Posts From സുധീർ ബാബു

Back to homepage
FK Special Slider

മെയ്യ എന്ന പ്രൊഫഷണല്‍

ഭംഗിയായി ടൈല്‍ വിരിച്ച പാതയോരത്തെ സിമന്റ് ബെഞ്ചിലേക്ക് മാത്യൂസ് കിതപ്പോടെ ഇരുന്നു. രാവിലത്തെ നടപ്പില്‍ ഇത് പതിവുള്ളതാണ്. നടന്നു ക്ഷീണിച്ചുള്ള ഇരുപ്പ്. രണ്ടുകൈകളും നീട്ടി ബഞ്ചിന്റെ ചാരിലേക്ക് വെച്ച് അമര്‍ന്നിരുന്നുകൊണ്ട് മാത്യൂസ് ചുറ്റും നോക്കി. സഹനടപ്പന്മാരും നടപ്പിമാരും മാത്യൂസിനെ അഭിവാദ്യം ചെയ്ത്

FK Special

സുധീര്‍നാഥിന്റെ സുധീരലോകം

ഡെല്‍ഹിയിലെ തണുത്തൊരു പ്രഭാതത്തില്‍ നടപ്പാതയിലൂടെ കൈകള്‍ കൂട്ടിത്തിരുമ്മി നടക്കുമ്പോഴാണ് സുധീര്‍നാഥ് ആ ചോദ്യം ചോദിക്കുന്നത്. ‘നിങ്ങള്‍ക്ക് പാര്‍ലമെന്റ് കയറി കാണണം എന്നു തോന്നുന്നുണ്ടോ?’ ‘എന്ത് ചോദ്യം സുഹൃത്തേ, ആര്‍ക്കാണ് അത് കാണുവാന്‍ ആഗ്രഹമില്ലാത്തത്?’ ചോദ്യത്തിന് ഞാന്‍ എതിര്‍ ചോദ്യമെറിഞ്ഞു. സുധീര്‍ നാഥ്

FK Special Slider

പനിനീരിന്റെ സുഗന്ധമുള്ള കത്തുകള്‍

പ്രിയപ്പെട്ട അമ്മയ്ക്ക്, ഞാനല്‍പ്പം പരിഭവത്തിലാണ്. കാരണം അമ്മയ്ക്കറിയാവുന്നതുകൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല. അനസ്താഷ്യേയും എലേനിയും എനിക്കിപ്പോള്‍ കത്തുകളെഴുതാറില്ല. ഞാനവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ തിരിച്ചറിയാത്തതിനാല്‍ എനിക്കതിയായ ദുഃഖമുണ്ട്. ഇന്നത്തെ ആകാശത്തിന് വല്ലാത്തൊരു ഭംഗി തോന്നുന്നു. നമ്മുടെ ആ പഴയ സന്ധ്യ ഇന്നു തീര്‍ച്ചയായും

FK Special

നിക്ഷേപകരെ വശീകരിക്കും ‘പിച്ച്‌ഡെക്ക്’

അന്നയും മെറ്റില്‍ഡയും കളിക്കൂട്ടുകാരാണ്. ഫാഷന്‍ ഡിസൈനിംഗും പഠിച്ചത് ഒരുമിച്ചാണ്. പഠനം കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൂടി ഒരു ബോട്ടിക്ക് ആരംഭിക്കുവാന്‍ തീരുമാനിച്ചു. കുറച്ച് പണം വീട്ടില്‍ നിന്നും സംഘടിപ്പിക്കാം പക്ഷേ ബാക്കി മൂലധനം മറ്റെവിടെയെങ്കിലും നിന്ന് സമാഹരിച്ചേ പറ്റൂ. ഒരു ഏഞ്ചല്‍ നിക്ഷേപകനെ

FK Special Slider

വായനയെ പ്രണയിച്ചു തുടങ്ങാം

നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ വിരലുകളില്‍ തൂങ്ങി ആദ്യമായി നെട്ടൂര്‍ ദേശീയ വായനശാലയുടെ പടി ചവിട്ടുന്നത്. വലിയ നീളമുള്ള ഹാളില്‍ നിവര്‍ന്ന് കിടക്കുന്ന മരമേശകളും ബെഞ്ചുകളും കുഞ്ഞുകണ്ണുകളില്‍ അത്ഭുതം നിറച്ചു. പരസ്പരം നോക്കാതെ സംസാരിക്കാതെ മുന്നില്‍ നിവര്‍ത്തിവെച്ച പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും

FK Special Slider

മൂന്ന് യാത്രികര്‍

ഒന്നാമത്തെ യാത്രികന്‍ എന്റെ വണ്ടിയുടെ മുന്നില്‍ സഞ്ചരിക്കുകയാണ് ആ ബൈക്ക് യാത്രികന്‍. നല്ല സ്പീഡിലാണ് സഞ്ചാരം. പെട്ടെന്ന് ബൈക്കിന്റെ വേഗത കുറയുന്നു. എന്റെ വണ്ടി ബൈക്കിനെ ഇടിക്കാതിരിക്കാന്‍ ഞാന്‍ വളരെ പാടുപെട്ടു. പക്ഷേ അദ്ദേഹം അതൊന്നും ശ്രദ്ധിക്കുന്നില്ല. ശരീരം ഞെരിപിരി കൊള്ളുകയാണ്.

FK Special Slider

രണ്ട് നീഗ്രോകളും ഞാനും

അയാള്‍ മുന്നില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. ഏകദേശം ആറടിയില്‍ കൂടുതല്‍ ഉയരമുള്ള കരിങ്കല്ലില്‍ കടഞ്ഞെടുത്തത് പോലൊരു രൂപം. തലയില്‍ ഒറ്റ രോമം പോലുമില്ല. ജീവിതത്തില്‍ ആദ്യമായി ഒരു നീഗ്രോയെ നേരില്‍ കാണുകയാണ്. അയാള്‍ ചിരിച്ചു എന്റെ നേര്‍ക്ക് കൈകള്‍ നീട്ടി

FK Special Slider

അപരിചിതര്‍ നല്‍കുന്ന ആനന്ദം

ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയിലേക്ക് ഞാന്‍ കടന്നു ചെല്ലുമ്പോള്‍ അവിടം ശബ്ദമുഖരിതമായിരുന്നു. വിശാലമായ ഹാളിന്റെ ചുമരില്‍ പതിച്ചു വെച്ച ചിത്രങ്ങളില്‍ നിന്നകന്ന് ചിത്രകാരന്മാര്‍ ഗാഢമായ ചര്‍ച്ചയിലായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ നിരവധി ചിത്രകാരന്മാര്‍. അവര്‍ വരച്ച ചിത്രങ്ങളാണ് ആ വലിയ മുറി നിറച്ചും. കാന്‍വാസില്‍

FK Special Slider

ഈ ഭ്രാന്തല്ലേ ജീവിതം?

‘എപ്പോഴാണ് എഴുതുന്നത്? എങ്ങിനെയാണ് എഴുതുവാനുള്ള സമയം കണ്ടെത്തുന്നത്?’ ചോദ്യം ഒരു പെണ്‍ സുഹൃത്തിന്റേതാണ്. എഴുതാന്‍ അങ്ങനെയൊരു പ്രത്യേക സമയം ഉണ്ടോ? ഇല്ല എന്നതാണ് ഉത്തരം. എഴുതണം എന്ന് തോന്നുമ്പോള്‍ എഴുതും. അതിന് ഒരു നിശ്ചിത സമയക്രമം അനുവദിച്ചു നല്‍കിയാല്‍ എഴുത്ത് നടക്കുമോ?

FK Special Slider

കാപ്പിപ്പൊടിയും സ്വിസ് മെയ്ഡ് വാച്ചും

ആ ചെറുപ്പക്കാരന്‍ പ്രതീക്ഷയോടെ എന്റെ കണ്ണിലേക്ക് നോക്കി. ”സര്‍, ഇത്ര നല്ലൊരു ഉല്‍പ്പന്നം സാറിന് ജീവിതത്തില്‍ കിട്ടില്ല. നമ്മുടെ ബ്ലഡ് ഷുഗര്‍ വരെ നിയന്ത്രണത്തിലാക്കുന്ന ലോകോത്തര നിലവാരമുള്ള കാപ്പിപ്പൊടിയാണ്.” എന്റെ മുന്നിലിരുന്ന അതിമനോഹരമായ പാക്കറ്റിലേക്ക് ഞാന്‍ നോക്കി. അതിന്റെ കവറില്‍ വലിയ

FK Special Slider

സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ദൂരം

ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ് നല്ലൊരു വീട് പണിയുക എന്നത്. അച്ഛന്റേയും സ്വപ്നത്തിന് വ്യത്യാസമുണ്ടായിരുന്നില്ല. ‘നമുക്ക് ഈ പഴയ വീട് പൊളിച്ചു കളഞ്ഞ് പുതിയതൊന്ന് പണിയാം’ എന്ന അച്ഛന്റെ ആഗ്രഹത്തിന് അമ്മയും സമ്മതം മൂളിയതോടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കൈയിലുള്ള കരുതല്‍ ധനമൊക്കെ

FK Special Slider

സ്നേഹത്തിന്റെ ചാട്ടവാറുകള്‍

അമ്മയും മകളും വാഗ്വാദത്തിലാണ്. തന്നെ എന്തോ ഒരു കാര്യത്തിന് സഹായിക്കാന്‍ അമ്മ മകളോട് ആവശ്യപ്പെട്ടിട്ട് നടന്നിട്ടില്ല. അതിന്റെ യുദ്ധം തുടങ്ങിയതാണ്. ഭാര്യ ഓടി എന്റെ അടുത്തേക്ക് വന്നു ”നോക്ക് രാവിലെ ഞാന്‍ ഓഫീസില്‍ പോയപ്പോള്‍ വീട് അടിച്ചിടാന്‍ അവളോട് പറഞ്ഞതാണ്. ഇന്ന്

FK Special Slider

ആ കഥ ഞാനിവിടെ ഉപേക്ഷിക്കുന്നു

ഒരു കഥ മനസില്‍ ജന്മമെടുത്തിട്ട് നാളുകള്‍ കഴിഞ്ഞു. മനസില്‍ നിന്നും അത് ഇനി അക്ഷരങ്ങളായി പിറവിയെടുക്കണം. അതൊരു പേറ്റുനോവാണ്. അസ്വസ്ഥമാക്കുന്ന, കഠിനമായ വേദന നല്‍കുന്ന ഒന്ന്. കഴിഞ്ഞ രണ്ടുമാസമായി പലതവണ ലാപ്‌ടോപ്പിന്റെ മുന്നില്‍ ഇരുന്നിട്ടുണ്ട്. ഇന്നിത് എഴുതി തീര്‍ക്കണം എന്ന വാശിയോടെ.

FK Special Slider

ആകസ്മികതകളാല്‍ തീര്‍ക്കപ്പെട്ട ഉദ്യാനം

ബാംഗ്ലൂര്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു ബസ് യാത്രയിലാണ് ആന്‍ഡിയെ പരിചയപ്പെടുന്നത്. എന്റെ അടുത്ത സീറ്റിലായിരുന്നു ആന്‍ഡി. മലയാളിയുടെ സ്വതസിദ്ധമായ ഉള്ളലിവോടെ ഒരു ചിരി മാത്രം സമ്മാനിച്ചു ഞാന്‍ ഒതുങ്ങിയിരുന്നു. ആന്‍ഡി എന്റെ നേര്‍ക്ക് കൈ നീട്ടി, ‘ഞാന്‍ ആന്‍ഡി’ എന്ന് പരിചയപ്പെടുത്തി.

FK Special Slider

പരിണാമത്തിന്റെ അവസ്ഥാന്തരങ്ങള്‍

”വരൂ, വീട്ടിലൊന്നു കയറിയിട്ട് പോകാം. ഏതായാലും ഈ വഴി വന്നതല്ലേ. ഇനിയെപ്പോള്‍ വരും എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് വീട്ടില്‍ കയറിയിട്ടേ ഞാന്‍ വിടുകയുള്ളു,” ആ ചെറുപ്പക്കാരന്‍ നിര്‍ബന്ധിക്കുകയാണ്. ”വേണ്ട, ഇനിയൊരിക്കലാവാം. സന്ധ്യാസമയത്ത് വീട്ടില്‍ ചെന്നു കയറിയാല്‍ ആളുകള്‍ക്ക് മുഷിച്ചിലാവും. എല്ലാവരും