Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

👤by FK Staff 🕔30-08-2016
ന്യൂഡെല്‍ഹി: 50തോളം പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതോടൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മിനിമം അഞ്ച് അന്താരാഷ്ട്ര കമ്പനികള്‍ക്കെങ്കിലും രൂപം നല്‍കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഡെല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാംപസില്‍ ഇലക്ട്രോപ്രണര്‍ പാര്‍ക്കും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദാണ് പാര്‍ക്കിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ഇലക്ട്രോപ്രണര്‍ പാര്‍ക്കില്‍ ഇന്‍ക്യുബേഷനു വേണ്ടി 200 സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോേടകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കണ്‍സോര്‍ഷ്യം മുഖേന ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി. ഇതുകൂടാതെ ഇന്ത്യ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക് ഇന്‍ഡസ്ട്രി, ഡെല്‍ഹി സര്‍വകലാശാല, ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമി കണ്ടക്ടര്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണം ഇന്നൊവേഷന്‍ സെന്ററിലുണ്ടാകും. ഇതിനോടകം തന്നെ ആറ് പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഭാഗമാക്കിയതായും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ക്യുബേഷന്‍ സെന്ററിനു കീഴില്‍ വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സെര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet