Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

കള്‍ട്ടിന്റെ ഓഹരികള്‍ ഏറ്റെടുത്ത് ക്യൂര്‍ഫിറ്റ്

👤by FK Staff 🕔27-08-2016
ബെംഗളൂരു: ഫ്‌ളിപ്പ്കാര്‍ട്ട് ഉദ്യോഗസ്ഥരായിരുന്ന മുകേഷ് ബന്‍സാലും അങ്കിത് നഗോരിയും ചേര്‍ന്നാരംഭിച്ച ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പായ ക്യൂര്‍ഫിറ്റ് ബെംഗളൂരു ആസ്ഥാനമായ കള്‍ട്ടിന്റെ വലിയൊരുഭാഗം ഓഹരികള്‍ ഏറ്റെടുത്തു. ക്യൂര്‍ഫിറ്റിന്റെ നിയന്ത്രണത്തിലായെങ്കിലും കള്‍ട്ട് സ്വതന്ത്ര കമ്പനിയായി തുടരും. ഫിറ്റ്‌നസ് പരിശീലകനായ റിഷഭ് തെലാങ്ക് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കള്‍ട്ട് പരമ്പരാഗത ജിംനേഷ്യം ഉപകരണങ്ങള്‍ ഉപയോഗിക്കാതെ ഫിറ്റ്‌നസ് പ്രിയര്‍ക്ക് പരിശീലനം നല്‍കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 

അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ബന്‍സാല്‍ കള്‍ട്ടില്‍ നിക്ഷേപം നടത്തിയിരുന്നു. ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ധാരാളം സാധ്യതകളുണ്ടെന്നും ഈ രംഗത്തുള്ള ആരും തന്നെ ഇതു വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും അങ്കിത് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായ സൊലൂഷനുകള്‍ നല്‍കാനും ക്യൂര്‍ഫിറ്റിനു കീഴില്‍ ഒരു ബ്രാന്‍ഡ് നിര്‍മ്മിക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു സെന്ററുകളുള്ള കമ്പനി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയിടങ്ങളിലായി 25 ഓളം പുതിയ സെന്ററുകള്‍ ആരംഭിക്കുന്നതിന് പദ്ധതിയിടുന്നുണ്ട്. ഉപഭോക്താക്കള്‍ക്കു വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഓണ്‍ലൈനായി ബുക്കു ചെയ്യാന്‍ അവസരമൊരുക്കുന്ന ക്യൂര്‍ഫിറ്റ് ആപ്ലിക്കേഷന്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് മുകേഷ് ബന്‍സാല്‍ അറിയിച്ചു.

കഴിഞ്ഞ ജൂലൈയില്‍ ക്യൂര്‍ഫിറ്റ് ഐഡിജി വെഞ്ച്വേഴ്‌സ്, കല്ലാരി കാപിറ്റല്‍, ആക്‌സെല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരില്‍ നിന്നും 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ ക്യൂര്‍ഫിറ്റ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയാലാണ് മുകേഷ് ബന്‍സാലും അങ്കിത് നഗോരിയും ഫ്‌ളിപ്പ്കാര്‍ട്ട് വിടുന്നത്. ഈ വര്‍ഷം 100 ബില്ല്യണ്‍ ഡോളറായ ഹെല്‍ത്ത്‌കെയര്‍ വിപണി 2020 ഓടെ 280 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നാണ് കരുതുന്നത്. സര്‍ക്കാരില്‍ നിന്നും വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ധനസഹായം ഹെല്‍ത്തകെയര്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet