Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

👤by FK Staff 🕔30-08-2016
ബ്രസീലിയ: ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ദില്‍മ റൂസഫ്, താന്‍ നിരപരാധിയാണെന്നും ഇപ്പോഴത്തെ പ്രസിഡന്റ് തട്ടിപ്പുകാരനാണെന്നും പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ വ്യാജ ആരോപണം ചുമത്തി കുറ്റക്കാരായി ചിത്രീകരിച്ച് പുറത്താക്കാന്‍ ശ്രമിച്ചാല്‍ ചരിത്രം മാപ്പ് തരില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കുറ്റവിചാരണ നടപടികള്‍ പുരോഗമിക്കവേയാണ് അവര്‍ സെനറ്റര്‍മാരോട് ഇക്കാര്യം പറഞ്ഞത്.
അനീതി തനിക്ക് രുചിക്കാനാവുന്നുണ്ട്. എന്നാല്‍ തനിക്ക് എതിരേ നടക്കുന്ന വിചാരണ നടപടികള്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെയായിരിക്കും നിര്‍ണയിക്കുകയെന്നും ദില്‍മ പറഞ്ഞു.
ബജറ്റില്‍ കൃത്രിമത്വം കാണിച്ചെന്നാരോപിച്ചാണ് ദില്‍മയെ കുറ്റവിചാരണ ചെയ്യാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് പദവിയില്‍ രണ്ടാം തവണ തുടരുമ്പോഴായിരുന്നു അവര്‍ക്കെതിരേ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നും താത്കാലികമായി നീക്കം ചെയ്തു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet