Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഗിഫ്റ്റിലെ നിര്‍ദിഷ്ട എല്‍ആര്‍എസ് പദ്ധതി ആര്‍ബിഐ പരിഗണനയ്ക്ക്

👤by FK Staff 🕔30-08-2016
മുംബൈ: പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ആദ്യമായി പരിഗണിക്കുക ഗുജറാത്തിലെ ഗിഫ്റ്റി(ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി)ല്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്ററി(ഐഎഫ്‌സി)ലെ ആഭ്യന്തര നിക്ഷേപകര്‍ക്കായുള്ള പ്രത്യേക പദ്ധതി സംബന്ധിച്ച അപേക്ഷയായിരിക്കുമെന്ന് സൂചന. ലിക്വിഫൈഡ് റെമിറ്റന്‍സ് സ്‌കീം(എല്‍ആര്‍എസ്) എന്ന പദ്ധതി പ്രാദേശിക നിക്ഷേപകര്‍ക്ക് വിദേശരാജ്യങ്ങളിലെ ഓഹരി വിപണികളില്‍ പ്രതിവര്‍ഷം 2,50,000 ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണ്. 

ഇതിനു മുമ്പ് ഇത്തരമൊരു നീക്കത്തിന് അനുകൂലമായ പ്രതികരണമല്ല റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. മറ്റു പ്രത്യേക സാമ്പത്തിക മേഖലകള്‍ പോലെ ഗിഫ്റ്റും നയതന്ത്ര നിയന്ത്രണങ്ങള്‍ക്കു പുറത്തായതാണ് ഇതിനു കാരണം. ആഭ്യന്തര വാണിജ്യമേഖലയ്ക്കു പുറത്ത് രൂപ- ഡോളര്‍ വിനിമയവുമായി ബന്ധപ്പെട്ട ഓഹരി ഉടമ്പടികള്‍  അനുവദിക്കണോയെന്നതും റിസര്‍വ് ബാങ്ക് പരിഗണനയ്ക്കു വരും. 

നിര്‍ദിഷ്ട എല്‍ആര്‍എസ് പദ്ധതി കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും നടപ്പാക്കുക. ഏതു മേഖലകളിലാകും നിക്ഷേപം നടത്തേണ്ടതെന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കും. 2010ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി ആഗോളതലത്തിലുള്ള സാമ്പത്തിക സേവനങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 2011ല്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ള കേന്ദ്രാനുമതി ഗുജറാത്തിനു ലഭിച്ചു. 

അഹമ്മദാബാദിനു സമീപം 886 ഏക്കറിലാണ് ഗിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 261 ഏക്കര്‍ സ്ഥലത്താണ് ഐഎഫ്‌സി നിലനില്‍ക്കുന്നത്. 18.5 ശതമാനം മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ് (എംഎടി) ഗിഫ്റ്റില്‍ ഒന്‍പതു ശതമാനം മാത്രമാണ്. സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്, ചരക്കു നീക്ക നികുതി, ഡിവിഡന്റ് വിതരണ നികുതി എന്നിവ ഗിഫ്റ്റിലില്ല. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet