Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ആസ്‌ക് മീ യെ സംരക്ഷിക്കണമെന്ന് കേന്ദ്രത്തോട് സുബ്രഹ്മണ്യന്‍ സ്വാമി

👤by FK Staff 🕔29/08/2016
ന്യൂഡെല്‍ഹി: ഇ- കൊമേഴ്‌സ് കമ്പനിയായ ആസ്‌ക് മീ യെ അടച്ചുപൂട്ടലില്‍ നിന്ന് സംരക്ഷിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 

മലേഷ്യയിലെ ആസ്‌ട്രോ ഓവര്‍സീസിന്റെ പക്കലുള്ള ഓഹരികളുടെ 98.5 ശതമാനം വാങ്ങിക്കുന്നതിനായി ആസ്‌ക് മീ യെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും കോര്‍പ്പറേറ്റ് കാര്യ സെക്രട്ടറി തപന്‍ റായ്ക്കയച്ച കത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. 

4000ഓളം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തിക്കൊണ്ട് സ്ഥാപനം അടച്ചുപൂട്ടാനുള്ള നടപടികള്‍ തുടരരുതെന്ന് ആസ്‌ക് മീ അധകൃതരോട് നിര്‍ദേശിക്കണമെന്നും കത്തില്‍ സ്വാമി ആവശ്യപ്പെടുന്നുണ്ട്. ഓഗസ്റ്റ് 31 നകം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാനായില്ലെങ്കില്‍ പിന്നീടുള്ള ശ്രമങ്ങള്‍ അര്‍ത്ഥമില്ലാത്തതാകും എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്‍ഡിടിവി വിവാദങ്ങളിലും എയര്‍സെല്‍ മാക്‌സിസ് കേസിലുമെല്ലാം സംശയത്തിന്റെ മറയില്‍ നില്‍ക്കുന്ന ആസ്‌ട്രോ ഓവര്‍സീസ് താനുള്‍പ്പടെ നല്‍കിയ കേസുകളുടെ ഭാഗമാണ്. 

വേഗത്തില്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അത് പിന്നീട് കോടതിയുടെ അനുമതിയോടെ മാത്രമേ സാധ്യമാകൂ എന്ന അവസ്ഥ വരാം എന്നും സുബ്രഹ്മണ്യന്‍ സ്വാമി സൂചിപ്പിക്കുന്നു. 
ആസ്‌ക്മി, ആസ്‌ക്ബസാര്‍, ആസ്‌ക്മിഗ്രോഷ്യറി, ആസ്‌ക്മിപേ, മെബെല്‍കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് ആസ്‌ക് മി ക്കുള്ളത്


Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet