Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

തുര്‍ക്കിപൊലീസ് ആസ്ഥാനത്ത് സ്‌ഫോടനം

👤by FK Staff 🕔27-08-2016
അങ്കാറ: തുര്‍ക്കിയില്‍ സിസ്‌റെ നഗരത്തില്‍ പൊലീസ് ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഘര്‍ഷം നിലനില്‍ക്കുന്ന തുര്‍ക്കിയുടെ ദക്ഷിണ-കിഴക്കന്‍ പ്രദേശത്ത് അരങ്ങേറിയ ഏറ്റവും പുതിയ ആക്രമണമാണ് വെള്ളിയാഴ്ച നടന്നത്. ലഹള നിയന്ത്രിക്കുന്ന പ്രത്യേക പൊലീസ് സേനയുടെ ആസ്ഥാനമാണ് ആക്രമണത്തില്‍ തകര്‍ന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് അന്തരീക്ഷത്തിലേക്ക് കറുത്ത പുക ഉയര്‍ന്നതായി പ്രാദേശിക ടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്നതിനെത്തുടര്‍ന്നു സംഭവസ്ഥലത്തേയ്ക്ക് ആംബുലന്‍സും രണ്ട് ഹെലികോപ്റ്ററുകളും എത്തി. സിറിയയും ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയിലെ പ്രവിശ്യയായ സിര്‍നാക്കിലാണ് ഇന്നലെ കാര്‍ ബോംബ് സ്‌ഫോടനം നടന്ന സിസ്‌റെ സ്ഥിതി ചെയ്യുന്നത്. കുര്‍ദ്ദ് സ്വാധീനമേഖല കൂടിയാണ് സിസ്‌റെ.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet