Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

👤by FK Staff 🕔30-08-2016
റോം: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസിനെ വത്തിക്കാനില്‍ സന്ദര്‍ശിച്ചു. സുക്കര്‍ബര്‍ഗിനൊപ്പം ഭാര്യ പ്രിസില ചാനുമുണ്ടായിരുന്നു.
ദാരിദ്ര്യം ലഘൂകരിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രതീക്ഷയുടെ സന്ദേശം നല്‍കുവാനും സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായി വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇന്റര്‍നെറ്റില്ലാതെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നവരെ ബന്ധിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്തതായി സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ പോപ്പ് ഫ്രാന്‍സിസിന് സുക്കര്‍ബര്‍ഗ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഭാരം കുറഞ്ഞ ഡ്രോണ്‍ സമ്മാനിച്ചു. അന്തരീക്ഷത്തില്‍ മാസങ്ങളോളം തങ്ങാന്‍ പ്രാപ്തമുള്ളതാണ് ഡ്രോണ്‍.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet