Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

👤by FK Staff 🕔30-08-2016
ന്യൂയോര്‍ക്ക്: ടീം ഇന്ത്യ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള പരസ്യക്കരാര്‍ പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ പെപ്‌സികോ അവസാനിപ്പിച്ചു. പതിനൊന്ന് വര്‍ഷം നീണ്ട കരാറിന് ശേഷമാണ് പെപ്‌സി പിന്മാറിയത്. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലിയാണ് പെപ്‌സിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. 

കോഹ്‌ലിയുടെ ഉയര്‍ച്ചയും ധോണിയുടെ പ്രായവുമാണ് പെപ്‌സിയെ താരത്തില്‍ നിന്നും അകറ്റിയതെന്നാണ് കരുതുതുന്നത്. എന്നാല്‍ 
പെപ്‌സികോയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ സംബന്ധിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് താരത്തിന്റെ പരസ്യ ഏജന്‍സിയായ റിതി സ്‌പോര്‍ട്‌സിന്റെ മാനേജറായ അരുണ്‍ പാണ്ഡ്യ അറിയിച്ചത്. 

മഹേന്ദ്ര സിംഗ് ധോണി പെപ്‌സി കോളയുടെ ബ്രാന്‍ഡ് അംബാസഡറായി തുടങ്ങിയത് 2005ലായിരുന്നു. 'ഒഹ് യെസ് അബി', 'ചെയ്ഞ്ച് ദ ഗെയിം' തുടങ്ങിയ ക്യാപ്ഷനുകളോടെ വലിയ ക്യാമ്പെയിനുകളാണ് ധോണിയെ മുന്‍നിര്‍ത്തി പെപ്‌സി നടത്തിയത്.

പെപ്‌സിയുടെ പുതിയ അംബാസഡറായ വിരാട് കോഹ്‌ലിയോടൊപ്പം ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, പരിനീതി ചോപ്ര എന്നിവരും ഉണ്ടാകും. പെപ്‌സികോയുടെ മറ്റ് ഉത്പന്നങ്ങളായ സെവന്‍ അപ്, മൗണ്ട്യന്‍ ഡ്യൂ, കുര്‍ക്കുറെ സ്‌നാക്‌സ്, ലെയ്‌സ് ചിപ്‌സ് എന്നിവയുടെ പരസ്യങ്ങളിലും ഇവര്‍ അഭിനയിക്കും. 

2016ലെ ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 27 മില്യണ്‍ ഡോളറാണ് ധോണിയുടെ പരസ്യ വരുമാനും. നാല് മില്യണ്‍ ഡോളര്‍ മത്സരങ്ങളില്‍ നിന്നും ലഭിക്കുന്നുമുണ്ട്. അധികം വൈകാതെ പരസ്യ വരുമാനത്തിലും മത്സര പ്രതിഫലത്തിലും കോഹ്‌ലി ധോണിയെ മറികടക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. ഒരു വര്‍ഷത്തെ കരാറിന് എട്ട് കോടി രൂപ ആവശ്യപ്പെടുന്ന ധോണി നിരവധി ബ്രാന്‍ഡുകള്‍ക്ക് അസ്വീകാര്യനായി മാറിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.  

2014ല്‍ പതിനെട്ട് ബ്രാന്‍ഡുകളാണ് ധോണിയുമായി കരാറിലേര്‍പ്പെട്ടത്. പെപ്‌സി, റീബോക്, ബൂസ്റ്റ്, ഡാബര്‍ സോണി, ടിവിഎസ് മോട്ടോര്‍സ്, വീഡിയോകോണ്‍, ഓറിയെന്‍ ഫാന്‍സ്, ബിഗ് ബസാര്‍ തുടങ്ങിയയായിരുന്നു അവ. 10 മുതല്‍ 12 കോടി രൂപ വരെയുള്ള വാര്‍ഷിക പ്രതിഫലത്തിലായിരുന്നു ധോണിയുടെ ഈ കമ്പനികളുമായുള്ള കരാര്‍. എന്നാല്‍ ധോണിയുടെ പരസ്യക്കരാര്‍ ഇപ്പോള്‍ 10 ബ്രാന്‍ഡുകളായി ചുരുങ്ങി. സോണി ടിവിയും ഡാബറും ധോണിയുമായി ഇനി കരാര്‍ പുതുക്കാനില്ലെന്നാണറിയുന്നത്. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet