Posts From ഡോ. സന്തോഷ് മാത്യൂ

Back to homepage
FK Special Slider

കൊറോണാനന്തര കാലത്തെ ന്യൂ നോര്‍മലുകള്‍

കൊറോണ കാലം ലോകത്തിനു നല്‍കിയ പുതിയ പ്രയോഗമാണ് ‘ന്യൂ നോര്‍മല്‍’ അഥവാ നവയുഗം എന്നത്. കോവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല തദനന്തര ലോകം എന്ന് സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. മഹാമാരികളും യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഒക്കെ പുതിയ പദപ്രയോഗങ്ങള്‍ കൊണ്ടുവരും. ഉദാഹരണത്തിന് 2001 സെപ്റ്റംബര്‍

FK Special Slider

ലോകാരോഗ്യ സംഘടനയും വെന്റിലേറ്ററിലേക്കോ?

കോവിഡ് 19 മഹാമാരിയില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നത്തോടെ ലോക നേതാക്കള്‍, പ്രത്യേകിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വല്ലാതെ വെപ്രാളത്തിലാണ്. ആദ്യം ‘വിദേശ വൈറസ്’ എന്നും പിന്നീട് ‘ചൈന വൈറസ്’ എന്നും പറഞ്ഞ് രോഗത്തെ അവണിച്ച ട്രംപിന്,

FK Special Slider

നയതന്ത്രമോ വിധേയത്തമോ?

”ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു, നല്ല സംഭാഷണം. ഹൈഡ്രോക്‌സ്‌ക്ലോറോക്വീന്‍ ഇന്ത്യ തരാതിരുന്നാല്‍ ഞാന്‍ അത്ഭുതപ്പെടും. അതനുവദിക്കുന്നില്ലെങ്കില്‍…കുഴപ്പമൊന്നുമില്ല, പക്ഷേ, തീര്‍ച്ചയായും തിരിച്ചടിയുണ്ടാവും.” ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം നടത്തിയ രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

FK Special Slider

വിശ്വാസക്കൂട്ടായ്മകള്‍ കൂട്ടക്കുരുതിയിലേക്ക് നയിക്കാം

ആഗോള ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനമായ തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമാണ് ഡല്‍ഹിയിലെ നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബംഗ്ലാവാലി കെട്ടിടം. തബ്ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസിലെ ആറുനില കെട്ടിടത്തില്‍ വെച്ച് നടന്ന ദേശീയ സമ്മേളനത്തില്‍ എണ്ണായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. ഇരുനൂറോളം രാജ്യങ്ങളില്‍

FK Special Slider

പിതാവിനെ ധിക്കരിച്ച ഏകജാതയായ പുത്രി

17 ാം വയസ്സില്‍ തന്നെ ധിക്കരിച്ച് പാര്‍സി മതക്കാരനായ നെവില്ലെ വാഡിയയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ദിനയോട് പിതാവായ ജിന്ന ഒന്നേ ചോദിച്ചുള്ളു ‘ദശലക്ഷക്കണക്കിന് മുസ്ലീം ചെറുപ്പക്കാര്‍ ഇന്ത്യ ഉപഭൂഖണ്ഡത്തിലുണ്ട്. അവരിലൊരാളെയെങ്കിലും നിനിക്കു വരിച്ചുകൂടെ?’ അച്ഛന്റെ മകളായ ദിന ഉരുളക്ക് ഉപ്പേരി

FK Special Slider

മല്‍ബാറികളുടെ സ്വന്തം റീയൂണിയന്‍ ദ്വീപുകള്‍

കേരള സംസ്ഥാന രൂപവല്‍ക്കരണത്തിന് മുമ്പ് മലബാര്‍ ജില്ലയില്‍ പെട്ടവരെയാണ് മലബാറികള്‍ എന്ന് പൊതുവില്‍ ലോകം വിവക്ഷിക്കുന്നത്. എന്നാല്‍ റീയൂണിയനിലെ (Reunion) മല്‍ബാറികള്‍ ഇന്ത്യന്‍ പ്രദേശങ്ങളായ പോണ്ടിച്ചേരി, കാരയ്ക്കല്‍, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 19 ാം നൂറ്റാണ്ടില്‍ കുടിയേറിയവരാണ്. ഇന്ത്യയിലെ ഫ്രഞ്ച്

FK Special Slider

സമാധാനത്തിന്റെ പുലരികളിലേക്ക് അഫ്ഗാന്‍ മിഴിതുറക്കുമോ

രണ്ട് ദശാബ്ദത്തോളം നീണ്ട ചോരപ്പുഴയ്ക്ക് അറുതി വരുത്തി യുഎസ്-താലിബാന്‍ സമാധാന ഉടമ്പടി യാഥാര്‍ത്ഥ്യമായിരികയാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎസും ഭീകരസംഘടനയായ താലിബാനും തമ്മില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പു വച്ചപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. യുഎസ് പ്രത്യേക പ്രതിനിധി സല്‍മെ ഖാലിസാദും

FK Special Slider

ട്രംപ് വന്നു, കണ്ടു, കീഴടക്കി

വന്നു, കണ്ടു, കീഴടക്കി (Veni, vidi, vici ) ഇതാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 36 മണിക്കൂര്‍ നീണ്ട ഇന്ത്യാ സന്ദര്‍ശനത്തിന്റെ ബാക്കിപത്രം. ട്രംപ് വിചാരിച്ചിടത്ത് ഇന്ത്യയെയും മോദിയെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റുന്ന

FK Special Slider

ഭാഷകളെ മരണത്തിന് വിട്ടുകൊടുക്കാതെ ലോകം

ഫെബ്രുവരി 21 തന്നെ അന്തര്‍ദേശീയ മാതൃഭാഷാദിനമായി തെരഞ്ഞെടുക്കുന്നതിനുള്ള കാരണം മാതൃഭാഷാവകാശം സ്ഥാപിച്ചെടുക്കാന്‍ 1952 ല്‍ അവിഭക്ത പാക്കിസ്ഥാനിലെ കിഴക്കന്‍ പ്രദേശക്കാര്‍ (ഇന്നത്തെ ബംഗ്ലാദേശ്) നടത്തിയ പോരാട്ടത്തിലെ കറുത്ത ദിനം ഓര്‍മിക്കുന്നതിന് കൂടിയാണ്. അവിഭക്ത പാക്കിസ്ഥാനിലെ 54% ജനങ്ങളും കിഴക്കന്‍ പാക്കിസ്ഥാനിലായിരുന്നു. അവരുടെ

FK Special Slider

‘വികസിത ഇന്ത്യ’യിലേക്ക് ട്രംപിന്റെ വരവ്

ഇന്ത്യ ഒരു വികസിത രാജ്യമാണോ അല്ലയോ എന്നതാണ് ഇപ്പോള്‍ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മുന്‍പിലുള്ള വലിയൊരു പ്രശ്‌നം. 2020 ഫെബ്രുവരി 10 മുതല്‍ അമേരിക്ക ഇന്ത്യയെ കണക്കാക്കിയിരിക്കുന്നത് വികസിത രാജ്യമായിട്ടാണ്. ഇതിന്റെ ഫലമോ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും. ലോക വ്യാപാരത്തിന്റെ

FK Special Slider

ബെക്കിംഗ് ഹാം കനാലും മരക്കാണത്തെ ഉപ്പളങ്ങളും

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉപ്പ് പാടങ്ങള്‍. അതാണ് മരക്കാണത്തെ വ്യത്യസ്തമാക്കുന്നത്. ചെന്നൈയില്‍ നിന്ന് പേണ്ടിച്ചേരിയിലേക്കുള്ള ഇസിആര്‍ റോഡില്‍ എതാണ്ട് അഞ്ച് കിലോമീറ്ററിലായി പരന്നു കിടക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഉപ്പളങ്ങളിലൊന്നായ മരക്കാണം. നിരവധി സിനിമകള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കും വേദിയുമായിട്ടുണ്ട് ഈ ഉപ്പുപാടങ്ങള്‍.

FK Special Slider

കൂനന്‍ കുരിശിന്റെ വാസ്തവം

ഇന്ത്യയില്‍ ആദ്യമായി പാശ്ചാത്യ അധിനിവേശത്തിനു എതിരെ നടന്ന ചെറുത്തുനില്‍പ്പായിരുന്നു കൂനന്‍ കുരിശ് സത്യം. 1653 ജനുവരി മൂന്നാം തീയതി സുറിയാനി ക്രിസ്ത്യാനികള്‍ പോര്‍ച്ചുഗീസ് ആധിപത്യത്തിന് എതിരെ നടത്തിയ സമരമായിരുന്നു ഇത്. 1653 ല്‍ മട്ടാഞ്ചേരി പള്ളിയുടെ കുരിശില്‍ വലിയ ഒരു ആള്‍ക്കൂട്ടം

FK Special Slider

പറങ്കികളുടെ പേടിസ്വപ്‌നമായി മാറിയ റാണി അബ്ബാക്കാ

റാണി അബ്ബാക്കാ ചൗധ; വൈദേശിക ആക്രമണങ്ങളില്‍ നിന്ന് നാട്ടുരാജ്യത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ആദ്യത്തെ വനിതാ ഭരണാധികാരിയുടെ പേരാണത്. ഉള്ളാള്‍ എന്ന മംഗലാപുരത്തിനോട് ചേര്‍ന്ന തീരദേശ ഗ്രാമം കേന്ദ്രമായുള്ള ചൗധ രാജവംശത്തിന്റെ അവകാശിയായിരുന്നു അവര്‍. അഭയറാണി, ഭയരഹിതയായ രാജകുമാരി എന്നിങ്ങനെയൊക്കെ ചരിത്രം രേഖപ്പെടുത്തുന്ന

FK Special Slider

ഗള്‍ഫ് മേഖല സംഘര്‍ഷ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍

ലോക ചേരികള്‍ മാറിമറിയുന്നു. റഷ്യയും ചൈനയും ഇറാനുമായി കൂടുതല്‍ അടുക്കുന്നു. മറുപുറത്ത് സൗദിയും ഇസ്രയേലും ബദ്ധ വൈരികളായ ഇറാനെ അടിക്കാന്‍ അമേരിക്കയുമായി ഒട്ടിനില്‍ക്കുന്നു. ഇതാണ് ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിനു ശേഷമുള്ള ലോകക്രമം. മധ്യപൂര്‍വദേശത്ത് ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിലെ നിര്‍ണായക

FK Special Slider

ഡബ്യുടിഒയുടെ ചരമഗീതം അമേരിക്ക രചിക്കുമ്പോള്‍

നാളിതുവരെ ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനിന്നിരുന്നത് അതിന്റെ മന്ത്രിതല സമ്മേളനങ്ങളോട് അനുബന്ധിച്ചാണ്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നിരുന്ന മന്ത്രിതല സമ്മേളനങ്ങള്‍ ഒരിക്കലും സമവായത്തിലല്ല പിരിഞ്ഞിരുന്നതും. ആഗോളവല്‍ക്കരണ വിരുദ്ധരുടെ പ്രധാന സമര വേദി കൂടിയായിരുന്നു മന്ത്രിതല സമ്മേളനങ്ങള്‍. അതുകൊണ്ടാണ്

FK Special Slider

ട്രംപിനെ വേട്ടയാടുന്ന ഇംപീച്ച്‌മെന്റ് ഭീഷണി

അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. 1868 ല്‍ ആന്‍ഡ്രൂ ജോണ്‍സനെയും 1998 ല്‍ ബില്‍ ക്ലിന്റനെയും അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് ഇരുവരും പ്രസിഡന്റ്

FK Special

ലോക വ്യാപാര സംഘടനയ്ക്ക് പൂട്ടുവീഴുമോ?

പുതുവര്‍ഷത്തില്‍ ലോക വ്യാപാര സംഘടന(WTO) ഉണ്ടാകുമോ ഇല്ലയോ എന്നതാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ലോക വ്യാപാരം പുഷ്ടിപ്പെടുത്തുന്നതിനായി 1995 ജനുവരി 1 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയ്ക്ക് അകാല ചരമമാണ് അമേരിക്കയും ട്രംപും കുറിച്ചുവച്ചിരിക്കുന്നത്. സംഘടനയുടെ ഏറ്റവും വലിയ സംവിധാനനങ്ങളില്‍ ഒന്നായ

FK Special Slider

അപരന്റെ മൂക്കിന്‍തുമ്പിലവസാനിക്കേണ്ട നമ്മുടെ മനുഷ്യാവകാശം

അമേരിക്കയിലെ ഫെര്‍ഗൂസണില്‍ കറുത്ത വര്‍ഗ്ഗക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വെളളക്കാരന്‍ പൊലീസ് ഓഫീസറെ വെറുതെവിട്ട മിസ്സൂറി ഗ്രാന്‍ഡ് ജൂറിയുടെ വിധിയെ തുടര്‍ന്ന് ആ രാജ്യമെമ്പാടും കറുത്ത വര്‍ഗ്ഗക്കാര്‍ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അഴിച്ചുവിടുന്നത്. എരിതീയില്‍ എണ്ണയൊഴിപ്പിക്കുമാറ് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ദ്വീപില്‍

FK Special Slider

വീണ്ടും രജപക്‌സെ കുടുംബത്തിന് കീഴില്‍ ശ്രീലങ്ക

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കണ്ണുനീര്‍ത്തുള്ളി എന്നാണ് ശ്രീലങ്കയുടെ വിശേഷണം. ആധുനിക ജനാധിപത്യത്തിന് ഒരുപാട് പുതുമകള്‍ ദക്ഷിണേഷ്യയിലെ ആ കൊച്ചു രാജ്യം സംഭാവന ചെയ്തിട്ടുണ്ട്. ബാലറ്റിലൂടെ പ്രധാനമന്ത്രി പദവിയില്‍ എത്തിയ ലോകത്തിലെ ആദ്യ വനിത ശ്രീലങ്കയില്‍ നിന്നാണ്. 1960 ല്‍ സിരിമാവോ ബന്ദാരനായകെ ആദ്യ

FK Special Slider

സമത്വ ദര്‍ശനത്തിന്റെ അഞ്ചര നൂറ്റാണ്ടുകള്‍

1469 ല്‍ ഇന്നത്തെ പാക്കിസ്ഥാനിലെ ലാഹോറിനടുത്തുള്ള റായ് ഭോയ് കി തല്‍വാണ്ടി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. പഞ്ചാബ് ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന എന്തെന്ന ചോദ്യത്തിന് ഗുരു നാനാക്ക് എന്നത് മാത്രമാണ് ഉത്തരം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനം