Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

👤by FK Staff 🕔30-08-2016
മുംബൈ: ന്യൂഡെല്‍ഹിക്കു സമീപം ഹൗസ്ടണ്‍ യൂണിവേഴ്‌സിറ്റിക്ക് സമാനമായി ലോകോത്തരനിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി യോഗ ഗുരു ബാബ രാംദേവ് അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വിവിധ വിഭാഗങ്ങളിലായി ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ വിദ്യ അഭ്യസിപ്പിക്കുകയാണ് ലക്ഷ്യം. ആരോഗ്യം, ബിസിനസ്, വിദ്യാഭ്യാസം എന്നീ മൂന്നു മേഖലകള്‍ക്കായിരിക്കും നിര്‍ദിഷ്ട സര്‍വകലാശാല പ്രാധാന്യം നല്‍കുക. 25,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 1,500 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസസൗകര്യം നേടാന്‍ അവസരമൊരുക്കികൊണ്ട് പുതിയ സര്‍വകലശാലയെ ഇന്ത്യയിലെ പുരാതന സര്‍വകലാശാലകളായിരുന്ന നളന്ദയെയും തക്ഷശിലയെയും പോലെ മികവുറ്റ ആഗോള പഠനകേന്ദ്രങ്ങളായി മാറ്റുകയാണ് ഉദ്ദേശ്യം. ഭാരതത്തിന്റെ പരമ്പരാഗതമായ ഗുരുകുല സമ്പ്രദായം പ്രോല്‍സാഹിക്കിക്കുന്നതിനായി ദേശീയ-സംസ്ഥാന തലങ്ങളില്‍ വേദിക് എജുക്കേഷന്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് രാംദേവ് പ്രധാനമന്ത്രിയോടും മാനവവിഭവശേഷി വികസന മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet