Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

കുട്ടിപ്പാവാട വേണ്ട: വിദേശസഞ്ചാരികള്‍ക്ക് കേന്ദ്രത്തിന്റെ ഡ്രസ് കോഡ് നിര്‍ദേശം

👤by FK Staff 🕔30-08-2016
ന്യൂഡെല്‍ഹി: ഇന്ത്യയിലെ യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന പേരില്‍ വിദേശ സഞ്ചാരികള്‍ക്കു നല്‍കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം തയാറാക്കിയ ലഘുലേഖ വിവാദമാകുന്നു. ചെറിയ പാവാടകള്‍ ധരിക്കരുതെന്നും ചെറുനഗരങ്ങളില്‍ രാത്രിയില്‍ ഒറ്റയ്ക്ക് കറങ്ങരുതെന്നുമുള്ള നിര്‍ദേശങ്ങളാണ് ലഘുലേഖയില്‍ കടന്നു കൂടിയിട്ടുള്ളത്. 
ഇന്ത്യയിലെത്തിയാല്‍ ചേയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും എന്ന രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖ വിമാനത്താവളത്തില്‍ വെച്ചു തന്നെ സഞ്ചാരികള്‍ക്ക് കൈമാറും. ഇന്ത്യയുടെ സവിശേഷ സംസ്‌കാരം വിദേശ സഞ്ചാരികള്‍ ഉള്‍ക്കൊള്ളണമെന്നും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കണമെന്നും കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. രാജ്യം സന്ദര്‍ശിക്കാനെത്തുന്നവരോട് ഇന്നത് ധരിക്കണമെന്നോ അരുതെന്നോ പറയുകയല്ല, മറിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മഹേഷ് ശര്‍മ കൂട്ടിച്ചേര്‍ത്തു. 
വിദേശ സഞ്ചാരികള്‍ ടാക്‌സികള്‍ വിളിക്കുമ്പോള്‍ അവയുടെ രജിസ്റ്റര്‍ നമ്പര്‍ അടക്കം ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കാന്‍ ശ്രദ്ധിക്കണമെന്നും ലഘുലേഖയിലുണ്ട്. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet