Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

കേരളത്തില്‍ നിക്ഷേപത്തിന് അനന്ത സാധ്യത; ജിഎസ് ടി ഇന്ത്യയ്ക്കു കരുത്തു പകരും

👤by FK Staff 🕔30-08-2016
വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും പറ്റിയ സംസ്ഥാനമല്ല കേരളം. സമരങ്ങളും പണിമുടക്കും രാഷ്ട്രീയ അതിപ്രസരവും മൂലം കേരളത്തില്‍ വ്യവസായ വികസനത്തിനും നിക്ഷേപത്തിനും അനുകൂലമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നുമുള്ള പരാതി കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എന്നാല്‍ ഇത്തരം ധാരണകള്‍ മാറിവരുന്നുണ്ടെന്നു സൂചന നല്‍കുന്നതാണ് ദോഹ ബാങ്ക് സിഇഒ ഡോ. ആര്‍ സീതാരാമന്റെ വാക്കുകള്‍. ദോഹാ ബാങ്കിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ച് ഉദ്ഘാടനത്തിനു കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴാണ് കേരളത്തിന്റെ വന്‍ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് അദ്ദേഹം ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. 2016-17 വര്‍ഷം കേരളം 9.5% വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. വന്‍തോതിലുള്ള പ്രകൃതി വിഭവശേഖരവും ലളിതവും സുതാര്യവുമായ നടപടിക്രമങ്ങളും രാജ്യാന്തര വാണിജ്യ ഇടനാഴിയിലെ തന്ത്രപരമായ സ്ഥാനവും കേരളത്തെ ടൂറിസം, ഐടി, ഐടി അനുബന്ധ വ്യവസായം, ഖനനം എന്നീ മേഖലകളില്‍ നിക്ഷേപത്തിന് അനുയോജ്യമായ സംസ്ഥാനമായി മാറ്റിയിരിക്കുകയാണെന്നു ഡോ ആര്‍ സീതാരാമന്‍ പറയുന്നു. അടുത്തിടെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 5000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ വമ്പന്‍ ഐടി പദ്ധതിയായ കൊച്ചിയിലെ സ്മാര്‍ട്‌സിറ്റി 2020-ല്‍ പൂര്‍ണസജ്ജമാകുതോടെ ഐടിയിലും ഐടി അനുബന്ധ മേഖലകളിലും കേരളം വന്‍ കുതിച്ചു ചാട്ടം തന്നെ നടത്തും. കുമരകം, വയനാട്, കോവളം, മുസിരിസ് ഹെറിറ്റേജ് സര്‍ക്യൂട്ട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി സൗഹൃദ ഗ്രാമീണ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിലൂടെ ടൂറിസം രംഗത്തും കേരളം വന്‍ മുന്നേറ്റം ലക്ഷ്യമിടുന്നു. ''ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ നിര്‍മാണം, ഗവേഷണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട ഇലക്ട്രോണിക് ഹബ് പദ്ധതി രാജ്യത്തെ ഇലക്ട്രോണിക് ഭൂപടത്തില്‍ കേരളത്തിന് നിര്‍ണായക സ്ഥാനം ഉറപ്പുവരുത്താന്‍ അവസരമൊരുക്കും,'' ഡോ. സീതാരാമന്‍ ചൂണ്ടിക്കാട്ടി. 
ജിസിസിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2015-16 വര്‍ഷം 100 ബില്യന്‍ ഡോളറിനടുത്തായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.2% കുറവുണ്ടായെങ്കിലും കേരളത്തിലെ പ്രധാന നിക്ഷേപസ്രോതസായി ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം നിലനില്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ 38.7% യുഎഇയില്‍ നിന്നാണ്. 28.2%-വുമായി സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് യുഎഇയും ഇന്ത്യയും ചേര്‍ന്ന് 75 ബില്യന്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാനുള്ള പദ്ധതി വന്‍ സാധ്യത തുറന്നുനല്‍കുന്നതാണ്. ജിസിസി സോവറിന്‍ വെല്‍ത്ത് ഫണ്ടുമായി ബന്ധപ്പെട്ടു കേരളത്തിനുള്ള സാധ്യതകള്‍ പരിഗണിക്കേണ്ടതാണെന്നും ഡോക്ടര്‍ സീതാരാമന്‍ അഭിപ്രായപ്പെട്ടു.
''പ്രധാനമായും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനി
ല്‍ നിന്നും പുറത്തുപോയ സാഹചര്യത്തില്‍ ഐഎംഎഫിന്റെ 2016 ജൂലൈയിലെ അവലോകനമനുസരിച്ച് 2016-ലെ പുതുക്കിയ ആഗോള വളര്‍ച്ചാനിരക്ക് 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 1.8% ശതമാനവും വികസ്വര രാജ്യങ്ങളുടേത് 4.1 ശതമാനവുമാണ്. വളര്‍ച്ചയിലെ ഈ മാന്ദ്യം മൂലം വളര്‍ന്നുവരുന്ന പ്രധാന വിപണികളില്‍ മാന്ദ്യം, സാമ്പത്തിക വിപണികളോടുള്ള നിലപാടുകളിലുള്ള മാറ്റം, വികസിത സമ്പദ്ഘടനകളില്‍ സ്തംഭനം, ഉല്‍പ്പന്ന വിലകള്‍ തിരിച്ചുകയറുന്നതിലൂടെയുണ്ടാകുന്ന വന്‍വെല്ലുവിളികള്‍ തുടങ്ങി ആഗോള സമ്പദ്ഘടന നിരവധി പ്രതിസന്ധികളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്,'' ഡോക്ടര്‍ സീതാരാമന്‍ പറയുന്നു. 
''യുഎന്‍സിടിഎഡിയുടെ കണക്കു പ്രകാരം 2015-ല്‍ ആഗോളതലത്തിലെ നേരിട്ടുള്ള വിദേശനിക്ഷേപം 36% വര്‍ധിച്ച് മുന്‍പുകണക്കാക്കിയിരുന്ന 1.7 ട്രില്യന്‍ യുഎസ് ഡോളറിലെത്തിയിരുന്നു. വികസിത രാജ്യങ്ങളിലെ വിദേശ നിക്ഷേപം 2015-ല്‍ 936 ബില്യന്‍ ഡോളറും വികസ്വര രാജ്യങ്ങളിലേത് 741 ബില്യന്‍ ഡോളറുമായി മാറി. പ്രാദേശിക സംഘര്‍ഷങ്ങളും ആഗോള കമ്മോഡിറ്റി വിലകളിലെ ഇടിവും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ബാധിച്ചതിനാല്‍ മറ്റു സമ്പദ്ഘടനകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് 22 ബില്യന്‍ ഡോളറിലേക്കു താഴ്ന്നു. അതേസമയം ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 55 ബില്യന്‍ ഡോളര്‍ മറികടന്നു. 2016-17 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. എണ്ണവില കുറഞ്ഞത് അക്കൗണ്ട് കമ്മിയിലും സാമ്പത്തികകമ്മിയിലും ഇന്ത്യക്കു മേലുള്ള സമ്മര്‍ദം കുറച്ചിട്ടുണ്ട്. ഉപഭോക്തൃവിലകള്‍ 2016 ജൂലൈയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.4 ശതമാനമായി ഉയര്‍ന്നു. 2017 ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പൂ
ര്‍ണതോതില്‍ പ്രാവര്‍ത്തികമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ചരക്ക്, സേവന നികുതി (ജിഎസ്ടി) ഇന്ത്യക്കു കരുത്തേകുമെന്നും,'' ഡോ. സീതാരാമന്‍ ചൂണ്ടിക്കാട്ടി.
ഖത്തര്‍ സമ്പദ്ഘടനയെക്കുറിച്ചും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഡോ. സീതാരാമന്‍ പറയുന്നതിങ്ങനെയാണ്. ''ഖത്തര്‍ സമ്പദ്ഘടന 2016-ല്‍ 3.9% വളരുമെന്നാണ് പ്രതീക്ഷ. 9.9% വളര്‍ച്ച ലക്ഷ്യമിടുന്ന നിര്‍മാണ മേഖലയിലാണ് ഗണ്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നത്. 100 ബില്യന്‍ ഡോളറോളമായിരുന്നു 2015-16ല്‍ ജിസിസി- ഇന്ത്യ ഉഭയകക്ഷി വ്യാപാരം. ഇതില്‍ ഖത്തര്‍-ഇന്ത്യ വ്യാപാ
രം 10 ബില്യന്‍ ഡോളറോളമാണ്. ഖത്തറിലെ എല്‍എന്‍ജി, എണ്ണ, പെട്രോകെമിക്കല്‍ മേഖലകള്‍ക്ക് ഇന്ത്യയില്‍ കാര്യമായ വിപണിയുണ്ട്. 2016 മുതല്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ഒരു മില്യന്‍ ടണ്‍ എല്‍എന്‍ജി കൂടുതല്‍ നല്‍കാന്‍ 2015 ഡിസംബറില്‍ റാസ് ഗ്യാസ് കമ്പനിയും പെട്രോനെറ്റ് എല്‍എന്‍ജിയും സെയില്‍ ആന്‍ഡ് പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പുവച്ചിട്ടുണ്ട്. പെട്രോനെറ്റിന്റെ കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലിലേക്ക് റാസ് ഗ്യാസ് എല്‍എന്‍ജി കാര്‍ഗോ എത്തിച്ചിരുന്നു. 2013 മേയില്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ 5% ഓഹരി 1.26 ബില്യന്‍ ഡോളറിന് ഖത്തര്‍ വാങ്ങിയിരുന്നു. എല്‍ ആന്‍ഡ് ടി, ടാറ്റാ പ്രോജക്ട്‌സ്, വോള്‍ട്ടാസ്, പഞ്ച് ലോയിഡ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ ഖത്തറിലെ വിവിധ പദ്ധതികളില്‍ സജീവ പങ്കാളികളാണ്.''
ജിസിസിയില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) സംഭാവന വളരെ വലുതാണെന്ന് ഡോ. സീതാരാമന്‍ ചൂണ്ടിക്കാട്ടി. യുഎഇയുടെ ജിഡിപിയില്‍ എസ്എംഇകളുടെ സംഭാവന 60 ശതമാനത്തിലേറെയായിരുന്നു. സ്വകാര്യ മേഖലയില്‍ 86 ശതമാനത്തോളം തൊഴിലും ഇതു ലഭ്യമാക്കുന്നു. പെട്രോളിയം അധിഷ്ഠിത വ്യവസായങ്ങളില്‍ നിന്നുള്ള ഖത്തറിന്റെ വൈവിധ്യവല്‍ക്കരണത്തില്‍  (നോ ഹൈഡ്രോകാര്‍ബ ഡൈവേഴ്‌സിഫിക്കേഷന്‍) എസ്എംഇകള്‍ക്ക് പങ്കാളികളാകാന്‍ അവസരമുണ്ട്. സംസ്ഥാന വികസനത്തിന് വിവിധ എസ്എംഇ ക്ലസ്റ്ററുകളെ കേരളം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ്, റബര്‍, തടി വ്യവസായം, ആയുര്‍വേദം, ഹെര്‍ബല്‍ ആന്‍ഡ് കോസ്‌മെറ്റിക്‌സ് എന്നീ മേഖലകളില്‍ നിന്നുള്ളവയാണ് ഈ എസ്എംഇകള്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ എസ്എംഇകള്‍ക്കും ഐടി മേഖലയ്ക്കും കാര്യമായ പങ്കുവഹിക്കാനാവുമെന്നും ഡോക്ടര്‍ സീതാരാമന്‍ പറഞ്ഞു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet