Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

👤by FK Staff 🕔30-08-2016
സോള്‍: ഈ മാസം ആദ്യം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ വിമര്‍ശിച്ചതിനും അഴിമതി നടത്തിയതിനും രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ദക്ഷിണ കൊറിയന്‍ പത്രം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 
മുന്‍ കൃഷിമന്ത്രി ഹ്യാങ് മിന്‍, വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് ജിന്‍ എന്നിവരെയാണു വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ റി യോങ് ജിനിനെതിരെ അഴിമതിയാരോപണമാണു ചുമത്തിയിരുന്നത്. പ്യോങ്‌യാങ്ങിലെ സൈനിക അക്കാദമിയില്‍ ഈ മാസം ആദ്യമാണ് വധശിക്ഷ നടപ്പാക്കിയത്. 
ഉത്തര കൊറിയയില്‍ വധശിക്ഷ നടപ്പാക്കിയതുമായി നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍ പില്‍ക്കാലത്ത് തെറ്റായിരുന്നെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ ഇപ്പോള്‍ വധശിക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്നു ദക്ഷിണ കൊറിയന്‍ പത്രം സൂചിപ്പിച്ചു.
2011ല്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഒട്ടേറെ വധശിക്ഷകള്‍ കിം ജോങ് ഉന്‍ നടപ്പാക്കിയിട്ടുണ്ട്.
ദേശീയ പ്രതിരോധ കമ്മിഷന്‍ അധ്യക്ഷനും കിം ജോങ് ഉന്നിന്റെ അമ്മാവനുമായിരുന്ന ജാങ് സോങ്ങിനെ തല്‍സ്ഥാനത്തു നിന്നു നീക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ വിചാരണയും വധശിക്ഷയും നടപ്പാക്കി. കിം ജോങ്ങിനെ തല്‍സ്ഥാനത്തുനിന്നു പുറത്താക്കാന്‍ ജാങ് സോങ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet