്ന് ചിത്രകാരന്മാര്‍ ഗാഢമായ ചര്‍ച്ചയിലായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ നിരവധി ചിത്രകാരന്മാര്‍. അവര്‍ വരച്ച ചിത്രങ്ങളാണ് ആ വലിയ മുറി നിറച്ചും. കാന്‍വാസില്‍

FK Special Slider

ഈ ഭ്രാന്തല്ലേ ജീവിതം?

‘എപ്പോഴാണ് എഴുതുന്നത്? എങ്ങിനെയാണ് എഴുതുവാനുള്ള സമയം കണ്ടെത്തുന്നത്?’ ചോദ്യം ഒരു പെണ്‍ സുഹൃത്തിന്റേതാണ്. എഴുതാന്‍ അങ്ങനെയൊരു പ്രത്യേക സമയം ഉണ്ടോ? ഇല്ല എന്നതാണ് ഉത്തരം. എഴുതണം എന്ന് തോന്നുമ്പോള്‍ എഴുതും. അതിന് ഒരു നിശ്ചിത സമയക്രമം അനുവദിച്ചു നല്‍കിയാല്‍ എഴുത്ത് നടക്കുമോ?

FK Special Slider

കാപ്പിപ്പൊടിയും സ്വിസ് മെയ്ഡ് വാച്ചും

ആ ചെറുപ്പക്കാരന്‍ പ്രതീക്ഷയോടെ എന്റെ കണ്ണിലേക്ക് നോക്കി. ”സര്‍, ഇത്ര നല്ലൊരു ഉല്‍പ്പന്നം സാറിന് ജീവിതത്തില്‍ കിട്ടില്ല. നമ്മുടെ ബ്ലഡ് ഷുഗര്‍ വരെ നിയന്ത്രണത്തിലാക്കുന്ന ലോകോത്തര നിലവാരമുള്ള കാപ്പിപ്പൊടിയാണ്.” എന്റെ മുന്നിലിരുന്ന അതിമനോഹരമായ പാക്കറ്റിലേക്ക് ഞാന്‍ നോക്കി. അതിന്റെ കവറില്‍ വലിയ

FK Special Slider

സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ദൂരം

ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ് നല്ലൊരു വീട് പണിയുക എന്നത്. അച്ഛന്റേയും സ്വപ്നത്തിന് വ്യത്യാസമുണ്ടായിരുന്നില്ല. ‘നമുക്ക് ഈ പഴയ വീട് പൊളിച്ചു കളഞ്ഞ് പുതിയതൊന്ന് പണിയാം’ എന്ന അച്ഛന്റെ ആഗ്രഹത്തിന് അമ്മയും സമ്മതം മൂളിയതോടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കൈയിലുള്ള കരുതല്‍ ധനമൊക്കെ