Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് താരങ്ങള്‍

👤by FK Staff 🕔30-08-2016
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായിക താരങ്ങളായ പി വി സിന്ധു, സാക്ഷി മാലിക്ക്, ദിപ കര്‍മാക്കര്‍, ജീത്തു റായി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ റേസ്‌കോഴ്‌സ് റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് താരങ്ങള്‍ മോദിയെ കണ്ടത്. കായിക മന്ത്രി വിജയ് ഗോയലും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.

ഇവരോടൊപ്പം മറ്റ് ഖേല്‍രത്‌ന, ദ്രോണാചാര്യ, അര്‍ജുന, ധ്യാന്‍ചന്ദ്, ടെന്‍സിങ് നോര്‍ഗെ അവാര്‍ഡ് ജേതാക്കളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കായിക താരങ്ങളെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇവരുടെ നേട്ടത്തില്‍ രാജ്യമൊന്നാകെ അഭിമാനിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഇനിയും കായിക താരങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet