Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഒളിംപ്യന്മാര്‍ക്ക് രാഷ്ട്രപതി ഖേല്‍രത്‌ന പുരസ്‌കാരം സമ്മാനിച്ചു

👤by FK Staff 🕔30-08-2016
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരങ്ങളായ പി വി സിന്ധു, സാക്ഷി മാലിക്ക്, ദിപ കര്‍മാക്കര്‍, ജീത്തു റായ് എന്നിവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് അവാര്‍ഡ് ദാന ചടങ്ങിലാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ താരങ്ങള്‍ക്ക് സമ്മാനിച്ചത്. 

പതിനഞ്ച് താരങ്ങള്‍ക്ക് അര്‍ജുന, ആറ് പിശീലകര്‍ക്ക് ദ്രോണാചാര്യ, മൂന്ന് പേര്‍ക്ക് ധ്യാന്‍ചന്ദ് അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു. നീന്തല്‍ പരിശീലകനും മലയാളിയുമായ എസ് പ്രദീപ് കുമാറും ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹനായി.

ഇന്ത്യന്‍ കായിക രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിത്തുടങ്ങിയത് 1991 മുതലായിരുന്നു. ചെസ് ഇതിഹാസമായ വിശ്വനാഥന്‍ ആനന്ദായിരുന്നു പ്രഥമ പുരസ്‌കാര ജേതാവ്. 

കഴിഞ്ഞ പ്രാവശ്യം ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത് ടെന്നീസ് താരം സാനിയ മിര്‍സയ്ക്കായിരുന്നു. ഏഴര ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌കാരം. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് പുരസ്‌കാരങ്ങളുടെ സമ്മാനത്തുക അഞ്ച് ലക്ഷം രൂപയാണ്.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet