Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

👤by FK Staff 🕔30-08-2016
വാഷിംഗ്ടണ്‍: ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍ പ്രൊജക്ടിന് ശക്തിപകര്‍ന്നുകൊണ്ട്  ഷൗന്‍ സ്റ്റെവാര്‍ട്ടിനെ പദ്ധതിയുടെ മേധാവിയായി നിയമിച്ചു. 
ഓണ്‍ലൈന്‍ റെന്റല്‍ പ്ലാറ്റ്‌ഫോമായ എയര്‍ബിഎന്‍ബിയില്‍ നിന്നാണ് ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചിയത്. ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് ടെക്‌നോളജിയെ വാണിജ്യവല്‍ക്കരിക്കാന്‍ സഹായിക്കുകയാണ് ഷൗനിന്റെ ദൗത്യം. ഏഴു വര്‍ഷമായി ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിങ് ടെക്‌നോളജിയുടെ വികസനപ്രവര്‍ത്തനങ്ങളിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പ്രൊജക്ടില്‍ ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്. ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് ടെക്‌നോളജി 2020 ആകുമ്പോഴേക്കും പ്രവര്‍ത്തനയോഗ്യമാകുമെന്നും ഇതിന്റെ ഭാഗമായി കമ്പനി ആഗോളതലത്തിലെ  വാഹനനിര്‍മാതാക്കളുമായി സഹകരണത്തിനു ശ്രമിക്കുകയാണെന്നും ഗൂഗിള്‍ അറിയിച്ചു.

ടെക്‌നോളജി രംഗത്ത് മികച്ച അനുഭവജ്ഞാനമുള്ള ഷൗന്‍ ബിസിനസ് പടുത്തുയര്‍ത്തുന്നതിലും വികസിപ്പിക്കുന്നതിലും പ്രാഗത്ഭ്യമുള്ളയാളാണ്. എയര്‍ ബിഎന്‍ബിയില്‍ കമ്പനിയുടെ വെക്കേഷന്‍ റെന്റല്‍ ബിസിനസ് രൂപീകരിക്കുന്ന ഉത്തരവാദിത്തമാണ് അദ്ദേഹം വഹിച്ചിരുന്നത്. ട്രിപ്അഡൈ്വസര്‍ ഏറ്റെടുത്ത ജെറ്റ്‌സെല്ലറിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി നാലു നഗരങ്ങളിലേക്കു വ്യാപിച്ച ഗൂഗിള്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ഫിയാറ്റ് ക്രൗസ്ലര്‍ ഓട്ടോമൊബീല്‍സുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. നിലവില്‍ ഗൂഗിളിന്റെ 60 ടെസ്റ്റ് വാഹനങ്ങളാണ് നിരത്തിലുള്ളത്. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet