Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സൊമാലിയയില്‍ ബീച്ച് റെസ്‌റ്റോറന്റ് ആക്രമിച്ച് പത്ത് പേരെ കൊലപ്പെടുത്തി

👤by FK Staff 🕔27-08-2016
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുള്ള ബീച്ച് റെസ്റ്റോറന്റില്‍ വ്യാഴാഴ്ച ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തിലെത്തിയതായി പൊലീസ് പറഞ്ഞു.
സുരക്ഷാ സേനയുമായി പോരാട്ടത്തിലേര്‍പ്പെട്ടതിനു ശേഷം ലിഡോ ബീച്ചിലുള്ള ബനാദിര്‍ റെസ്റ്റോറന്റില്‍ അക്രമികള്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. 
കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ സിവിലിയന്‍മാരും രണ്ട് പേര്‍ സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടുന്നു. രണ്ട് പേര്‍ തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ്. ഇത് രണ്ടാം തവണയാണ് ഭീകരര്‍ ലിഡോ ബീച്ചിലുള്ള ഭക്ഷണകേന്ദ്രത്തില്‍ ആക്രമണം നടത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍-ഷബാബ് ഭീകരര്‍ ഏറ്റെടുത്തു. ഇവര്‍ ഐഎസ്സിനോട് അനുഭാവം പുലര്‍ത്തുന്നവരാണ്. സൊമാലിയയില്‍ സമീപകാലത്ത് നിരവധി സ്‌ഫോടനങ്ങള്‍ അല്‍-ഷബാബ് ഭീകരരുടെ നേതൃത്വത്തില്‍ അരങ്ങേറിയിരുന്നു. പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഭരിക്കുന്ന അധികാരികളെ പുറത്താക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്തുന്നത്.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet