Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

👤by FK Staff 🕔30-08-2016
ബീജിംഗ്: യുഎസിന്റെ സഖ്യകക്ഷിയാകാനുള്ള ഇന്ത്യയുടെ ശ്രമം അയല്‍രാജ്യങ്ങളായ ചൈനയെയും പാകിസ്ഥാനെയും, ഒരു പരിധി വരെ റഷ്യയെയും ആശങ്കപ്പെടുത്തുമെന്നും ഇത് നയതന്ത്രതലത്തില്‍ ന്യൂഡല്‍ഹിക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നും ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ്. ഭൗമരാഷ്ട്രീയത്തില്‍ ശത്രുതയുടെ കേന്ദ്രമായി ന്യൂഡല്‍ഹി മാറുമെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നു.
സൈനിക വിന്യാസ കരാറില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ട്ടന്‍ കാര്‍ട്ടറും കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും തമ്മില്‍ ഒപ്പിടുന്നതിനു മുന്നോടിയായിട്ടാണു ചൈനയുടെ ഗ്ലോബല്‍ ടൈംസില്‍  മുഖപ്രസംഗം എഴുതിയത്. 
ഇരുരാജ്യങ്ങളും കര,വ്യോമ,നാവിക താവളങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതാണ് പരസ്പര സൈനിക വിന്യാസ കരാര്‍ (The Logistics Exchange Memorandum of Agreement- LEMOA). ഈ കരാറിലാണ് ഇന്ത്യയും യുഎസും ഒപ്പുവച്ചത്. ഇന്ത്യ-യുഎസ് സൈനിക സഹകരണത്തില്‍ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അമേരിക്കന്‍ മാധ്യമമായ ഫോബ്‌സ് എഴുതി. ശീതയുദ്ധ കാലത്തെ ഇന്ത്യയുടെ സഖ്യകക്ഷിയായിരുന്ന റഷ്യയില്‍നിന്നുള്ള പിന്മാറ്റമാണ് കരാറിലൂടെ സംഭവിച്ചിരിക്കുന്നതെന്നും ഫോബ്‌സിന്റെ മുഖപ്രസംഗം വിശദീകരിച്ചു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet