Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ലൈസന്‍സ് നിയന്ത്രണം വളര്‍ച്ച മുരടിപ്പിച്ചതായി യുബര്‍

👤by FK Staff 🕔27-08-2016
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ആപ്പ് അധിഷ്ഠിത ടാക്‌സി കാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് സംസ്ഥാനത്ത് കമ്പനി പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുന്ന കാറുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതായി യുബര്‍. കഴിഞ്ഞ ആറ് മാസകാലമായി യുബര്‍ പ്ലാറ്റ്‌ഫോമിലെത്തുന്ന കാറുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും കമ്പനി അറിയിച്ചു. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് കൊമേഴ്‌സ്യല്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ വരുത്തിയ നിയന്ത്രണമാണ് ഇതിനു കാരണമെന്നും യുബര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ അശ്വിന്‍ ഡയസ് പറഞ്ഞു. 

നിലവില്‍ യുബര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒഡിടിടിഎ (ഓണ്‍ ഡിമാന്റ് ടെക്‌നോളജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഗ്രെഗേറ്റര്‍) പെര്‍മിറ്റ് വാങ്ങിച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്പനിയുടെ ഭാഗമാകുന്ന കാറുകള്‍ ആദ്യം കൊമേഴ്‌സ്യല്‍ ലൈസന്‍സ് വാങ്ങണമെന്ന നിര്‍ദേശം ഗതാഗത വകുപ്പ് മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നും അശ്വിന്‍ വിശദീകരിച്ചു. കഴിഞ്ഞ അറു മാസം മുന്‍പു വരെ കൊമേഴ്‌സ്യല്‍ ലൈസന്‍സ് എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നില്ലെന്നും ലൈസന്‍സ് നിയന്ത്രണം സംസ്ഥാനത്ത് യുബറിന്റെ വളര്‍ച്ചയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ പ്രതിസന്ധി മറികടക്കുന്നതിനായി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റുമായി കമ്പനി ചര്‍ച്ച നടത്തിവരികയാണെന്നും, യുബര്‍ സര്‍വീസിന് കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്ന ഉത്സവകാലത്ത് ഇങ്ങനെ സംഭവിക്കുന്നത് കമ്പനിയെ നിരാശയിലാക്കുന്നുണ്ടെന്നും അശ്വിന്‍ പറയുന്നു. രണ്ടുവര്‍ഷം മുന്‍പാണ് സംസ്ഥാനത്തെ 10,000 പേര്‍ക്ക് തൊഴിലവസരം നല്‍കികൊണ്ട് കൊല്‍ക്കത്തയില്‍ യുബര്‍ സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 'ഗതിധാര' പദ്ധതിയില്‍ വാഹനം വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സബ്‌സിഡി ലഭിച്ച നിരവധി ഡ്രൈവര്‍മാര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കൊല്‍ക്കത്തയില്‍ കൂടുതല്‍ കാറുകള്‍ ഇറക്കാനാണ് കമ്പനിയുടെ താല്‍പര്യമെന്നും, നവരാത്രി പൂജയോടനുബന്ധിച്ച് കാറുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിന്‍ അറിയിച്ചു. യുബര്‍ പ്ലാറ്റ്‌ഫോമിലേക്ക് വനിതാ ഡ്രൈവര്‍മാരെ കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet