Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സുദര്‍ശനം: കണ്ണിനും കാഴ്ചയ്ക്കും ആയുര്‍വേദം

👤by FK Staff 🕔30-08-2016
നാട്ടിലെമ്പാടും ഒപ്റ്റിക്കല്‍ ഷോറൂമുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതുപോലെ തന്നെ കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു വരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തില്‍ കണ്ണട ധരിച്ചാല്‍ മാത്രം കാണാന്‍ കഴിയുന്നവരുടെ എണ്ണം ഏകദേശം അഞ്ചു മുതല്‍ 123 ദശലക്ഷം വരെയാണ്.
ശതകോടി ജനങ്ങള്‍ കണ്ണട ധരിക്കുന്നവരായി ലോകത്തുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കണ്ണട വയ്ക്കാതെയോ അല്ലെങ്കില്‍ ശസ്ത്രക്രിയ വഴിയോ അല്ലാതെ കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് അലോപ്പതിയെ സംബന്ധിച്ചിടത്തോളം ഇന്ന് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ നേത്രരോഗങ്ങള്‍ക്ക് കൃത്യവും പ്രയോജനപ്രദവുമായ പരിഹാരമാര്‍ഗങ്ങള്‍ നമ്മുടെ പരമ്പരാഗത ചികിത്സാ രീതിയായ  ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വളരെ ഫലപ്രദമായി ഇത്തരം ചികിത്സകള്‍ നടത്തുന്ന സ്ഥാപനങ്ങളുണ്ടെന്നും പലര്‍ക്കും അറിയില്ലായെന്നതാണ് യാഥാര്‍ഥ്യം. നേത്ര ചികിത്സാ രംഗത്ത് ആയുര്‍വേദത്തിന്റെ പി
ന്‍ബലവുമായി ശക്തമായ സാന്നിധ്യമാവുകയാണ് സുദര്‍ശനം നേത്ര ചികിത്സാലയം. 

ആയുര്‍വേദത്തിലേക്കുള്ള മടക്കം
ആയുര്‍വേദ നേത്ര ചികിത്സ അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് ഡോ. ബി.ജി . ഗോകുലന്‍ ആ മേഖലയിലേക്കെത്തുന്നത്. അമ്മയായ ഭാര്‍ഗവിയമ്മയുടെ വഴിയെ സഞ്ചരിച്ചാണ് നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ആയുര്‍വേദത്തിലേക്ക് അദ്ദേഹമെത്തുന്നത്. 1987-ലായിരുന്നു ആയുര്‍വേദ നേത്രചികിത്സാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കാല്‍വയ്പ്. കോയമ്പത്തൂര്‍ ആയുര്‍വേദ കോളേജിലെ ഏഴു വര്‍ഷം നീണ്ട ഗുരുകുല സമ്പ്രദായത്തിലുള്ള പഠനകാലത്താണ് അദ്ദേഹം ലോക് സ്വാസ്ത്യ പരമ്പര സംവര്‍ധന്‍ സമിതി എന്ന ഫൗണ്ടേഷനുമായി അടുക്കുന്നത്. ഇന്ത്യയുടെ മഹത്തായ ആയുര്‍വേദ പാരമ്പര്യത്തെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ . ''അഞ്ഞൂറ്, അറുനൂറ് വര്‍ഷം മുന്‍പുള്ള മുറിയാത്ത ആയുര്‍വേദ നെറ്റ്‌വര്‍ക്ക് ഭാരതത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് പോര്‍ച്ചുഗീസ് ഭരണം ഇന്ത്യയില്‍ വന്ന ശേഷമാണ് ഈ മേഖലയുടെ പ്രവര്‍ത്തനം താറുമാറാകുന്നത്. അതിന്റെ ബാക്കിപത്രമായാണെങ്കിലും നിരവധി സങ്കേതങ്ങള്‍, വിജ്ഞാന ശാഖകള്‍, എന്നിവ നിലനില്‍പ്പുണ്ട്. ഇതിനെ പുനരുദ്ധരിച്ച് തനിമ ചോരാതെ പഴയ പ്രൗഢിയിലേക്ക് മടക്കിക്കൊണ്ടു വരികെയന്ന വെല്ലുവിളിയാണ് ആയുര്‍വ്വേദ പഠനത്തിനു ശേഷം ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. അതിനായാണ് നേത്രചികിത്സാ മേഖല ഞാന്‍ തെരഞ്ഞെടുത്തത്,'' ഡോ. ബി.ജി. ഗോകുലന്‍ പറയുന്നു. ഇന്ന് ഇതേ ലക്ഷ്യവുമായി തന്നെയാണ് ഡോ. ഗോകുലന്‍ ചീഫ് ഫിസിഷ്യനും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നേതൃത്വം നല്‍കുന്ന സുദര്‍ശനം ആയുര്‍വേദ നേത്ര ചികിത്സാലയം പ്രവര്‍ത്തിക്കുന്നത്. 

ആയുര്‍വേദ ചികിത്സാരീതികള്‍ മറ്റുള്ളവയില്‍ നിന്ന് വളരെയേറെ വ്യത്യസ്തമാണ്. ''ആയുര്‍വേദമെന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ചികിത്സാ രീതിയാണ്.  വിവിധ ശാഖകളുണ്ടെങ്കിലും ടോട്ടാലിറ്റി അല്ലെങ്കില്‍ ബോഡി ആസ് എ ഹോള്‍ എന്നതാണ് ആയുര്‍വേദത്തിന്റെ സങ്കല്‍പ്പം. എന്നാല്‍ അലോപ്പതി അങ്ങനെയാകണമെന്നില്ല. ഒരു ഇഎന്‍ടി വിദഗ്ധന് ആ മേഖലയില്‍ മാത്രമേ പ്രാവീണ്യം ഉണ്ടാവുകയുള്ളൂ. ഏതൊരു രോഗവും വാതം, പിത്തം കഫം എന്നിവയുടെ വ്യതിയാനം മൂലാണ് ഉണ്ടാകുന്നത്. ഇതിന്റെ അനുപാതം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഇതാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിലനി
ര്‍ത്തുന്നത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാവിധികള്‍ നിര്‍ണയിക്കുന്നതും. ലഘുവായ നേത്ര വ്യായാമം ഉള്‍പ്പെടെ മറ്റ് ചികിത്സാവിധികള്‍  വര്‍ഷം തോറും ചെയ്യുന്നത് കാഴ്ച മാത്രമല്ല, നേത്രാരോഗ്യവും മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കും,'' ഡോക്ടര്‍ ബി ജി ഗോകുലന്‍ വ്യക്തമാക്കുന്നു. 

സുദര്‍ശന ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ്മ സെന്റര്‍
നേത്ര ചികിത്സാരംഗത്ത് ആയുര്‍വേദത്തിന്റെ പാരമ്പര്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെയുണ്ട്. ലോകത്തില്‍ ആദ്യമായി തിമിര ശസ്ത്രക്രിയ ചെയ്തതാകട്ടെ ഭാരതത്തിലാണ്. എന്നാല്‍ തലമുറകളില്‍ നിന്ന് ഈ അറിവ് മാഞ്ഞു പോകാനുള്ള സാഹചര്യമുണ്ടായി. എന്തു കാര്യത്തിനും പാശ്ചാത്യ ലോകത്തേക്ക് ഉറ്റുനോക്കുന്ന പ്രവണത കോളനിവല്‍ക്കരണത്തിനു ശേഷം ഇന്ത്യയില്‍ വ്യാപകമാകാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെയാണ് ഇന്ത്യയുടേതായ ആയുര്‍വേദ സമ്പത്ത് മറന്ന് ആളുകള്‍ അലോപ്പതിയെ ആശ്രയിക്കാന്‍ തുടങ്ങിയതും. ആയുര്‍വേദത്തിന്റെ നഷ്ടപ്രഭാവം തിരിച്ചുപിടിക്കുകയെന്നത് അതുകൊണ്ടുതന്നെ തങ്ങളുടെ കടമ കൂടിയാണെന്ന തിരിച്ചറിവിന്റെ ബലത്തിലാണ് സുദര്‍ശനം നേത്ര ചികിത്സാലയം സ്ഥാപിക്കുന്നത്. തുടക്കത്തില്‍ നേത്ര ഫൗണ്ടേഷന്റെ ഭാഗമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വിഖ്യാതനായ ഒഫ്താല്‍മോളജിസ്റ്റ് പദ്മവിഭൂഷണ്‍ ഡോക്ടര്‍ എസ്. എസ് ബദരീനാഥ് , കെ.കെ സൊമാനി, പദ്മശ്രീ ദര്‍ശന്‍ ശഹ്കര്‍, ഡോ. എ.വി ബാലസുബ്രഹ്മണ്യം, പദ്മശ്രീ പി. ആര്‍. കൃഷ്ണകുമാര്‍, ഡോ. പ്രൊഫ. പ്രേമ പാണ്ഡുരങ്ക്, വൈദ്യ വിലാസ് നാണല്‍ എന്നിവര്‍ തുടക്കകാലത്ത് ഫൗണ്ടേഷന്റെ അമരക്കാരായിരുന്നു. 

1993-ലാണ് ഔപചാരികമായി സുദര്‍ശന ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ സെന്റര്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്ഥാപിക്കുന്നത്.'ഇത് ഒരു കച്ചവടമായോ കോര്‍പ്പറേറ്റ് രീതിയിലോ തുടങ്ങിയ സ്ഥാപനമല്ല. ആയുര്‍വേദത്തെ മടക്കിക്കൊണ്ടു വരികയെന്ന വ്യക്തമായ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഒരുപക്ഷേ കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് സുദര്‍ശന. ആയുര്‍വേദ നേത്ര ചികിത്സാവിധികളും ആധുനിക ചികിത്സാ രീതിയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു സങ്കേതമാണിത്,'' ഡോ. ഗോകുലന്‍ നിലപാടു വ്യക്തമാക്കുന്നു ലോകത്തു തന്നെ ഇത്തരമൊരു സ്ഥാപനം ആദ്യമാണ്. 23 വര്‍ഷം പിന്നിടുമ്പോഴും ആയുര്‍വേദത്തിനായി ഉഴിഞ്ഞുവച്ച സ്ഥാപനമെന്ന നിലയില്‍ വിജയകരമായി സുദര്‍ശന പ്രവര്‍ത്തിക്കുന്നു. മേഖലയിലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നേത്ര ചികിത്സാ രംഗത്തെ ഗുരുനാഥന്‍ കൂടിയാണ് ഡോ. ഗോകുലന്‍.  

നേത്ര ചികിത്സയും ആയുര്‍വേദവും 
നേത്ര ചികിത്സാരംഗത്ത് ആയുര്‍വേദത്തിന് അനന്ത സാധ്യതകളാണുള്ളതെന്ന് ഡോ. ഗോകുലന്‍ ചൂണ്ടിക്കാട്ടുന്നു. ''നേത്രരോഗങ്ങള്‍ക്ക് ശസ്ത്രക്രിയയിലൂടെയല്ലാതെ പ്രതിവിധി കണ്ടെത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.  ആധുനിക നേത്രചികിത്സയെന്നത് സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റിയില്‍ അധിഷ്ഠിതമാണ്. ആയുര്‍വേദമാകട്ടെ മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയും. സര്‍ജറിയെക്കുറിച്ച് പ്രതിപാദ്യമുണ്ടെങ്കിലും ഔഷധങ്ങള്‍ക്കും മരുന്നുകള്‍ക്കുമാണ് ആയുര്‍വേദം മുന്‍ഗണന നല്‍കുന്നത്. തിമിരത്തിന് അലോപ്പതിയിലുള്ള പ്രതിവിധി ശസ്ത്രക്രിയയാണ്. തിമിര ശസ്ത്രക്രിയ നടത്തിയാല്‍ അടുത്ത ദിവസം തന്നെ കാഴ്ച തെളിയും. ഇതു പോലെ ഗ്ലൂക്കോമ, പോലുള്ള നിരവധി രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ പറഞ്ഞിട്ടുള്ളത് ശസ്ത്രക്രിയയാണ്. ഇത് കഴിഞ്ഞാലും ക്വാളിറ്റി ഓഫ് വിഷന്‍ വര്‍ധിക്കണമെന്നില്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണിന്റെ ബലം വര്‍ധിപ്പിക്കാനും ഇതിനെ പ്രതിരോധിക്കാന്‍ പ്രാപ്തമാക്കാനുമുള്ള ചികിത്സ ആയുര്‍വേദത്തില്‍ മാത്രമേയുള്ളു,''  ഡോ. ബി ജി ഗോകുലന്‍ കൂട്ടിച്ചേര്‍ക്കുന്നു.

പ്രധാനമായും മൂന്നു രീതിയിലുള്ള കാഴ്ച വൈകല്യങ്ങള്‍ക്കാണ് കണ്ണടയെ ആശ്രയിക്കുന്നത്. കണ്ണടകള്‍ കൃത്യമായ കാഴ്ച ഉറപ്പുവരുത്തുന്നുവെന്നതിലുപരി അവയെ ഒരിക്കലും ഒരു ചികിത്സയെന്ന നിലയില്‍ കാണരുതെന്ന് ഡോക്ടര്‍ പറയുന്നു. കാലാന്തരത്തില്‍ കണ്ണടകളുടെ 'പവര്‍' വര്‍ധിച്ചു വരുന്നതായി മനസിലാക്കാം. കൂടാതെ ചില അവസരങ്ങളിലെങ്കിലും തീവ്രമായ ഹ്രസ്വദൃഷ്ടിയിലേക്ക് നയിക്കുകയും കണ്ണിനകത്തെ റെറ്റിനയെത്തന്നെ നശിപ്പിക്കാനും ഇത് ഇടവരുത്തുന്നു. ''പ്രധാനമായും ഷോര്‍ട്ട് സൈറ്റ് അഥവാ ഹ്രസ്വദൃഷ്ടിയാണ് കുട്ടികളില്‍ കണ്ടുവരുന്നത്. പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ കൂടുതല്‍ സമയം വീടിനകത്ത് പെരുമാറുകയോ കണ്ണ് അടുത്ത വസ്തുക്കള്‍ നോക്കാന്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ കണ്ണിന്റെ ഫോക്കല്‍ പോയന്റ് റെറ്റിനയുടെ പിന്നിലേക്കു നീളുകയും അവ പരിഹരിക്കാന്‍ കണ്ണട ആവശ്യമാവുകയും ചെയ്യുന്നു. ഇത് പഠന വിധേയമാക്കിയ വസ്തുതയാണ്. ദീര്‍ഘദൃഷ്ടി അഥവാ ഹൈപ്പര്‍മെട്രോപിയ. പ്രധാനമായും നേത്ര ഗോളത്തിന്റെ കൃഷ്ണമണിയുടെ അല്ലെങ്കില്‍ ലെന്‍സ് ക്രമീകരിക്കുന്ന പേശികളുടെ അപര്യാപ്തമായ വളര്‍ച്ചമൂലമോ ക്ഷീണം മൂലമോ സംഭവിക്കുന്നതാണ്. പ്ലസ് ലെന്‍സുകളാണ് ഇതിന് ധരിക്കുന്നത്. ഇവയും കാലാന്തരത്തില്‍ കണ്ണടമാറ്റാന്‍ കഴിയാതാവുകയും ചിലപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. മൂന്നാമത് അസ്റ്റിഗ് മാറ്റിസമെന്ന തകരാറാണ്. പ്രധാനമായും കൃഷ്ണമണിയുടെ രൂപത്തിലുള്ള തകരാര്‍മൂലം ഒരു വസ്തുവിന്റെ ഫോക്കസ് വിവിധ ദൃശ്യങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പതിക്കുന്നതാണ് ഈ അവസ്ഥ. ഇതു കണ്ണടധരിച്ച് മറികടക്കാമെങ്കിലും, ഈ മൂന്ന് അവസ്ഥകളിലും ചെറുപ്രായത്തില്‍ത്തന്നെ അഥവാ തിരിച്ചറിയുന്ന ഉടന്‍ തന്നെ നടത്തുന്ന ആയുര്‍വേദ ചികിത്സയിലൂടെ വലിയൊരളവു വരെ ഭേദമാക്കാനാവും. ഒപ്പം കണ്ണട ഒഴിവാക്കുകയും ചെയ്യാം,''കണ്ണടയുടെ ഉപയോഗത്തെക്കുറിച്ച് ഡോക്ടര്‍ പറയുന്നു. ഒന്നരപതിറ്റാണ്ടായി സുദര്‍ശനത്തില്‍ ആരംഭിച്ച ഈ ചികിത്സാ രീതികള്‍ കുട്ടികളിലെ അസ്റ്റിഗ് മാാറ്റിസം, മുതിര്‍ന്നവരിലെ നേത്രപേശികള്‍, കണ്‍പോള എന്നിവയുടെ ക്ഷീണം തുടങ്ങിയവ പരിഹരിക്കുന്നതില്‍ വളരെ പ്രയോജനകരമാണെന്നു കണ്ടെത്തിയിട്ടുണ്ട്. പാര്‍ശ്വഫലങ്ങളില്ലാതെ നേത്രാരോഗ്യം നിലനിര്‍ത്താനും ഏതൊരാള്‍ക്കും കാഴ്ചശക്തി വര്‍ധിപ്പിക്കാനും ആയുര്‍വേദ ചികിത്സ കാലാകാലങ്ങളില്‍ ചെയ്യുന്നത് ഏറെ പ്രയോജപ്രദമാണ്.

നാനൂറും അഞ്ഞൂറും വര്‍ഷങ്ങളായുള്ള ചവിട്ടിമെതിക്കലിനു ശേഷം ആയുര്‍വേദം ഉയിര്‍ത്തെഴുന്നേറ്റു വരികയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് ആയുര്‍വേദത്തിനായി ഒരു ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍  കുറച്ചെങ്കിലും മുന്നിട്ടിറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ആയുഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുകളും മറ്റ് പിന്തുണയും നല്‍കുകയെന്നതാണ് ഒരു വൈദ്യനെന്ന നിലയ്ക്ക് എനിക്ക് ചെയ്യാനാവുന്നതെന്നും അദ്ദേഹം പറയുന്നു. ആധുനിക വൈദ്യശാസ്ത്രം പോലെ വലിയരീതിയിലുള്ള ഫണ്ടിംഗും മറ്റുമില്ലെന്നതടക്കമുള്ള പ്രതിസന്ധികള്‍ ആയുര്‍വേദത്തിനുണ്ടെന്നും ഇതിനെയെല്ലാം അതിജീവിച്ചുവേണം മുന്നോട്ട് പോകാനെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രാഞ്ചെന്ന രീതിയിലല്ല സുദര്‍ശനയുടെ പ്രവര്‍ത്തനം . ആയുര്‍വേദത്തില്‍ നേത്ര ചികിത്സ എന്ന ശാഖയുണ്ടെന്നും അത്  മികച്ചതാണെന്നും കാല്‍നൂറ്റാണ്ടു നീണ്ട പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിനു മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചുവെന്നതാണ് സുദര്‍ശനയുടെ പ്രധാന നേട്ടം. തൃപ്പൂണിത്തുറ, ആലുവ, കോഴിക്കോട് , കണ്ണൂര്‍, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെല്ലാം സുദര്‍ശനയിലെ വിദഗധരുടെ സേവനം ലഭ്യമാണ്. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet