Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

എച്ച്ഡിഎഫ്‌സി ബാങ്ക് റോബോട്ടിക് സേവനമേര്‍പ്പെടുത്തും

👤by FK Staff 🕔30-08-2016
മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ അവതരിപ്പിക്കാനുള്ള തയാറെടുപ്പില്‍. ബാങ്കിന്റെ മുംബൈയിലെ ഏതെങ്കിലുമൊരു ശാഖയിലായിരിക്കും ഇതവതരിപ്പിക്കുക. മുതിര്‍ന്ന ഉപഭോക്താക്കള്‍ കുറച്ചു മാത്രം ഇടപെടുന്ന ശാഖയിലാണ് റോബോട്ടിനെ ഏര്‍പ്പെടുത്തുക.

പദ്ധതി വിജയകരമായാല്‍ ഇതര ശാഖകളിലേക്കും റോബോട്ടുകളെ  വ്യാപകമാക്കാനാണ് എച്ച്ഡിഎഫ്‌സി പദ്ധതിയിടുന്നത്. തുടക്കക്കാരെ സംബന്ധിച്ച് റിസപ്ഷനിസ്റ്റിന്റെ സേവനങ്ങളാകും റോബോട്ടില്‍ നിന്നും ലഭിക്കുക. എച്ച്ഡിഎഫ്‌സി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് സ്‌ക്രീനില്‍ തെളിയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഹ്രസ്വ-ദീര്‍ഘകാല നിക്ഷേപങ്ങള്‍, പണം പിന്‍വലിക്കല്‍, ഡീമാറ്റ് സേവനങ്ങള്‍ എന്നിവ റോബോട്ടില്‍ നിന്നു ലഭിക്കുന്നതാണ്. 

ബാങ്ക് ഓഫ് ടോക്യോ- മിത്സുബിഷിയില്‍ നിന്നാണ് ഇത്തരമൊരാശയം എച്ച്ഡിഎഫ്‌സി സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമാണ് നാവോ എന്ന പേരിലുള്ള റോബോട്ടിനെ ബാങ്ക് ഓഫ് ടോക്യോ- മിത്സുബിഷി അവതരിപ്പിച്ചത്. ജപ്പാനിലെ തന്നെ മിസുഹോ ബാങ്ക് പെപ്പെര്‍ എന്ന റോബോട്ടിനേയും അവതരിപ്പിച്ചിരുന്നു. എച്ച്ഡിഎഫ്‌സി പുറത്തിറക്കാനുദ്ദേശിക്കുന്ന റോബോട്ടിന്റെ പേര് വ്യക്തമായിട്ടില്ല. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet