Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

👤by FK Staff 🕔30-08-2016
ബെംഗളൂരു: ആക്‌സിസ് ബാങ്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി തോട്ട് ഫാക്റ്ററി എന്ന പേരില്‍ ഇന്നൊവേഷന്‍ ലാബ് ആരംഭിച്ചു.   ഇന്നൊവേഷന്‍ ലാബ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ആക്‌സിസ്. കൂടാതെ ഫിറ്റ്‌നസ് വിയറബിള്‍ സ്റ്റാര്‍ട്ടപ്പായ ഗോക്യുവുമായി സഹകരിച്ചുകൊണ്ട് ഗോക്യു ഉപകരണങ്ങള്‍ക്കായി എന്‍എഫ്‌സി പേയ്‌മെന്റസും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. 

ഉപഭോക്താവിന്റെ ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള ടെക്‌നോളജി സൊലൂഷനുകള്‍ വികസിപ്പിക്കുകയെന്നതാണ് ഇന്നൊവേഷന്‍ ലാബിന്റെ ലക്ഷ്യം. മൂന്നു മാസത്തെ മെന്‍ഡര്‍ഷിപ്പ് പ്രോഗ്രാമിനായി 120 സ്റ്റാര്‍ട്ടപ്പുകളെ ബാങ്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ബാങ്കിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇന്‍ട്രാപ്രണര്‍മാര്‍ക്കായി സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രമും ആക്‌സിസ് ബാങ്ക് ഒരുക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ ടെക്‌നോളജിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കു പരിഹാരം കാണുന്നതിന് പ്രമുഖ ഇ-കൊമേഴ് കമ്പനിയായ ആമസോണുമായും സിംഗപ്പൂര്‍ ആസ്ഥാനമായ ഒസിബിസി ബാങ്കുമായും ആക്‌സിസ് ബാങ്ക് സഹകരിക്കുന്നുണ്ട്.  സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നൊവേറ്റേഴ്‌സ്, നിക്ഷേപകര്‍ എന്നിവര്‍ക്ക് മികച്ച ഒരു ആവാസവ്യവസ്ഥയെരുക്കാന്‍ പുതിയ സംരംഭത്തിലൂടെ കഴിയുമെന്നും ഉപഭോക്തൃ ബാങ്കിംഗിനെ പുതിയ ഉയരങ്ങൡലെത്തിക്കുമെന്നും ആക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു

ഉപഭോക്താക്കള്‍ക്ക് കേവലം സേവനങ്ങള്‍ നല്‍കുന്നതിനുപരിയായി അവര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് രാജീവ് ആനന്ദ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മാറ്റങ്ങളും പുതുമകളുമാണിന്നാവശ്യം ബാങ്കിംഗ് മേഖലയില്‍ ഇന്ന് പ്രാധാന്യവും ഇതിനു തന്നെയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet