Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

കറുകുറ്റി അപകടം: റെയ്ല്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

👤by FK Staff 🕔30-08-2016
കൊച്ചി: കറുകുറ്റിയില്‍ ട്രെയ്ന്‍ പാളം തറ്റിയ സംഭവത്തില്‍ ഒരു റെയ്ല്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാളത്തിന്റെ തകരാറ് നേരത്തേ കണ്ടെത്തിയിരുന്നു എന്നും വേണ്ട വിധത്തില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് പ്രാഥമിക നിഗമനം. പെര്‍മനന്റ് വേ ഇന്‍സ്‌പെക്റ്ററെയാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

ഒഎംസി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാളത്തിന്റെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ഭാഗം മുറിച്ചുമാറ്റി വെല്‍ഡ് ചെയ്തു പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ രണ്ടുവശത്തും സ്റ്റീല്‍ പ്ലേറ്റ് വെച്ച് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. തീവണ്ടി കടന്നു പോയപ്പോള്‍ ഇവിടെ പാളം പൊട്ടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും റെയ്ല്‍വേ തുടര്‍ അന്വേഷണം നടത്തുക. ഇന്ന് ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റെയ്ല്‍വേയുടെ ഉന്നതതല യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്.  
ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് തീവണ്ടി അങ്കമാലിക്കു സമീപം പാളം തെറ്റിയത്. പന്ത്രണ്ട് ബോഗികളാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആളപായമില്ല. അപകടത്തെത്തുടര്‍ന്ന് നിരവധി തീവണ്ടികള്‍ വഴിതിരിച്ചുവിടുകയോ സര്‍വീസുകള്‍ റദ്ദാക്കുകയോ ചെയ്തു. സര്‍വീസുകള്‍ റദ്ദാക്കുകയും മണിക്കൂറുകളോളം സ്റ്റേഷനുകളില്‍ പിടിച്ചിടുകയും ചെയ്തത് യാത്രക്കാരെ പെരുവഴിയിലാക്കി.

അങ്കമാലിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയില്‍ കറുകുറ്റി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് പാളം പൂര്‍ണമായും തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കോയമ്പത്തൂര്‍ മുതലുള്ള സ്‌റ്റേഷനുകളില്‍ യാത്രയവസാനിപ്പിക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു. ട്രെയിന്‍ ടിക്കറ്റ് ഉള്ളവര്‍ക്കായി ചില സ്റ്റേഷനുകളില്‍ കെഎസ്ആര്‍ടിസി ബസ്സ് സൗകര്യം ഒരുക്കിയിരുന്നു. 
പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിനിടയാക്കിയതെന്നാണ് റെയ്ല്‍വേയുടെ പ്രാഥമിക നിഗമനം. പാളത്തില്‍നിന്ന് തെന്നിമാറിയ ബോഗികള്‍ ക്രെയിന്‍ ഉപയോഗിച്ച് എടുത്തുമാറ്റിയശേഷം പാളം പൂര്‍വസ്ഥിതിയിലാക്കിയാണ് തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചത്.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet