Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ചാനല്‍ വരുന്നു, റിയാലിറ്റി ഷോയും

👤by FK Staff 🕔27-08-2016
ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി റിയാലിറ്റി ഷോ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ പരമ്പരയായ 'ഷാര്‍ക്ക് ടാങ്ക്' ഷോ മാതൃകയിലുള്ള പരിപാടി ആരംഭിക്കാനാണ് തീരുമാനം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍(ഡിഐപിപി) ആണ് ഷോ ആസൂത്രണം ചെയ്യുന്നത്. പ്രോഗ്രാമിന്റെ അവതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും ദേശീയ ചാനലായ ദൂരദര്‍ശനില്‍ ഷോ സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതിയെന്നും ഡിഐപിപി അറിയിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകളെയും നിക്ഷേപകരെയും കണ്ടെത്തുന്നതിന് ഒരു ഏജന്‍സിയെ നിയമിച്ചതായും റിയാലിറ്റി ഷോ വിജയികള്‍ക്ക് അവരുടെ സ്റ്റാര്‍ട്ടപ്പിന്റെ യഥാര്‍ത്ഥ നിക്ഷേപം നല്‍കുമെന്നും ഡിഐപിപി വ്യക്തമാക്കി.

എന്നാല്‍ ഈ പ്രോഗ്രാമില്‍ വിജയികളെ കണ്ടെത്തുന്നതോടെ പിന്മാറനല്ല ഡിഐപിപിയുടെ ശ്രമം. തുടര്‍ന്നും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ചാനല്‍ ആരംഭിക്കുകയെന്ന നിര്‍ദേശവുമായി ഡിഐപിപി പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കായുള്ള 'ഡിഡി കിസാന്‍' ചാനല്‍ പോലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു പ്ലാറ്റ്‌ഫോം ആവശ്യമാണെന്നും ഡിഐപിപി വൃത്തങ്ങള്‍ അറിയിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച  24 മണിക്കൂര്‍ ഡിഡി കിസാന്‍ ചാനല്‍ കഴിഞ്ഞവര്‍ഷമാണ് പ്രക്ഷേപണമാരംഭിച്ചത്. 

2015ല്‍ പ്രഖ്യാപിച്ച സ്റ്റാര്‍ട്ടപ്പ് കര്‍മ്മ പദ്ധതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഷോ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിലേക്കായി 10,000 കോടി രൂപ ഫണ്ട് ഓഫ് ഫണ്ട് പ്രഖ്യാപിച്ചതില്‍ 168 കോടി രൂപ മാത്രമാണ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ പാസാക്കിയത്. നികുതി ഇളവ് ലഭിക്കുന്നതിനായി 793 സ്റ്റാര്‍ട്ടപ്പുകള്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ മൂന്ന് സ്റ്റാര്‍ട്ടപ്പുകളെ മാത്രമാണ് ഡിഐപിപി ഇളവ് നല്‍കുന്നതിനായി പരിഗണിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്കു കീഴില്‍ ഏപ്രില്‍ മാസത്തിനു ശേഷം ആരംഭിച്ച കമ്പനികള്‍ക്കു മാത്രമാണ് മൂന്ന് വര്‍ഷത്തെ നികുതി അവധി ലഭ്യമാക്കുന്നത്. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet