Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഗര്‍ഭ നിരോധന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്

👤by FK Staff 🕔30-08-2016
ന്യൂഡെല്‍ഹി: ഗര്‍ഭ നിരോധന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് വിമുഖതയുള്ളതായി പഠനം. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ഇന്ത്യ  സ്‌പെന്‍ഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. 

പത്തു വര്‍ഷം മുന്‍പ് ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരേക്കാളും കുറവാണ് ഇപ്പോഴുപയോഗിക്കുന്നതെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം വിലയിരുത്തുന്നു. രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ 10ലും ആധുനിക മാര്‍ഗങ്ങളിലൂടെ കുടുംബാസൂത്രണം നടപ്പാക്കുന്ന 15നും 49നും മധ്യേ പ്രായമുള്ള സ്ത്രീകളുടെ  എണ്ണത്തില്‍ ആറു ശതമാനത്തോളം കുറവാണ്  സംഭവിച്ചിട്ടുള്ളത്. സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ (എന്‍എഫ്എച്ച്എസ്)യുടെ 2005-06, 2015-16 കാലയളവുകളിലെ കണക്കുകളാണ് ഇന്ത്യ സ്‌പെന്‍ഡ് നിരീക്ഷണ വിധേയമാക്കിയത്. 

രാജ്യത്ത് ഗര്‍ഭ നിരോധന ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചിട്ടുള്ളത് ഗോവയിലാണ്. 12 ശതമാനമാണ് നിലവില്‍ ഗോവയില്‍ ഗര്‍ഭ നിരോധന ഉല്‍പ്പന്നങ്ങല്‍ ഉപയോഗിക്കുന്നത്. 10 ശതമാനം പേരുപയോഗിക്കുന്ന ആസാമിലാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന പ്രകടമായിട്ടുള്ളത്. 

സ്ത്രീകള്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോഴും ജീവിതപങ്കാളിയായ പുരുഷന്റെ തീരുമാനത്തിന് അനുസരിച്ചാകും ഇതു നടപ്പിലാക്കാന്‍ സാധിക്കുകയെന്നും ഇന്ത്യ സ്‌പെന്‍ഡ് പഠനം നിരീക്ഷിക്കുന്നു. പുരുഷന്റെ സമ്മതപ്രകാരമല്ലാതെ സ്ത്രീക്ക് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തത്  ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് തടസം നില്‍ക്കുന്നതായി പഠനം ചൂണ്ടിക്കാട്ടി. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet