Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സഹതാരങ്ങളെ വിമര്‍ശിച്ച് ദില്‍ഷന്‍

👤by FK Staff 🕔30-08-2016
കൊളംബോ: സഹതാരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് താരം തിലകരത്‌നെ ദില്‍ഷന്‍. കരിയറിലെ അവസാന ഏകദിനം കളിച്ചതിന് ശേഷമായിരുന്നു ദില്‍ഷന്റെ വെളിപ്പെടുത്തല്‍.

നായകസ്ഥാനത്ത് നിന്നും തന്നെ പെട്ടെന്ന് പുറത്താക്കിയത് വളരെയധികം വേദനിപ്പിച്ചെന്നും ടീം ക്യാപ്റ്റനായിരുന്ന 10 മാസക്കാലയളവില്‍ സഹ കളിക്കാര്‍ തന്നെ പിന്തുണച്ചില്ലെന്നും ദില്‍ഷന്‍ പറഞ്ഞു. 

ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റനായ ഏഞ്ചലോ മാത്യൂസ് ഉള്‍പ്പെടയുള്ള പലരുടെയും അന്നത്തെ പെരുമാറ്റം സംശയകരമായിരുന്നുവെന്ന് ദില്‍ഷന്‍ അറിയിച്ചു. താന്‍ നായകനായിരുന്ന സമയത്ത് പരിക്കെന്ന കാരണത്താല്‍ മാത്യൂസ് കളിച്ചില്ലെന്നും എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഒരാഴ്ചക്കകം അദ്ദേഹം ടീമില്‍ തിരിച്ചെത്തിയെന്നും ദില്‍ഷന്‍ വിമര്‍ശിച്ചു. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet